മൂസാ നബി ചരിത്രം part 12



മദ് യനിലേക്ക് 


പക്ഷേ മൂസ (അ) എങ്ങോട്ട് പോകും ? ഈജിപ്ത് മുഴുവൻ ഫറോവയുടെ കയ്യിലല്ലേ? ഫറോവയുടെ സേന ഒളിഞ്ഞിരിക്കുന്നുണ്ട്. കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയുമുണ്ടവർക്ക് അറബ് രാജ്യമായ മദ് യനിലേക്ക് പോകാൻ മൂസയ്ക്ക് ദൈവം വെളിപാട് നൽകി. മദ് യനിൽ ഫറോവയുടെ കൈ എത്തുകയില്ല. 


മദ് യൻ ഒരു മരു പ്രദേശമാണ് നാഗരികത തൊട്ടുതീണ്ടാത്ത ഗ്രാമങ്ങളാണ് അവിടെയുള്ളത് ഈജിപ്ത് നാഗരികത മുറ്റിനിൽക്കുന്ന ദേശമാണ് കൂറ്റൻ കെട്ടിടങ്ങളും പ്രൗഢമായ രാജകൊട്ടാരങ്ങളും വലിയ വലിയ നഗരങ്ങളും ഈജിപ്തിലുണ്ട് പക്ഷേ ഇവയൊന്നുമില്ലെങ്കിലും മദ് യൻ ഭാഗ്യം ചെയ്ത നാടാണ് കാരണം അത് ഫറോവ എന്ന നിർദ്ദയനിൽനിന്നും വളരെ അകലത്താണല്ലോ മദ് യൻ. ഭാഗ്യം ചെയ്ത നാടാണെന്ന് പറയാൻ ഇനിയുമുണ്ട് ഒരു കാരണം അത് സ്വാതന്ത്ര രാജ്യമാണ് ഫറോവയുടെ ഏകാധിപത്യ ഭരണം മദ് യനിലില്ല. സ്വാതന്ത്ര്യവും നീതിയുമുള്ള നാട് മരുഭൂമിയാണെങ്കിലും അതെത്ര നന്ന്.


അടിമത്തവും അധർമവും നിറഞ്ഞ നാട് നാഗരിക കേന്ദ്രമാണെങ്കിലും ആ നാട് എത്ര അഭിശപ്തം ഫറോവയുടെ പീഡനങ്ങൾ ഭയക്കാതെ മദ് യനിൽ മനുഷ്യർക്ക് പാർക്കാമല്ലോ. അവിടെ ഫറോവയുടെ സേനയെ പേടിച്ച് ആർക്കും കഴിയേണ്ട കാര്യമില്ല. അവിടെ ആൺകുഞ്ഞുങ്ങൾ അറുകൊല ചെയ്യപ്പെടുന്നില്ല. 


മൂസ (അ) മദ് യൻ ലക്ഷ്യമാക്കി നീങ്ങി ഈജിപ്തിൽനിന്ന് ഉൽക്കണ്ഠയോടെയാണ് മൂസ (അ) പുറപ്പെട്ടത് ആരെങ്കിലും തന്നെ പിന്തുടരുമോ? പക്ഷേ ഭയം അസ്ഥാനത്തായിരുന്നു ഫറോവയുടെ സേനക്ക് മൂസയെ കാണാൻ കഴിഞ്ഞില്ല അല്ലാഹുവിന്റെ പേരുച്ചരിച്ച് പ്രാർത്ഥിച്ചുകൊണ്ട് മൂസ (അ) പുറപ്പെടുകയായി. വിശുദ്ധ ഖുർആന്റെ വാക്കുകളിൽ മദ് യൻ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ മൂസ (അ) പറഞ്ഞു :എന്റെ നാഥൻ നേർമാർഗ്ഗത്തിലക്ക് എന്നെ വഴിനയിച്ചേക്കും.


മൂസ (അ) മദ് യനനിലെത്തി അവിടത്തുകാരിൽ ആരെയും മൂസക്കറിയില്ല (അ). അവിടെ ആർക്കും മൂസയെ (അ) പരിചയമില്ല രാത്രി മൂസാക്ക് (അ) ആര് അഭയം നൽകും? രാത്രി എവിടെ കഴിച്ചുകൂട്ടും ? 


മൂസ (അ) പരിഭ്രമിച്ചു പക്ഷേ അല്ലാഹു തന്നെ കയ്യൊഴിക്കില്ലെന്ന ഉറച്ച വിശ്വാസം മൂസക്കുണ്ട്(അ) . ആളുകൾ അവരുടെ ആട്ടിൻപറ്റങ്ങൾക്കും കന്നുകാലികൾക്കും വെളളം കോരിക്കൊടുക്കുന്ന ഒരു കിണർ അവിടെയുണ്ടായിരുന്നു. രണ്ട് പെൺകുട്ടികൾ തങ്ങളുടെ ആടുകളെ തീറ്റിക്കുന്നതും അവയെ വെള്ളം കുടിപ്പിക്കാൻ ആളുകൾ പോകുന്നതുവരെ കാത്തിരിക്കുന്നതും മൂസ (അ) ശ്രദ്ധിച്ചു കരുണയുള്ള ഒരു പിതാവിന്റെ മനസ്സോടെയാണ് മൂസ (അ) അതെല്ലാം നോക്കിക്കണ്ടത്.


മൂസ (അ) പെൺകുട്ടികളോട് ചോദിച്ചു : നിങ്ങളെന്ത്യേ ആടുകൾകൾക്ക് വെള്ളം കോരിക്കൊടുക്കാത്തത് ? പെൺകുട്ടികൾ പറഞ്ഞു : ആളുകൾ കുടിപ്പിച്ചു പോകാതെ ഞങ്ങൾക്കതിന് കഴിയില്ല അവർ ശക്തന്മാരും ഞങ്ങൾ ബലഹീനരുമാണ് അവർ ആണുങ്ങളാണ് ഞങ്ങൾ പെണ്ണുങ്ങളാണ് നിങ്ങളുടെ വീട്ടിൽ ആണുങ്ങളില്ലേ എന്ന് മൂസ (അ) ചോദിക്കുമെന്ന് മനസ്സിലാക്കിയ അവർ ഇത്രയും കൂടി പറഞ്ഞു : ഞങ്ങളുടെ പിതാവ് വൃദ്ധനാണ് മൂസയുടെ മനസ്സ് ആർദ്രമായി മൂസ (അ) അവരുടെ ആടുകൾകൾക്ക് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുത്തു. അങ്ങനെ അവർ പോയി മൂസ (അ) ഇനി എങ്ങോട്ട് പോകും? എവിടെ അഭയം ലഭിക്കും? എവിടെ തങ്ങും. മദ് യൻകാരിലാരെയും മൂസക്ക് പരിചയമില്ല. മദ് യൻകാർക്ക് മൂസയെയും (അ) അറിയില്ല. മൂസ (അ) പിന്നെന്തു ചെയ്തു? വിശുദ്ധ ഖുർആന്റെ വചസ്സുകളിൽ പിന്നെ മൂസ (അ) ഒരു തണലിലേക്ക് മാറി മൂസ (അ) പറഞ്ഞു എന്റ ഈശ്വരാ നീ എനിക്ക് ഇറക്കിത്തരുന്ന അനുഗ്രഹങ്ങൾക്ക് ഞാൻ ഏറ്റം വലിയ ആവശ്യക്കാരനാണ്

No comments:

Post a Comment