💖💖💖💖💖💖💖💖💖💖💖
ദിവസങ്ങൾ പിന്നെയും കടന്നു പോയി. പേരക്കിടാവിനെ കാത്തിരുന്ന
രാജാവിന്റെ ക്ഷമ നശിച്ചു. ഒടുവിൽ രാജാവ് ആ കടുത്ത തീരുമാനം എടുത്തു. അദ്ദേഹം പുത്രനെ വിളിച്ചു പറഞ്ഞു “നീ അവളെ വിവാഹ മോചനം നടത്തി വേറൊരു സ്ത്രീയെ വിവാഹം ചെയ്യണം. സാന്താനോല്പാതന ശേഷിയില്ലാത്ത ഒരു സ്ത്രീയെ ഭാര്യയായി നിർത്തുന്നതിൽ കാര്യമില്ല “.
ബൽയാ രാജകുമാരനു അനുസരിക്കുക അല്ലാതെ മാര്ഗം ഉണ്ടായിരുന്നില്ല.
അങ്ങനെ അതുവരെ സ്നേഹപൂര്ണമായ കുടുമ്പജീവിതം നയിച്ച ആ യുവകുസുമങ്ങൾ വേർപിരിഞ്ഞു.
അവർ എല്ലാം വിധിയാണെന്ന് കരുതി സമാധാനിച്ചു. ഈമാനികപ്രഭ ജ്വലിച് നിൽകുന്ന അവരുടെ മനസ്സ് റബ്ബിന്റെ ഏതുവിധിയും സന്തോഷത്തോടെ അങ്ങീകരിക്കാനും സ്വീകരിക്കാനും സദ്യമാകുന്ന വിധത്തിൽ ഇതിനോടകം പാകപ്പെട്ടു കഴിഞ്ഞിരുന്നു.
വികാരഭരിതം ആയിരുന്നു ആ വേർപാട്. അവർ പരസ്പരം ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്തു ദുഃഖപൂർവ്വം വഴിപിരിഞ്ഞു.
രാജകുമാരാൻ പിന്നീടു വധുവായി തിരഞ്ഞെടുത്തത് മക്കളുള്ള ഒരു വിധവയെയായിരുന്നു.
അബദ്ധം ഇനി ആവര്തില്കരുത് ഇതായിരുന്നു രാജാവിന്റെ ഉള്ളിലിരിപ്പ്. യഥാര്ത കാരണം അപ്പോഴും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലൊ.
ചെറിയ ഒരു വിരുന്നോടെ വിവാഹം നടന്നു. ബൽയാ ആദ്യ ഭാര്യയോട് പറഞ്ഞത് പോലെ എല്ലാക്കാര്യങ്ങളും പുതിയ ഭാര്യയോടും തുറന്നുപറഞ്ഞു. രഹസ്യം സൂക്ഷിക്കാൻ പ്രത്യേകം വസ്വിയ്യത് ചെയ്തു.
അവൾ അത് സമ്മദിച്ചു.
നാളുകൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടായി കാണാതിരുന്നപ്പോൾ രാജാവ് പുതിയ ഭാര്യയെ വിളിച്ചു കാര്യമന്വേഷിച്ചു. ഭാർതാവിനെ വഞ്ചിച്ചുകൊണ്ട് അവളാ രഹസ്യം പരസ്യമാക്കി. ഒന്നാം ഭാര്യയുടെ കഥയും രാജവിനോടവൾ പറഞ്ഞു.
രാജാവിനു കോപം സിരകളിൽ ഇരച്ചു കയറി. പിതാവിന്റെ കോപം മനസ്സിലാക്കിയ രാജകുമാരാൻ ഇങ്ങനെ ചിന്തിച്ചു.
ഇനിയിവിടെ നിൽക്കുന്നതിൽ അർതഥമില്ലാ
എവിടേക്കെങ്കിലും ഒളിച്ചോടി സ്വതന്ത്രമായി അല്ലാഹുവിനു ഇബാദത്ത് ചെയ്ത് കഴിഞ്ഞുകൂടാം. അല്ലെങ്കിലും കൊട്ടാരജീവിതത്തോട് ആദ്യമേ താല്പര്യം ഉണ്ടായിരുന്നില്ലല്ലോ !!!!.
അങ്ങനെ രാത്രി ആരോരുമറിയാതെ ബൽയ കൊട്ടാരംവിട്ടിറങ്ങി. നേരം പുലർന്നപ്പോൾ കുമാരനെ കാണാനില്ല. എവിടേക്ക് പോയെന്ന് ആര്ക്കുമറിയില്ല. വാർത്ത കാട്ടുതീപോലെ നാടാകെ പരന്നു. രാജാവ് തളര്ന്നു.
(തുടരും)

 
No comments:
Post a Comment