മന്ത്രി ഒരു നിമിഷം നിശബ്ദനായി. അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. മന്ത്രി പറയൂ ..മുഖൗഖിസി നെ പറ്റി കേട്ടത് സത്യമാണോ ? .... ക്ഷമിക്കണം പ്രഭോ ചോദ്യം ചെയ്യലിൽ മുഖൗഖിസ് കുറ്റക്കാരനാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. എനിക്ക് തീരെ വിശ്വസിക്കാൻ കഴിയുന്നില്ല രാജൻ... മന്ത്രി നമുക്ക് ഇനിയും വിശ്വാസമാവുന്നില്ല... എനിക്കുമതെ രാജൻ.. പക്ഷേ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു .സ്ത്രീയും സാക്ഷികളും ആളെ വ്യക്തമായി കണ്ടിരിക്കുന്നു. കയ്യോടെ പിടി കൂടിയതാണ് എന്നാണ് പറയുന്നത്.... മന്ത്രി ഗദ്ഗദമടക്കി. രാജാവ് അസ്വസ്ഥനായി സിംഹാസനത്തിൽ നിന്ന് തന്റെ മുറിയിലേക്ക് നടന്നു .അത് കണ്ടപ്പോൾ ഇബ്നു നുസൈറിന് സർവ്വസ്വവും മറന്ന് ഒന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി.വിജയ ഭാവത്തോടെ അയാൾ തിരികെ തന്റെ മുറിയിലേക്ക് നടന്നു. സംഭവം അധികം താമസിയാതെ ബനൂഖുറാ സ മുഴുവൻ അറിഞ്ഞു.മുഖൗഖിസ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അവർക്കറിയാമായിരുന്നു. അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കൊന്നും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഇതിലെന്തോ ചതിയുണ്ടെന്ന്ചിലർ അടക്കം പറഞ്ഞു .ആ പകലും എരിഞ്ഞടങ്ങി. നേരം സന്ധ്യയായി. രാജാവ് അന്ന് പുറത്തേക്കിറങ്ങിയതേ ഇല്ല .അദ്ദേഹം തീർത്തും അസ്വസ്ഥനായിരുന്നു.മുഖൗഖിസിനെ കാണണമെ ന്ന് അദ്ദേഹത്തിന് അദമ്യമായ ആഗ്രഹം തോന്നി .പക്ഷേ എങ്ങനെ മുഖൗഖിസിന്റ മുഖത്ത് നോക്കും? കഴിയുന്നില്ല .പക്ഷേ കാണാതിരിക്കാനും കഴിയുന്നില്ല .അദ്ദേഹത്തെ കണ്ടേതീരൂ ... രാജാവ് എഴുന്നേറ്റ് ജയിൽ ലക്ഷ്യമാക്കി നടന്നു. ജയിലിനു മുന്നിൽ എത്തിയപ്പോൾ മുഖൗഖിസ് പ്രാർത്ഥനയിലായിരുന്നു. രാജാവ് തിരികെ നടന്നു. രാത്രിയുടെ രണ്ടാം യാമം രാജാവ് വീണ്ടും ജയിലിൽ ലക്ഷ്യമാക്കി നടന്നു. ജയിൽ പരിസരത്ത് എത്തിയപ്പോൾ അദ്ദേഹം അറിയാതെ നിന്നുപോയി. മുഖൗഖിസ് പ്രാർത്ഥിക്കുകയാണ്. സുജൂദിൽ കിടന്നാണ് പ്രാർത്ഥന .ആ പ്രാർത്ഥന രാജാവിന് നന്നായി കേൾക്കാം. . അതിക്രമം കാണിക്കുന്നവനോട് പോലും കരുണ കാണിക്കുന്ന ഔദാര്യ വാനായ നാഥ..... നിനക്കെങ്ങനെ നിന്റെ മിത്രങ്ങളെ നിരാശപ്പെടുത്താനാകും? കരുണയുടെ നിറകുടം നീയല്ലോ നാഥാ .... പ്രപഞ്ച സൃഷ്ടികളഖിലവും നിന്റെ കരുണ വലയത്തിലാണ്.. ഓരോ കുരുന്നിലും ഓരോ പൂവിലും നിന്റെ കരുണയുടെ അംശമുണ്ട്. കുട്ടികളിലും വൃദ്ധരിലും നിന്റെ കൃപാ കടാക്ഷ മുണ്ട് .ഈ മുഖൗഖി സിന്റയും അനുഭവം ഭിന്നമല്ല ...അല്ലയോ കരുണാമയനായ രക്ഷിതാവേ... | ഈ മുഖൗഖിസിനെ നീ നിരാശരാക്കല്ലേ..'' അസത്യത്തെ അടിച്ചമർത്തി സത്യത്തെ എന്നും നിലനിർത്തണേ നാഥാ.... ഞാൻ നിരപരാധിയാണ് എന്നകാര്യം നിനക്കറിയാമല്ലോ . ഞാനിപ്പോൾ തുറുങ്കിലടക്കപ്പെട്ടി രിക്കുന്നു .നിന്റെ സഹായം കൊണ്ടല്ലാതെ ഇവിടെ നിന്ന് മോചനമില്ല .. അടക്കാനാവാത്ത വേദനയോടെ പ്രാർത്ഥനയിൽ ലയിച്ചിരിക്കുകയാണ് മുഖൗഖിസ് .അസീസ് രാജൻ ജയിലിനു മുന്നിൽ എത്തി.അഴികളിൽ പിടിച്ച് അകത്തേക്ക് നോക്കി. പിന്നെ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു. മുഖൗഖിസിബ്നു അബ്ദുല്ല ......മുഖൗഖിസ് സുജൂദിൽ നിന്നുയർന്നു. രാജാവിനെ കണ്ടപ്പോൾ കണ്ണുതുടച്ച് അദ്ദേഹം എഴുന്നേറ്റു .വേദനയിലും മുഖൗഖിസ് പുഞ്ചിരിക്കാൻ ശ്രമിച്ചു. രാജൻ .... ആ ശബ്ദം അൽപ്പം പതറിയ പോലെ തോന്നിച്ചു .രാജാവിന് അൽപനേരം ശബ്ദിക്കാനായില്ല .ക്ഷമിക്കൂ മുഖൗഖിസ്... നാഥനിൽ സകലതും സമർപ്പിക്കൂ... താങ്കൾ നിരപരാധിയാണെന്ന് എനിക്കറിയാം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് മുഖൗഖിസ് ?....
(തുടരും)

 
No comments:
Post a Comment