➖➖➖➖➖➖➖➖
അന്നൊരു റബീഉൽ അവ്വൽ 12 ന്റെ പ്രഭാതം! 63 വയസ്സിന്റെ നിറവിൽ നിൽക്കുന്ന മുത്ത് റസൂൽﷺ.
മദീന പള്ളിയിൽ നിന്നും സുബഹി ബാങ്ക് ഉയർന്നു. സ്വഹാബാക്കളെല്ലാവരും رضي الله عنهم പള്ളിയിൽ നിസ്ക്കാരത്തിനെത്തി. തൊട്ടു ചാരെയുള്ള ആഇഷ ബീവിയുടെ رضي الله عنها വീട്ടിൽ ശക്തമായ രോഗാവസ്ഥയിൽ കിടക്കുകയാണ് മുത്ത് റസൂൽﷺ!
സ്വിദ്ദീഖ് തങ്ങളുടെ رضي الله عنه നേതൃത്വത്തിൽ പള്ളിയിൽ നിസ്ക്കാരം ആരംഭിച്ചു എന്നറിഞ്ഞ നേരം, കിടന്ന കിടപ്പിൽ കിടന്ന് ആരംഭ റസൂൽﷺ ആയിഷ ബീവിയെ رضي الله عنها വിളിച്ചു പറയുകയാണ്: "ആ മറയൊന്ന് നീക്കൂ ആയിഷാ رضي الله عنها..."
ആയിഷ ബീവി رضي الله عنها ഉടനെത്തന്നെ ആ മറയങ്ങ് നീക്കി കൊടുക്കുന്നു.. മുത്ത് റസൂൽﷺ തങ്ങൾ നിസ്കാരത്തിലേർപ്പെട്ട ഓരോ സ്വഹാബത്തിനെയും رضي الله عنهم മാറി മാറി നോക്കുകയാണ്.
"വിശുദ്ധ ദീനിനെ നിങ്ങളിലേക്ക് ഞാൻ എത്തിച്ചു തന്നില്ലെയോ സ്വഹാബാ رضي الله عنهم..." എന്ന് തലേ ദിവസത്തെ വിടവാങ്ങൽ പ്രസംഗത്തിൽ ചോദിച്ച നേരം "നഅം യാ റസൂലല്ലാ....ഹ്ﷺ, (അതെ നബിയേﷺ....)" എന്ന് കണ്ണീരോടെ മറുപടി തന്ന പ്രിയപ്പെട്ട അനുചരന്മാരെ رضي الله عنهم വീക്ഷിക്കുകയാണാ നേതാവ്ﷺ.
നിസ്കാരം അവസാന അത്തഹിയ്യാത്തിലേക്ക് പ്രവേശിച്ച നേരം മുത്ത് റസൂൽ ﷺ തങ്ങളുടെ നിർദേശ പ്രകാരം മഹതി رضي الله عنها കർട്ടൻ നീർത്തിയിടുകയാണ്.
സുബ്ഹി നിസ്ക്കാരം കഴിഞ്ഞതോടെ മുത്ത് നബിﷺ തങ്ങളുടെ രോഗം കഠിനമാവുകയാണ്. ഒരു ഭാഗത്തിരുന്ന് ബീവി ഫാത്തിമയും رضي الله عنها മറു വശത്തിരുന്ന് മഹതി ആഇഷയും رضي الله عنها കരയുകയാണ്.
അന്നേരം പുണ്യ പ്രവാചകരുടെﷺ വീട്ടുപടിക്കലിൽ നിന്നും ഒരു സലാം കേൾക്കുന്നു:
"അല്ലാഹുവിന്റെ റസൂലിന്റെﷺ വീട്ടുകാരേ... വാതിലൊന്ന് തുറക്കുമോ?!"
