ധീരനായ-ഉമർ(റ) - 4



ഒന്നാമതായി റസൂൽ (സ)ക്ക് ഖദീജ ബീവിയിൽനിന്നും ഒരു മാതൃസ്‌നേഹം കിട്ടിയെന്നതാണ്, അതുകൊണ്ടാണ് ഹിറാഗുഹയിൽനിന്നും പേടിച്ചു പനിപിടിച്ചു വന്നപ്പോൾ സമ്മിലൂനി യാ ഖദീജാ... എന്നെയൊന്ന് പുത്തപ്പിട്ട് മൂടെന്റെ ഖദീജാ എന്ന് പറഞ്ഞിട്ട് ബീവിയുടെ വീട്ടിലേക്കാണ് വന്നത്.
മറ്റൊന്ന് സമ്പത്താണ്.
ദീൻ വളരണമെങ്കിൽ സമ്പത്തു വേണം.
അല്ലാഹുവിന്റെ പ്രവാചകന് ദീനിനെ വളർത്താൻ സമ്പത്തു ഉപകരിക്കാൻ ഖദീജാ (റ)യുമായുള്ള വിവാഹത്തിലൂടെ അല്ലാഹു തീരുമാനിച്ചു. അങ്ങനെ എല്ലാം തന്റെ ഭർത്താവിന്റെ കാൽച്ചുവട്ടിൽ സമർപ്പിച്ച ഖദീജബീവി ഒരുദിവസം അല്ലാഹുവിന്റെ പ്രവാചകനെയും മറ്റെല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് ഈ ലോകത്തിൽനിന്നും യാത്രയായി😢😢😢😢
റസൂലിന്(സ) സംബന്ദിച്ചിടത്തോളം അത് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
 എപ്പോഴും താങ്ങും തണലുമായ പ്രിയപത്നിയുടെ വേർപാട് ഒരുപാട് വേദനിപ്പിച്ചു. ബീവിയുടെ വഫാത്തിന്റെ കുറച്ചു ദിവസങ്ങൾക്കു ശേഷം പരിശുദ്ധ റസൂൽ(സ) സഹാബത്തിന് ദീനിന്റെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വഹ്‌യിന്റെ കാര്യങ്ങൾ പടിപ്പിച്ചുകൊണ്ടിരിക്കെ നബി (സ) പറഞ്ഞു സഹാഭാ ദീൻ വളരണമെങ്കിൽ സമ്പത്തു അനിവാര്യമാണ് സഹാബാ.
അതുകൊണ്ട് നിങ്ങള്ക്ക് കഴിയുന്നത് ദീനിന് നൽകണം എന്നുപറഞ്ഞു പിന്നെ ഒന്നും മിണ്ടിയില്ല. സഹാബത്തിന്റെ മുഖത്തുനിന്നു കണ്ണെടുത്തു പിന്നെ നിലത്തേക്ക് നോക്കി നിൽക്കുന്ന അല്ലാഹുവിന്റെ പ്രവാചകന്റെ മുഖത്തേക്കു
സഹാത്ഭുതം നോക്കിനിന്ന് സഹാബത്ത്.

റസൂൽ(സ)യുടെ മുഖത്തേക്ക് നോക്കിയ സഹാബത്ത് ഞെട്ടി.
തിരുനബി(സ)യുടെ കണ്ണിൽ്നിന്നും കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ സഹാബത്ത് വളരെ വേദനയോടെ ചോദിച്ചു യാ റസൂലല്ലാഹ് അങ്ങേയ്ക്കു എന്താണ് പറ്റിയത്. യാ ഷഫീയല്ലാഹ് അങ്ങെന്തിനാണ് കരയുന്നത്.?
നബി(സ) പറഞ്ഞു യാ സഹാബാ എന്റെ പ്രിയപ്പെട്ട ഖദീജ!
ദീനിന് സമ്പത്തവേണമെന്ന് പറയുംപോൾ ഞാൻ എന്റെ ഖദീജയെ ഓർത്തുപോയി സഹാബാ. ഒരുപാട് സമ്പന്നയായിരുന്നു എന്റെ ഖദീജ.
പക്ഷെ എല്ലാം ഈ വിശുദ്ധമതത്തിന് സമർപ്പിച്ചിട്ടു എന്റെ പ്രിയപ്പെട്ടവൾ നേരാവണ്ണം ധരിക്കാൻ ഒരു കഫൻപുടവപോലുമില്ലാതെ തുന്നിക്കൂട്ടിയ ഒരു കഫൻപുടവ ഉപയോഗിച്ചാണ് ഞാൻ കൊണ്ടുപോയി കബറടക്കിയത് സഹാബാ😢😢😢

മുത്ത് റസൂലിന്റെ (സ) കണ്ണൊന്നു നിറഞ്ഞാൽ നീറുന്നത് സഹാബത്തിന്റെ ഖല്ബാണ്.
നബി (സ)യുടെ വേദനക്ക് മുന്നിൽ മറുപടി ഒന്നും പറയാൻ വയ്യാതെ പകച്ചുനിന്നു.
ഞാൻ കരഞ്ഞാൽ എന്റെ സഹാബത്തും കരയും എന്ന കൃത്യമായി അറിയുന്ന റസൂലുല്ലാഹ് (സ) പറഞ്ഞു സഹാഭാ കണ്ടില്ലേ എന്റെ വേദന.
മനസ്സിലാക്കിയില്ലേ എന്റെ ദുഖം:
അതുകൊണ്ട് ഞാൻ നിങ്ങളോട് ഒരുകാര്യം ആവിശ്യപ്പെടുകയാണ്

