ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:17




ആ വഴിപോക്കന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്ന രാജാവിന്റെ ഹൃദയത്തിൽ പലവിധ ചിന്തകളും മിന്നിമറഞ്ഞു ... ആ വഴിപോക്കനും താനും തമ്മിലുള്ള വ്യത്യാസം എന്താണ് ...? താൻ മഹാരാജാവ്, വലിയൊരു സാമ്രാജ്യത്തിന്നുടമ. മണിമാളികയിൽ ഉല്ലസിക്കുന്നവൻ, ഏറ്റവും വിശിഷ്ടമായ ഭോജ്യങ്ങൾ കഴിക്കുന്നവൻ, പട്ടുമെത്തയിൽ കിടന്നാലല്ലാതെ ഉറക്കം വരാത്തവൻ, ആജ്ഞാനുവർത്തികളും ദാസികളും എമ്പാടുമുള്ളവൻ...


എന്നാൽ ആ വഴിപോക്കനോ ...?


വെറും പാവപ്പെട്ടവൻ... ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവൻ, തല ചായ്ക്കാൻ ഇടമില്ലാത്തവൻ, വലിയ മോഹങ്ങളൊന്നുമില്ലാത്തവൻ ... എന്നിട്ടും അയാൾ സംതൃപ്തനാണ്. എന്നേക്കാൾ പതിന്മടങ്ങ് ... സംതൃപ്തമായ കെട്ടുപാടുള്ളവർക്ക് ഒരിക്കലും മനഃസംതൃപ്തി ഉണ്ടാവുകയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ ഈ സംശയം ...


ഇങ്ങിനെ ഓരോന്നാലോചിച്ചുകൊണ്ട് രാജാവ് തന്റെ ഭടന്മാരിൽ നിന്നൊരാളെ വിളിച്ച് ഇപ്രകാരം കല്പിച്ചു ...


കൊട്ടാരത്തിന് മുമ്പിലുള്ള രാജപാതക്കരികത്ത് തണൽ വൃക്ഷത്തിന് കീഴിലായി ഒരു വഴിപോക്കൻ കിടന്നുറങ്ങുന്നുണ്ട്. അയാളെ ഉടൻതന്നെ നമ്മുടെ മുമ്പിൽ ഹാജരാക്കണം ...


രാജകല്പനയല്ലേ ... വെട്ടൊന്ന് മുറി രണ്ട്‌ എന്ന പരുവത്തിൽ നടപ്പിലാക്കിയേ തീരൂ ... ഭടൻ ഉടൻ തന്നെ തെരുവിലേക്കോടി ...


സംഭവമൊന്നുമറിയാതെ സുഖസംതൃപ്തിയിൽ ലയിച്ചുറങ്ങുകയാണ് വഴിപോക്കൻ. രാജകിങ്കരൻ അയാളെ തട്ടിവിളിച്ചു ...


"എഴുന്നേൽക്കെടാ  ... " അയാൾ ഉച്ചത്തിൽ ആക്രോശിച്ചു ...


വഴിപോക്കൻ ഞെട്ടിയുണർന്നു ...

രാജഭടന്റെ പെരുമാറ്റം അയാൾക്ക് തീരെ രസിച്ചില്ല .പുഴു തിന്നേണ്ട മേനി ...


ഇതെന്തുകഥ, ഇതെവിടുത്തെ രീതിയാണ് പാവപ്പെട്ടവർക്ക് തെരുവിലും രക്ഷയില്ലെന്നോ ...?


ഇതെന്തിനാണ് എന്നെയിങ്ങനെ അലസേരപ്പെടുത്തുന്നത്. താങ്കൾ പാട്ടിനു പോകണം ഹേ ...


വഴിപോക്കന്റെ വാക്കുകൾ കേട്ട് കലിയിളകി ...


എടോ താനെന്താണീ പറയുന്നത്. ഈ രാജ്യം വാഴുന്ന രാജാവിന്റെ കൽപ്പനയാണ്. നിന്നെ അദ്ദേഹത്തിന്റെ മുന്നിൽ ഹാജരാക്കാൻ ... അത് നടപ്പാക്കാനാണ് ഞാൻ വന്നത്. ഉടൻ എഴുന്നേൽക്ക്, വിസമ്മതിച്ചാൽ എനിക്ക് ബലം പ്രയോഗിക്കേണ്ടിവരും ...


ഒരു കുറ്റവാളിയെ പോലെ എന്നെ വലിച്ചിഴക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഞാൻ പാവം ഒരു വഴിപോക്കൻ. ഈ മരത്തണലിൽ അൽപനേരം  വിശ്രമിക്കാൻ വേണ്ടി ഇരുന്നതെന്നു മാത്രം. അത് നിങ്ങളുടെ രാജാവിന് ഇഷ്ടമായില്ലെങ്കിൽ ഇതാ ഈ നിമിഷം ഞാനിവിടെനിന്ന് പോയേക്കാം ...


എടോ തനിക്കെന്താണ് അങ്ങോട്ട് പറയുന്നത് മനസ്സിലാകാത്തത്. നിന്നെ ഞാൻ എങ്ങിനെയാണ് പോവാനനുവദിക്കുക. നിന്നെ രാജാവിന്റെ മുമ്പിൽ ഹാജറാക്കിയില്ലെങ്കിൽ എന്റെ തലകാണില്ല...


അതേതായാലും നഷ്ടപ്പെടേണ്ട. നടക്ക് എങ്ങിനെങ്കിലുമാവട്ടെ. എനിക്കെന്താ... അയാൾ രാജകിങ്കരനോടൊപ്പം നടന്നു...


വഴിപോക്കൻ മുന്നിലെത്തിയപ്പോൾ രാജാവ് അയാളോട് ചോദിച്ചു..


ഹേ  മനുഷ്യാ നിങ്ങൾ വളരെക്കുറച്ച് ഭക്ഷണമല്ലേ കഴിച്ചത് വെറും ഒരു ഉണക്കറൊട്ടി അതുകൊണ്ടെങ്ങിനെയാണ് നിങ്ങൾക്ക് വിശപ്പ് മാറുന്നത്.


രാജാവ് തന്റെ മരത്തണലിലിരുന്നുള്ള ഭക്ഷണം കഴിക്കലല്ലാം കണ്ടിരിക്കും അതായിരിക്കും ഈ ചോദ്യത്തിന് കാരണം. എന്നതുമാനിച്ചു കൊണ്ട് ആ വഴിപോക്കൻ പറഞ്ഞു.


തിരുമേനി ഈ ശരീരം വെറും മണ്ണായിത്തീരേണ്ടതാണ്. അമിതമായ ഭക്ഷണം കൊണ്ട് എന്തിനാണ് കൊഴുപ്പ് കൂട്ടുന്നത്. പുഴുക്കൾക്ക് തീറ്റയാകേണ്ട ഈ ശരീരത്തിനെക്കുറിച്ച് ഞാനെന്തിന് വേവലാതിപ്പെടണം ...?
(തുടരും)

No comments:

Post a Comment