ഉടനെ പൊന്നു മോൾ ഫാത്തിമ رضي الله عنها അകത്തളത്തിൽ നിന്നും വിളിച്ച് പറയുകയാണ്: "എന്റെ വാപ്പക്ക്ﷺ സുഖമില്ല.. നിങ്ങൾ പോയിട്ട് പിന്നെ വരാമോ..."
ആരംഭ റസൂലിന്റെﷺ പൊന്നോമനയുടെ ദയനീയമായ അപേക്ഷ കേട്ട് ആഗതൻ തിരിച്ച് പോവുകയാണ്...
കുറച്ച് സമയങ്ങൾക്ക് ശേഷം വീട്ടു കവാടത്തിൽ വെച്ച് വീണ്ടും സലാം കേൾക്കുകയാണ്, അപ്പോഴും ഫാത്തിമാ ബീവി رضي الله عنها ഇത് പോലെ വിളിച്ച് പറയുകയാണ്.
ആഗതൻ പിന്നെയും മടങ്ങിപ്പോവുന്നു.
അൽപ സമയങ്ങൾക്ക് ശേഷം പ്രതീക്ഷിയോടെ വീണ്ടുമെത്തി വാതിൽ തുറക്കുമോ എന്ന് ചോദിച്ച നേരം, മുത്ത് റസൂൽﷺ തങ്ങൾ ചോദിക്കുകയാണ്: "ആരാ ഫാത്തിമാ رضي الله عنها... വിളിക്കുന്നത്?"
പൊന്നുപ്പയുടെﷺ ചോദ്യം കേട്ട ഫാത്തിമ ബീവി رضي الله عنها വാതിൽ പടിയിൽ ചെന്നൊന്ന് എത്തി നോക്കി തിരിച്ചു വന്നിട്ട് പറയുകയാണ്: "ആരാണെന്നറിയില്ല വാപ്പാﷺ..., കണ്ടിട്ട് പേടിയാവുന്ന രൂപമാണ്, ഇത് വരെ നമ്മൾ കണ്ടിട്ടില്ല. ഈ നാട്ടുകാരനല്ല"
അപ്പോൾ മുത്ത് റസൂൽﷺ തങ്ങൾ പറയുകയാണ്: "വാതിൽ തുറക്ക് ഫാത്തിമാرضي لله عنها..."
ഫാത്തിമ ബീവി رضي الله عنها വാതിൽ തുറക്കുകയാണ്.. തുറന്ന വാതിലിലൂടെ അകത്തേക്ക്
ആരാണ് കയറി വരുന്നതെന്നറിയോ "മലക്കുൽ മൗത്ത് അസ്റാഈൽعليه السلام"
ലോക നേതാവിന്റെﷺ അരികിലെത്തി സലാം ചൊല്ലിയ അസ്റാഈലിനോട്عليه السلام മുത്ത് റസൂൽﷺ ചോദിക്കുകയാണ്: "അസ്റാഈലേ...عليه السلام എന്നെ കാണാൻ വന്നതാണോ?!"
ആ സമയത്ത് അസ്റാഈൽعليه السلام പറയുകയാണ്: "യാ റസൂലല്ലാ..ഹ്ﷺ, അങ്ങ്ﷺ അനുവാദം തന്നാൽ റൂഹ് പിടിക്കാൻ വന്നതാണ് നബിയേ...ﷺ"
ഇതങ്ങ് കേട്ട അല്ലാഹുവിന്റെﷻ റസൂൽﷺ തങ്ങൾ പറയുകയാണ്: "അസ്റാഈലേعليه السلام... റൂഹ് പിടിച്ചോളൂ.. പക്ഷെ, അതിന് മുമ്പെനിക്കൊരാളെ കാണണം"
ആരെയാണ് നബിയേ..ﷺ, തങ്ങൾക്ക്ﷺ കാണേണ്ടത്?
