ഉസ്മാൻ (റ) രക്തസാക്ഷിയായി
നീതിമാനും അതിശക്തനുമായ ഭരണാധികാരിയുമായിരുന്ന ഉമർ (റ) വധിക്കപ്പെട്ടപ്പോൾ അമ്മാർ (റ) ഞെട്ടിപ്പോയി ഇനി ആര്? സമൂഹം എങ്ങോട്ട് നീങ്ങുന്നു ? ഇസ്ലാമിന്റെ ജൈത്രയാത്ര ശത്രുവിഭാഗങ്ങളെ വിറളി പിടിപ്പിച്ചിരുന്നു സിറിയയിലും പേർഷ്യയിലും മുസ്ലിം സേന നേടിയ വിജയങ്ങൾ ലോകത്തെ ഞെട്ടി വിറപ്പിച്ചു കഴിഞ്ഞിരുന്നു
വിദൂരമായ സിറിയൻ അതിർത്തിയിലും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ പേർഷ്യയിലും നടന്ന സാഹസികമായ യുദ്ധങ്ങളിൽ അമ്മാർ (റ) മുൻനിരയിലുണ്ടായിരുന്നു പ്രായത്തെ മറന്ന ഉഗ്ര പോരാട്ടമാണദ്ദേഹം നടത്തിയത് തകർന്നുവീണ ശക്തികൾ ഇസ്ലാമിന്റെ നാശം കൊതിച്ചു നേർക്കുനേരെ യുദ്ധം ചെയ്തു മുസ്ലിം ശക്തി തകർക്കാനാവില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു നേർക്കുനേരയുള്ള ബലപ്രയോഗം വേണ്ട വഞ്ചന മുസ്ലിം സമുഹത്തിൽ നുഴഞ്ഞു കയറുക നുണകൾ പ്രചരിപ്പിക്കുക ഗ്രൂപ്പുകളുണ്ടാക്കുക വിപ്ലവങ്ങളുണ്ടാക്കി പരസ്പര കലഹത്തിന് വഴിയൊരുക്കുക
മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടണം പരസ്പരം പോരടിച്ചു രക്തമൊഴുക്കണം അതിന് വളരെ വിദഗ്ധമായി കെണിയൊരുക്കണം ശത്രുക്കളുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു പല പദ്ധതികൾ ആസൂത്രണം ചെയ്തു ഇതിന് ജൂത ശക്തിയും ബുദ്ധിയും നേതൃത്വം നൽകി പ്രത്യക്ഷത്തിൽ മുസ്ലിംകൾ എല്ലാ വേദികളിലും അവരുണ്ട് മഹാന്മാരായ സ്വഹാബികളുടെ മക്കളെയാണവർ വല വീശിയത്
മൂന്നാം ഖലീഫ ഉസ്മാൻ (റ) സാത്വികനായ ഭരണാധികാരി അദ്ദേഹത്തിന്റെ ഗവർണർമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ചിലർ വിമർശനവിധേയരാക്കി ഇവരുടെ വീഴ്ചകൾ വിപ്ലവ സംഘങ്ങൾക്ക് വളരാൻ സാധ്യത വർദ്ധിപ്പിച്ചു ചിലരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഖലീഫയെ വിമർശിക്കാൻ തുടങ്ങി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഖലീഫ ശിക്ഷിക്കുകയും പിരിച്ചു വിടുകയുമൊക്കെ ചെയ്തിട്ടുണ്ട് അതൊന്നും വിപ്ലവകാരികൾ കണ്ടതായി നടിക്കില്ല ഖലീഫക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയാണവർ
അമ്മാർ (റ)വിനെ ഏറ്റവുമധികം വിഷമിപ്പിച്ച സംഭവപരമ്പരകളാണ് ഇനി നടക്കാൻ പോവുന്നത്
കലാപകാരികൾ മദീനയിലെത്തി ഉസ്മാൻ (റ)വിന്റെ വീട് ഉപരോധിച്ചു എല്ലാ ഭാഗത്ത് നിന്നും പ്രവേശനം തടഞ്ഞു ഉന്നത സ്വഹാബിമാരെപ്പോലും തടഞ്ഞു നിർത്തി അവർക്കു സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല
അലി(റ), ഹസൻ (റ) ,ഹുസൈൻ (റ) ,ഇബ്നു ഉമർ (റ) ,ഇബ്നു സുബൈർ (റ) എന്നിവർ കലാപകാരികളുമായി ഇടക്കിടെ സംസാരിക്കും അവരെ അനുനയിപ്പിക്കാൻ ശ്രമിക്കും ഒന്നും ഫലിക്കുന്നില്ല ഖലീഫയുടെ രക്തത്തിന് ദാഹിക്കുന്ന കലാപകാരികൾ ഇതെല്ലാം അനുഭവിച്ചറിയുകയാണ് അമ്മാർ (റ) ഖലീഫക്ക് പള്ളിയിൽ പോവാനും പറ്റുന്നില്ല ഉപരോധം നീണ്ടുനിന്നു കലാപകാരികൾ കൂട്ടം കൂട്ടമായി വന്നു ചേർന്നു ഉപരോധം ദുൽഹജ്ജ്പതിനെട്ടുവരെ തുടർന്നു കലാപകാരികളെ നേരിടാൻ ചിലർ തയ്യാറായി
അബ്ദുല്ലാഹിബ്നു ഉമർ (റ) ,ഹസൻ (റ),ഹുസൈൻ (റ) ,അബൂഹുറൈറ (റ) തുടങ്ങിയവർ ഇതിന്നായി ഖലീഫയോട് സമ്മതം ചോദിച്ചു ഏറ്റുമുട്ടാൻ പാടില്ലെന്നും എല്ലാവരും മടങ്ങിപ്പോവണമെന്നും ഖലീഫ നിർദേശിച്ചു
അലി(റ) ഇതേ ആവശ്യം ഉന്നയിച്ചപ്പോഴും ഖലീഫ സമ്മതിച്ചില്ല ഉപരോധം ശക്തമാക്കി പുറത്തുള്ളവരുമായി സംസാരം നിരോധിച്ചു
(തുടരും)

 
No comments:
Post a Comment