എന്റെ വേദന മറക്കാൻ എന്റെ വിഷമം പോകാൻ നിങ്ങളെനിക്കൊരു മരുന്ന് തരണം!
അവർ ചോദിച്ചു വേദനക്ക് മരുന്നോ?
അതെ! മരുന്നെന്റെ ശരീരത്തിനല്ല എന്റെ ഹൃദയത്തിനാണ് വേണ്ടത്.
എന്റെ വേദന മറക്കാൻ ആരാണ് എനിക്ക് ഒരു കഥ പറഞ്ഞു തരിക?
സഹാബത്ത് മുഖത്തോട് മുഖം നോക്കി. ആരും കഥ പറയുന്നില്ല. എന്ത് കഥ പറയും ആരോട് പറയും പ്രപഞ്ചത്തിന്റെ സത്യങ്ങളും,മിത്യങ്ങളും രഹസ്യങ്ങളുമെല്ലാം അറിയുന്ന റസൂലുള്ളയോട് എന്ത് കഥ പറയും?
റസൂലുള്ള സിദ്ധീഖ് (റ)യോട് ചോദിച്ചു യാ ഇബിനുകുവാഫാ താങ്ങളൊരു കഥ പറയുമോ അബൂബക്കറേ?

സിദ്ധീഖ് (റ) വളരെ വേദനയോടെ പറഞ്ഞു യാ റസൂലല്ലാഹ് എനിക്കെന്ത കഥയാണ്. എന്റെ എല്ലാ കഥയും നിങ്ങളാണ്.
നിങ്ങൾക്കപ്പുറത്തേക്കു എനിക്കൊരു കഥയുമില്ല റസൂലേ.

ഇത് കേട്ടപ്പോൾ റസൂലുള്ള (സ) വിഷമിച്ചു തലതാഴ്ത്തിയിരുന്നു.

അതു് കണ്ടപ്പോൾ സിദ്ധീഖ് (റ) പറഞ്ഞു
യാ റസൂലല്ലാഹ് അബൂബക്കർ കഥ പറഞ്ഞില്ലെങ്കിലെന്താ നബിയെ. കഥ പറയാനറിയുന്ന മറ്റൊരാളുണ്ടല്ലോ ഈ സദസ്സിൽ.

അദ് കേട്ടപ്പോൾ തിരുനബി (സ) തലയുയർത്തി ചോദിച്ചു ആരാണ് ഇബ്നുഖുവാഫാ അത്?

അത് മറ്റാരുമല്ല റസൂലേ ഉമ്മർഖതാബാണെന്നു പറഞ്ഞു.
ഇത് കേട്ടപ്പോൾ ഉമർ (റ) ഞെട്ടി. യാ റസൂലല്ലാഹ് എനിക്ക് കഥയൊന്നുമറിയില്ല നബിയെ.

അപ്പോൾ പിന്നിൽനിന്നും ഒരാൾ പറഞ്ഞു ഉമർകത്താബിന് നല്ല കഥയറിയാം നബിയെ.
ഉമർ (റ) ആ സഹാബിയെ ഒന്നുനോക്കി.

അപ്പോൾ റസൂൽ (സ) പറഞ്ഞു ഉമറെ എനിക്കറിയാം നിനക്ക് കഥ അറിയുമെന്ന. നിന്റെ ജീവിതം സംഭവബഹുലമാണ് അതുകൊണ്ട് നീ ഒരു കഥ പറ.

റസൂൽ (സ) നേരിട്ട് ആവശ്യപ്പെട്ടപ്പോൾ ഉമർ (റ) ഒഴിഞ്ഞുമാറാൻ പറ്റിയില്ല.
യാ റസൂലല്ലാഹ് ഞാനൊരു കഥ പറയാം. പക്ഷെ കദീജാബീവിയുടെ നഷ്ടവേദന എത്രത്തോളം മറക്കാൻ പറ്റു മെന്നെനിക്കറിയില്ല.
ഉമർ (റ) കഥപറയാം എന്ന് പറഞ്ഞപ്പോൾ സഹാബത്തെല്ലാംകൂടെ അടുത്തൊന്ന ഒരുമിച്ചുകൂടി

അപ്പോൾ ഉമർ (റ) ശ്ശെ അല്ലെങ്കിൽ ആ കഥ വേണ്ട.

അപ്പോൾ സഹാബത്തും റസൂലുള്ളയും ചോദിച്ചു എന്താ ഉമറെ ആ കഥ ക്ക്എന്താ പ്രശ്നം?

പ്രശ്നമുണ്ട് നബിയെ കാരണം ആ കഥ എന്റെ ജാഹിലിയാകാലഘട്ടത്തിലെ കഥയാണ് ഞാൻ ഇസ്ലാമിലേക്ക് വരുന്നതിനു മുൻപുള്ള കഥ.

നബി പറഞ്ഞു ആയിക്കോട്ടെ പറഞ്ഞോളൂ
ഞാൻ ആ കഥ കേൾക്കാനാഗ്രഹിക്കുന്നു ഉമറെ.
റസൂലുള്ള സമ്മദിച്ചപ്പോൾ ഉമർ (റ)  ആ കഥ പറയാൻ തുടങ്ങി....

തുടരും.............
📚📚📚📚📚📚📚📚📚

No comments:

Post a Comment