വീണ്ടും കൊട്ടാരത്തിൽ
മുലകുടി മാറിയപ്പോൾ മൂസയുടെ മാതാവ് അവനെ ഫറോവയുടെ രാജകൊട്ടാരത്തിൽ തിരിച്ചേല്പിച്ചു. മൂസ ഒരു രാജകുമാരനെപ്പോലെ കൊട്ടാരത്തിൽ വളർന്നു.
രാജാക്കന്മാരോടും പ്രമാണിമരോടുമുള്ള ഭയം മൂസയുടെ മനസ്സിൽനിന്ന് നീങ്ങിയത് അങ്ങനെയാണ് ഫറോവയും പ്രഭൃതികളും സുഖിക്കുന്നത് മൂസ തന്റെ രണ്ട്കണ്ണുകൊണ്ട് കണ്ടു. ഫറോവയ്ക്കും പ്രഭൃതികൾക്കും സുഖിക്കാൻ ഇസ്രയേൽ സന്തതികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മൂസ കണ്ടു.
ഫറോവയുടെ മൃഗങ്ങളുടെ വയറു നിറക്കാൻ ഇസ്രയേൽ സന്തതികൾ വിശപ്പ് സഹിക്കേണ്ടി വരുന്നത് മൂസ കണ്ടു. മൃഗങ്ങളോട് പെരുമാറുന്നതുപോലെ ഇസ്രയേൽ സന്തതികളോട് ഖിബ്ത്വികൾ പെരുമാറുന്നത് മൂസ കണ്ടു. ഇസ്രയേൽ സന്തതികളെ ഖിബ്ത്വികൾ പീഡീപ്പിക്കുന്നതും അവരെക്കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിപ്പിക്കുന്നതും മൂസ കണ്ടു. പ്രഭാതം പുലർന്നതുമുതൽ സായഹ്നം വരെ മൂസ ഇതൊക്കെ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ മൂസയുടെ മനസ്സിൽ ഇതിനോട് അമർഷമുണ്ടായിരുന്നു.എങ്ങനെ അമർഷമില്ലാതിരിക്കും ? സ്വന്തം ജനതയെ ഇകഴ്ത്തുന്നത് കാണുമ്പോൾ വിദ്വേഷം ജനിക്കാതിരിക്കുമോ?
ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണ് ആദരണീയരുടെ മക്കളാണ് ഇസ്രയേൽ സന്തതികൾ എന്തു പിഴച്ചു? അവർ ഖിബ്ത്വികൾ അല്ലെന്നതോ? അവർ കൻആനിൽ നിന്ന് വന്നുവെന്നതോ? അതൊന്നും തെറ്റല്ല അതൊരു പിഴവല്ല.

 
No comments:
Post a Comment