സുരക്ഷയും സമാധാനവും അപകടപ്പെടുത്തുന്നു'
ഓരോ സന്ദര്‍ഭവും, മൂസയും ഹാറൂനും, നാട്ടിന്നും നാട്ടാര്‍ക്കും വലിയൊരു അപകടമാണെന്നു ചിത്രീകരിക്കുകയായിരുന്നു ഫറവോന്റെ മറ്റൊരു തന്ത്രം. ഇത് വഴി, ഈജിപ്തുകാരെ, അവര്‍ക്കെതിരെ പ്രകോപിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. 'നിങ്ങളെ നാട്ടില്‍ നിന്നു പുറന്തള്ളുകയാണിയാളുടെ ലക്ഷ്യമെ'ന്നു വരെ അയാള്‍ ആരോപിച്ചു. ഖുര്‍ആന്‍ പറയുന്നു; 'തന്റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ് തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ !നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു? (26: 34, 35)
മറ്റൊരിടത്ത് പറയുന്നു: 'ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.' (7: 123)
മൂസയും അനുയായികളും രാജ്യദ്രോഹികളാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നു ചുരുക്കം. പക്ഷെ, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെടുന്ന മറ്റെല്ലാ ഗൂഡാലൊചനയെപ്പോലെ ത്തന്നെ, ഇതും ഫലം കാണാതെ പോവുകയായിരുന്നു. ഖുര്‍ആന്‍ പറയുന്നു; 'അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.' (40: 45)

No comments:
Post a Comment