എന്ന അസ്റാഈലിന്റെعليه السلام ചോദ്യത്തിന് മറുപടിയായി മുത്ത് റസൂൽﷺ തങ്ങൾ പറയുകയാണ്: "എനിക്ക് ജിബ്‌രീലിനെയൊന്ന്عليه السلام കാണണം അസ്റാഈലേعليه السلام"
ആശ വെച്ചപ്പോഴേക്ക് റൂഹുൽ അമീൻ മലക്ക് ജിബ്‌രീൽعليه السلام ആഗതമാവുകയാണ്.
സമീപത്തേക്ക് വരുന്ന ജിബ്‌രീലിനോട് عليه السلام മുത്ത് റസൂൽﷺ വെഷമത്തോടെ ചോദിക്കുകയാണ് : "അല്ലെയോ ജിബ്‌രീൽ,عليه السلام എന്റെ ദുഃഖത്തിലും സന്തോഷത്തിലും നീയെന്റെ കൂടെ ഉണ്ടായിരുന്നുവല്ലോ.. ഈ അവസാനം ഞാൻ യാത്ര പോകാൻ സമയത്ത് എന്തേ ജിബ്‌രീലേعليه السلام എന്നെ യാത്രയാക്കാൻ വരാത്തത്?!"
മഹാനായ ജിബ്‌രീൽعليه السلام കരഞ്ഞ് കൊണ്ട് പറയുകയാണ്: "ഇല്ല നബിയേﷺ... ഈ കിടപ്പ് കാണാൻ എന്റെ കൊണ്ട് കഴിയുന്നില്ല"
ജിബ്‌രീലെങ്ങനെയാعليه السلام കരയാതിരിക്ക?! മുത്ത് റസൂൽﷺ തങ്ങളുടെ ഓരോ ചുവടുവെപ്പിലും കൂടെയുണ്ടായവരല്ലെ..
ത്വാഇഫിൽ രക്തം ചിന്തിയ നേരത്തും ചേർത്ത് പിടിക്കാനായി റബ്ബ്ﷻ അയച്ചത് ജിബ്രീലിനെعليه السلام അല്ലെയോ? ഹിറയിലെ ഏകാന്ത വാസത്തിലും അർഷും കുർസും ലൗഹും കണ്ട അതി സുന്ദര യാത്രയിലും കൂട്ടിനുണ്ടായത് ജിബ്‌രീലല്ലെയോعليه السلام?!
പിന്നെ എങ്ങിനെ ജിബ്‌രീലിന്عليه السلام സഹിക്കാൻ പറ്റ?!
തങ്ങൾﷺ മാറി നിൽക്കുന്ന ഉലകിനെയും, വഹ്‌യ് നിലച്ച് പോകുന്ന തുടർന്നുള്ള ദിനരാത്രങ്ങളെയുമൊക്കെ കുറിച്ചുള്ള ചിന്തകൾ ജിബ്‌രീലിനെعليه السلام വല്ലാതെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു..
വേദനിക്കുന്ന ജിബ്രീലിനോട്عليه السلام ആരംഭ റസൂൽﷺ തങ്ങൾ ചോദിക്കുകയാണ്:
"എനിക്ക് സമാധാനത്തോടെ മരിക്കണം ജിബ്‌രീൽعليه السلام, എന്നെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞ് തരാമോ?!"
മുത്ത് റസൂൽﷺ തങ്ങളെ സന്തോഷിപ്പിക്കുക എന്ന ബാധ്യത സ്വന്തം വെഷമം മാറ്റി വെച്ച് ഇഷ്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു ജിബ്രീൽعليه السلام!
