ഫറോവയുടെ മരണം
മർദ്ദിതരായ ഇസ്രയേൽ സന്തതികളെയും കൂട്ടി മൂസ (അ) ഈജിപ്തിൽനിന്ന് പാലായനം ചെയ്തു അവരെ പിടികൂടാൻ ഫറോവയും സൈന്യവും പിന്നാലെ പുറപ്പെട്ടു മൂസയും ഇസ്രയേൽ സന്തതികളും ചെന്നെത്തിയത് ചെങ്കടലിന്റെ തീരത്ത് പിന്നിൽ ശത്രുക്കളാണ് പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ അല്ലാഹു മൂസയോട് കല്പിച്ചത്രെ മൂസാ നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക ഒരു വടികൊണ്ട് കടലിനെ അടിച്ചാൽ കടൽ പിളരുമോ? രാജപാത വെട്ടിത്തെളിയിക്കപ്പെടുമോ? പക്ഷേ സംഭവിച്ചത് അതുതന്നെ കടലിനിടയിലൂടെ ഒരു രാജവീഥി തുറന്നു കിട്ടി .
മൂസയും ഇസ്രയേൽ സന്തതികളും അതിലൂടെ രക്ഷപ്പെട്ടു ഫറോവാ പ്രഭൃതികൾ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ മറ്റൊരത്ഭുതം സംഭവിച്ചു ഇരുഭാഗത്തും മാമലപോലെ ഉയർന്നു നിന്നവെള്ളം കൂടിച്ചേർന്ന് അവരെ മൂടി ഫറോവയും കിങ്കരന്മാരും കടലിൽ മുങ്ങിച്ചത്തു ആയിക്കണക്കിന് ആൺകുഞ്ഞുങ്ങളെ വകവരുത്തിയ സ്വേഛ്ഛാധിപതിയുടെ അന്ത്യം അങ്ങനെയായിരുന്നു ചെങ്കടലിൽ മുങ്ങിമരിച്ച ഫറോവയോട് ദ്യാവാപൃഥിവികളുടെ സ്രഷ്ടാവായ അല്ലാഹു ഉദ്ഘോഷിച്ചു :ഇന്ന് നിന്റെ മൃതദേഹത്തെ നാം സംരക്ഷിച്ചു വെക്കുന്നു നിനക്ക് ശേഷം വരുന്ന തലമുറകൾക്ക് ഒരു ഗുണപാഠമാകാൻ വേണ്ടിഫറോവയുടെ ജഡം ചെങ്കടലിൽ നിന്ന് ഗവേഷകർ കണ്ടെടുത്തു ഈജിപ്തിലെ മ്യൂസിയത്തിൽ ഇന്നും അത് സൂക്ഷിക്കപ്പെട്ടു വരുന്നു വിശുദ്ധ ഖുർആൻ വിളംബരം ചെയ്തത് എത്ര അർത്ഥവത്താണ് ഖുർആനിന്റെ വചസ്സുകളിൽ : സുഖാഡംബരങ്ങളിൽ വിരാജിച്ചിരുന്ന എത്ര പേർ പുഷ്പോദ്യാനങ്ങളും പൂഞ്ചോലകളും കൃഷിഭൂമികളും മണിമേടുകളും പരിത്യജിച്ച് പരലോകം പൂകേണ്ടി വന്നു അവർക്കുവേണ്ടി ഒരു ആകാശവും കരഞ്ഞില്ല ഒരു ഭൂമിയും അവർക്കായ് കണ്ണുനീർ പൊഴിച്ചില്ല.

No comments:
Post a Comment