ﷺ💚*
-------------------------------------------------
മദീനാ പള്ളിയിൽ പുതിയ മിമ്പർ ഉണ്ടാക്കി പഴയ ഈത്തപ്പനത്തടിയുടെ അടുത്ത് വെക്കുകയും മുത്ത് നബി ﷺ തങ്ങൾ സ്വഹാബത്തിനെ അഭിമുഖീകരിച്ച് പുതിയ മിമ്പറിൽ കയറി ഉപദേശമാരംഭിക്കുകയും ചെയ്തപ്പോൾ പഴയ ഈത്തപ്പനത്തടി സങ്കടത്താൽ തേങ്ങിക്കരയാൻ തുടങ്ങി. ശബ്ദം കേട്ട് സഹാബത്ത് അമ്പരന്നു. എവിടുന്നാണ് ഈ തേങ്ങൽ ! ആളെ കാണാനില്ല. തേങ്ങൽ ഉച്ചത്തിലുള്ള കരച്ചിലായി മാറുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നത് കണ്ടപ്പോൾ തിരുനബി ﷺ പുതിയ മിമ്പറിൽ നിന്ന് ഇറങ്ങിവരികയും അതിനെ തലോടുകയും മാറോടണച്ച് പിടിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് , കരയുന്നത് ഈ ഈത്തപ്പനത്തടിയാണെന്ന് സഹാബത്തിനു മനസ്സിലായത്. ഇതിന്റെ തേങ്ങിയുള്ള കരച്ചിൽ കേട്ട് സഹാബത്ത് ഒന്നടങ്കം കരയുകയുണ്ടായി. അവസാനം മുത്ത് നബി ﷺ തങ്ങൾ ആ മരത്തടിയോട് സംസാരിച്ചു. അവിടുന്ന് പറഞ്ഞു. 'നിന്നെ ഒന്നുകിൽ ഞാൻ ഇലയും പഴങ്ങളുമുള്ള പൂർവ്വ അവസ്ഥയിലാക്കി മാറ്റാം. അല്ലെങ്കിൽ നിന്നെ സ്വർഗത്തിലെ ചെടിയാക്കി ഉയർത്താം ഏതാണ് നിനക്ക് വേണ്ടത് ? ' ആ ഈത്തപ്പന മരത്തടി എന്നെന്നും നബിയെ കാണാൻ കഴിയുക സ്വർഗത്തിലാണെന്ന് മനസിലാക്കി സ്വർഗം തിരഞ്ഞെടുക്കുകയും കരച്ചിൽ അടക്കുകയും ചെയ്തു. ഈ മരക്കഷണത്തെ പിന്നീട് മിമ്പറിന്റെ താഴെ മറവ് ചെയ്യപ്പെടുകായാണ് ചെയ്തത്.
മിമ്പറിനെ ആദരിച്ചവർ
------------------------------------
പുതിയ മിമ്പർ റസൂലുള്ളാഹി ﷺ യുടെ കാലത്തും ശേഷം ഖുലഫാഉറശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് (റ) റസൂലുള്ളാടുള്ള ആദരവ് മൂലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന്കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ(റ) ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ(റ) എല്ലാ സ്റ്റെപ്പിന്റെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി ﷺ
നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന് ആദരസൂചകമായി വസ്ത്രമണിയിച്ചതും
പിന്നീട് മുആവിയ(റ) യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്‌റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്‌റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. തൽസ്ഥാനത്തുണ്ടായിരുന്ന ഖായ്ബ്തായിയുടെ മിമ്പർ ഖുബാ പള്ളിയിലെക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഖുബാ പള്ളിയിലുള്ള മിമ്പർ അതാണ്. സുൽതാൻ മുറാദ് ഖാന്റെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ.
*صلوا على الحبيب صلى الله عليه وسلم*
💚💚💚💚💚💚💚💚
*💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*
*കാണുന്നവർ ഒരു തവണയെങ്കിലും ചൊല്ലി*
💚💚💚💚💚💚💚💚
.jpeg)
No comments:
Post a Comment