ഉമ്മത്തിനെ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രിയ നേതാവിനെﷺ സന്തോഷിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഉമ്മത്തിനെ കുറിച്ചുള്ള സന്തോഷങ്ങളായിരിക്കുമെന്ന് നന്നായി അറിയുന്ന ജിബ്‌രീൽعليه السلام പറയുകയാണ്:
"യാ റസൂലല്ലാ...ഹ്ﷺ,
അങ്ങയുടെﷺ സമുദായത്തിന്റെ കാര്യം അല്ലാഹുﷻ ഏറ്റെടുത്തിരിക്കുന്നു നബിയേﷺ .....,
അവര് തൊണ്ടക്കുഴിയിൽ റൂഹെത്തുന്നതിന്റെ സെകന്റുകൾക്ക് മുമ്പ്, ചെയ്ത് പോയ പാപങ്ങളത്രയും യജമാനനായ അല്ലാഹുവിനോട്ﷻ ഏറ്റു പറഞ്ഞാൽ, അല്ലാഹുﷻ അവന് പൊറുത്ത് കൊടുക്കും നബിയേﷺ.."
ജിബ്രീലിന്റെعليه السلام വിവരണം കേട്ട് മുത്ത് റസൂൽﷺ തങ്ങളുടെ ഖൽബകം നിറയുകയാണ്. സന്തോഷത്തോടെ പറയുന്നു: "അസ്റാഈലേعليه السلام..., റൂഹ് പിടിക്കാൻ തുടങ്ങിക്കോളൂ..."
മുത്ത് റസൂൽﷺ തങ്ങളുടെ സമ്മതത്തോടെ മലക്കുൽ മൗത്ത് عليه السلام റൂഹ് പിടിക്കാൻ തുടങ്ങുകയാണ്.
മുത്ത് റസൂൽﷺ തങ്ങൾക്ക് ശക്തമായ വേദന അനുഭവപ്പെടുന്നു.. സഹിക്ക വയ്യാതെ ലോകത്തിന്റെ നേതാവ്ﷺ അങ്ങോട്ടുമിങ്ങോട്ടും തിരിയുകയാണ്.
"അസ്റാഈലേعليه السلام... ഒന്ന് പതുക്കെ പിടിക്കൂ.... എന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നില്ല." എന്ന് ആരംഭ റസൂൽﷺ പറഞ്ഞു കഴിയേണ്ട താമസം അസ്റാഈൽعليه السلام പൊട്ടിക്കരഞ്ഞ് കൊണ്ട് പറയുകയാണ് : " എത്രയോ പ്രവാചകന്മാരുടെ റൂഹ് പിടിച്ച കൈയ്യാണ് നബിയേ...ﷺ, പ്രസവിച്ചു കിടക്കുന്ന ചോരകുഞ്ഞിന്റെ റൂഹ് പോലും എന്റെ കൈകൊണ്ട് പിടിച്ചിട്ടുണ്ട, പക്ഷെ..., ഇന്ന് വരെ എന്റെ കൈ വിറച്ചിട്ടില്ല.. ഇന്നെന്റെ കൈ വിറക്കുന്നു, ഇതിനേക്കാൾ മയത്തിൽ റൂഹ് പിടിക്കാനെനിക്ക് അറിയില്ല നബിയേ..ﷺ.
രംഗം കണ്ട് ആയിഷാ ബീവി رضي الله عنها ഓടി വരികയാണ്.
മുത്ത് റസൂലിന്റെ ﷺ ഷറഫേറും ശിരസെടുത്ത് മഹതി رضي الله عنها തന്റെ മടിത്തട്ടിലേക്ക് വെക്കുകയാണ്. എന്നിട്ട് തുണിക്കഷ്ണമെടുത്ത് വെള്ളത്തിൽ മുക്കി മുത്ത് റസൂലിന്റെﷺ മുഖം തുടച്ച് കൊടുക്കുന്നു.
അന്നേരം
സ്നേഹ നിധിയായ ആഇഷ ബീവിയുടെ رضي الله عنها മുഖത്തേക്ക് നോക്കി അല്ലാഹുവിന്റെ റസൂൽ ﷺ പറയുകയാണ്: "മരണത്തിന് വല്ലാത്ത വേദനയാണ് ആഇഷാ رضي الله عنها..., നന്നായി ഒരുങ്ങണേ... നിന്റെ മരണ വേദന കുറഞ്ഞു കിട്ടാനായി റബ്ബിനോട്ﷻ ദുആ ചെയ്യണേ.."
ആയിഷ ബീവി رضي الله عنها നിസഹായതയോടെ കരയുകയാണ്.
മുത്ത് റസൂലതാﷺ പതുക്കെ എഴുന്നേറ്റ് പ്രിയപ്പെട്ട ആഇഷ ബീവിയുടെ رضي الله عنها നെഞ്ചിലേക്ക് ചാരി ഇരിക്കുന്നു..
ആയിഷാ ബീവി رضي الله عنها പുന്നാര പൂമേനിയിൽ തലോടിക്കൊടുക്കുകയാണ്.
അപ്പോഴാണ് അബ്ദുറഹ്മാൻ رضي الله عنه എന്ന സഹോദരൻ തിരുﷺ ഹള്റത്തിലെത്തുന്നത്. സ്വഹാബിയുടെ رضي الله عنه കൈയ്യിലുള്ള അറാഖിലേക്ക് കണ്ണെടുക്കാതെ നോക്കുന്ന മുത്ത് റസൂലിനെﷺ കണ്ട 18 വയസ്സ് മാത്രം പ്രായമുള്ള ആഇഷ ബീവി رضي الله عنها മിസ്‌വാക്ക് ചെയ്യാനുള്ള പ്രിയതമന്റെ ﷺ ആഗ്രഹം തിരിച്ചറിയുകയാണ്.
അബ്ദുറഹ്മാനിൽ رضي الله عنه നിന്നും മിസ്വാക്ക് വാങ്ങി മുത്ത് നബി ﷺ തങ്ങളുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ, തങ്ങൾക്കത്ﷺ പിടിക്കാൻ കഴിയുന്നില്ല..
ഉടനെ ആഇഷ ബീവി رضي الله عنها സ്വന്തം വായിലിട്ടത് കടിച്ച് റെഡിയാക്കിയ ശേഷം നെഞ്ചിൽ ചാരിയിരിക്കുന്ന മുത്ത് റസൂലിനെﷺ, കുഞ്ഞു മക്കൾക്ക് ഉമ്മമാര് ബ്രഷ് ചെയ്ത് കൊടുക്കും പോലെ ചേർത്ത് പിടിച്ച് മിസ്‌വാക്ക് ചെയ്ത് കൊടുക്കുകയാണ്.
പല്ല് തേച്ച് കഴിഞ്ഞു.. റൂഹ് അരയുടെ ഭാഗത്തെത്തുമ്പോഴതാ മുത്ത് റസൂൽﷺ തങ്ങളുടെ വളർത്തു പുത്രനായ ഉസാമ رضي الله عنه കടന്ന് വരുന്നു.. പുണ്യ പ്രവാചകരുടെﷺ വീടിനകത്തെ ദയനീയാവസ്ഥ കണ്ട് ഖൽബ് പൊട്ടിപ്പോയ ഉസാമയെ رضي الله عنه കണ്ട നേരം, മിസ്‌വാക്ക് ചെയ്യാൻ പൊങ്ങാതിരുന്ന മുത്ത് റസൂലിന്റെﷺ രണ്ട് കൈയ്യുമങ്ങ് പൊങ്ങി. പൊന്നു മോനെ ചേർത്ത് പിടിച്ച് ആംഗ്യം കാണിച്ച് പറയുന്നു: "എനിക്ക് വേണ്ടിയൊന്ന് ദുആ ചെയ്യൂ ഉസാമാ ضي لله عنه.. അല്ലാഹുﷻ എന്നോട് കരുണ കാണിക്കാൻ ദുആ ചെയ്യൂ മോനേ...رضي الله عنه"
انالله وانااليه الراجعون...
ആരംഭ റസൂലിന്റെﷺ കുഞ്ഞു ഭവനത്തിൽ നിന്നും പരിശുദ്ധ ആത്മാവുമായി റൂഹുൽ അമീനതാ عليه السلام ആകാശ ലോകത്തേക്കുയർന്നു.
മദീന ഒന്നടങ്കം വിറങ്ങലിച്ചു!! കൂടെ പ്രപഞ്ചവും!!
💚💚💚💚💚💚💚
എപ്പഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ നമ്മുടെ അന്ത്യ നിമിഷത്തിന്റെ അവസ്ഥ?!
ആരംഭ റസൂലിന് ﷺ പോലും മരണം വല്ലാതെ വേദനിച്ചെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ! ജനിച്ചത് കൊണ്ട് മരണം തീർച്ചയാണല്ലോ.. ഇന്നല്ലെങ്കിൽ നാളെ മലക്കുൽ മൗത്ത് عليه السلام നമുക്കരികിലും വരും.. സമ്മതത്തിനൊന്നും കാത്തു നിൽക്കാതെ റൂഹങ്ങ് പിടിച്ച് വലിക്കും നേരം പിടഞ്ഞ് പോവില്ലെയോ നാം..!
മരണവേദനയിൽ കിടക്കുമ്പോൾ പ്രിയപ്പെട്ട ആഇഷ ബീവിക്ക് رضي الله عنها മുത്ത് റസൂൽﷺ തങ്ങൾ കൊടുത്ത ഉപദേശം നമുക്കും പാഠമാണ്. ഒരുങ്ങണം നമ്മൾ. ഒരുങ്ങിയേ പറ്റൂ... ഇന്നല്ലെങ്കിൽ നാളെ അസ്റാഈൽ عليه السلام നമുക്കരികിലും വരുമല്ലോ..!
💚💚💚💚💚💚💚
വാങ്ക് വിളിക്കുന്ന നേരം സംസാരിക്കുന്നവന് അവസാന നിമിഷം കലിമ ചൊല്ലാനാവില്ലെന്നല്ലേ നമ്മൾ പഠിച്ചത്..
അതിനാൽ
വാങ്കിനെ നാം നന്നായി സൂക്ഷിക്കണം.
ജവാബ് കൊടുത്താൽ മാത്രം പോര!
മൗനമായിരുന്ന് വാങ്കിനെ തന്നെ ശ്രദ്ധിക്കണം..
വാങ്കിൻ വചനങ്ങളെ ബഹുമാനിക്കണം, ആദരിക്കണം...!
വാങ്കിനോട് വല്ലാത്തൊരു ഇഷ്ടം വേണം. ഖൽബ് കൊണ്ടുള്ള ഇഷ്ടം!
അമുസ്ലിമായ ഒരു സ്ത്രീ വാങ്കിനെ പ്രണയിച്ച് വാങ്കിന്റെ സമയങ്ങളിൽ കിട്ടുന്ന വസ്തു കൊണ്ട് തല മറച്ച് സംസാരം നിർത്തി മക്കളെ നിശബ്ദരാക്കി
ചെയ്ത് കൊണ്ടിരിക്കുന്ന ജോലി പോലും വാങ്ക് തീരും വരെ നിർത്തി വെച്ചപ്പോൾ, ജീവിതത്തിന്റെ അവസാനം തൗഹീദിൻ മധു മന്ത്രം ഉച്ചരിച്ച് മരിച്ചെങ്കിൽ, ദീൻ അവകാശപ്പെടുന്ന നാം, റബ്ബിന്റെﷻ ഔധാര്യം കൊണ്ട് മുസ്ലിമായി ജനിച്ചു വളരാൻ തൗഫീഖ് ലഭിച്ച നാം ആ അനുഗ്രഹം നഷ്ടപ്പെടാതെ സൂക്ഷിക്കണം..
റബ്ബ്ﷻ നമ്മെ ഇരുലോക വിജയികളിൽ പെടുത്തി അനുഗ്രഹിക്കട്ടെ.
امين يارب العالمين 🤲🏻
🔚
💚💚💚💚💚💚💚💚💚💚💚💚💚💚💚💚
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

 
No comments:
Post a Comment