➖➖➖➖➖➖➖➖➖
*പ്രവാചക പ്രവചനം*
➖➖➖➖➖➖➖➖➖
ഉമ്മു കുൽസൂം(റ) നബി ഭവനത്തിൽ കളിക്കൂട്ടുകാരികൾക്കൊപ്പം ആമോദത്തോടെ കഴിയുന്ന കാലം അനിയത്തി ഫാത്വിമ(റ) അവിടെ കൂട്ടിനുണ്ട് ഇത്താത്ത സൈനബ(റ) വിവദങ്ങളറിഞ്ഞ് ഭർതൃഭവനത്തിൽ നിന്നും തിരിച്ചു വന്നു
സൈനബ(റ)യുടെ ആശ്വാസ വചനങ്ങളും ഉമ്മ ഖദീജ (റ) യുടെ കുളിർമയേകുന്ന പരിചരണവും സ്നേഹസ്പർശവും ഉമ്മുകുൽസു(റ)വിന്റെ സകലവേദനകളും അകറ്റി നിർത്തി
ഉതൈബ ഈ സംഭവങ്ങളിൽ കോപവും പകയും മനസ്സിൽ വെച്ച് നടക്കുകയാണ്
അന്നൊരിക്കൽ ഉതൈബ നബി സന്നിധിയിൽ വന്നു അവന്റെ ചുവന്ന കണ്ണുകളും വിറക്കുന്ന കരങ്ങളും കണ്ട തിരുനബി (സ) ധൈര്യമായി അവനെ അഭിമുഖീകരിച്ചു
എടാ മുഹമ്മദ്...... ഞാനിതാ നിന്റെ മതം നിഷേധിച്ചിരിക്കുന്നു..... നിന്റെ പുത്രിയുമായി ഞാൻ പിരിയുകയും ചെയ്തിരിക്കുന്നു അതുകൊണ്ട് നിന്റെ സ്നേഹം എനിക്കു വേണ്ട ഞാനിനി നിന്നെയും സ്നേഹിക്കാനില്ല ഉതൈബ പറഞ്ഞു
ഇത്രയും പറഞ്ഞതിനു ശേഷം അവന്റെ കോപാഗ്നി ആളിക്കത്താൻ തുടങ്ങി അവൻ തിരുനബി (സ) യോടു കയർത്തു സംസാരിച്ചു ഒരു ക്രൂരനായ ഗുണ്ടയെപ്പോലെ വന്ന അവൻ തിരുനബിയുടെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി കയേറ്റം ചെയ്യാൻ ശ്രമിച്ചു പിന്നീട് പുണ്യറസൂലിന്റെ ഖമീസ് (കുപ്പായം) പിടിച്ചു വലിച്ചു കീറിയശേഷം അഹങ്കാരത്തോടെ ആ ദുഷ്ടൻ പടിയിറങ്ങി നടന്നകന്നു
അവന്റെ കൂട്ടുകാർ കാത്തിരിക്കുന്നുണ്ടായിരുന്നു അല്പം അകലെ അവർ സിറിയയിലേക്കു വ്യാപാരാവശ്യാർത്ഥം കച്ചവടച്ചരക്കുകളും വാഹനങ്ങളുമായി പുറപ്പെട്ടതാണ് അവർക്കിടയിൽ നിന്നാണ് വിറളിപിടിച്ച് പകതീർക്കാൻ ഉതൈബ നബി സന്നിധിയിൽ വന്നത്
സ്നേഹസാഗരമായ തിരുനബി (സ) സഹനം പാലിച്ചു തിരിച്ചൊന്നും ചെയ്യാതെ ക്ഷമ കൈകൊണ്ട് കാരുണ്യവാനായ റസൂൽ (സ) അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു നീ ഇത്രയും ചെയ്തതിന് ഞാനിനി അല്ലാഹുവിനോടു പ്രാർത്ഥിക്കുക മാത്രമാണ് പകരമായി ചെയ്യുന്നത് അല്ലാഹുവിന്റെ മൃഗങ്ങളിൽപെട്ട ഒരു കടിക്കുന്ന മൃഗം നിന്നെ നശിപ്പിക്കാൻ വേണ്ടിയാണെന്റെ പ്രാർത്ഥന
നാഥാ.... ഒരു ക്രൂരജീവിയെ ഇവന്റെ മേൽ ആധിപത്യം നൽകേണേ....
ഉതൈബ നേരെ ചെന്നത് പിതാവ് അബൂലഹബിന്റെ സന്നിധാനത്തിലേക്കാണ് വിവരങ്ങളെല്ലാം കൈമാറി റസൂലിനെ അക്രമിച്ചതറിഞ്ഞപ്പോൾ ആത്മസായൂജ്യനായി, ക്രൂരനായ ആ പിതാവ് ഉപ്പയും മകനും വ്യാപാരസംഘത്തിലേക്ക്ചെന്നു അബൂലഹബിന്റെ നേതൃത്വത്തിൽ സിറിയയെ ലക്ഷ്യം വെച്ചവർ യാത്രയായി വിശാലമായ മരുപറമ്പിലൂടെ കുന്നുംമലയും താണ്ടി പ്രയാണം നടത്തി ഒടുവിൽ ഒരു സമുദ്രത്തിനടുത്തവർ വാഹനം ഇറങ്ങി തൊട്ടടുത്തുള്ള പുരോഹിതന്റെ മഠത്തിൽ ചെന്ന് അബൂലഹബ് പരിചയപ്പെട്ടു, കുശലാന്വേഷണം നടത്തി ക്രൂരജീവികളും വേട്ടമൃഗങ്ങളും പെരുത്തുള്ളസ്ഥലമാണിതെന്ന് പുരോഹിതൻ ഗൗരവത്തോടെ ഉണർത്തി വിഷയത്തിന്റെ ഗൗരവമറിഞ്ഞ അബൂലഹബ് യാത്രാ സംഘത്തിന്റെ അടുത്തേക്കോടി അനുയായികളെ ഒരുമിച്ചിരുത്തിയശേഷം അബൂലഹബ് പറഞ്ഞു:
യാ മഅ്ശറ ഖുറൈശ്......
ഖുറൈശ് സമൂഹമേ......
ഇന്നത്തെ രാത്രിയെ ഞാൻ ഭയപ്പെടുന്നു......
എന്റെ മകന്റെ നേരെ മുഹമ്മദിന്റെ പ്രാർത്ഥന വന്നു ഭവിക്കുമോ എന്നാണെന്റെ ഭയം അതുകൊണ്ട് അവനെ നിങ്ങൾ പ്രത്യേക സുരക്ഷിത സ്ഥാനത്താക്കണം
നിങ്ങളുടെ വ്യാപാരചരക്കുകളെല്ലാം ഈ കൂട്ടത്തിലേക്ക് ഒരുമിച്ച് കൂട്ടുക, അതിൻമേൽ എന്റെ മകനെ കിടത്തുക ചുറ്റുഭാഗത്തും നിങ്ങൾ നിലയുറപ്പിക്കുകയും വേണം
ഖുറൈശി നേതാവിന്റെ കൽപ്പനപ്രകാരം അനുയായികൾ വളരെ സുരക്ഷിതസ്ഥാനത്തേക്ക് ഉതൈബയെ നിർത്തി സംരക്ഷിച്ചു ശക്തിയായ കൂരിരുട്ടിൽ, കത്തുന്ന റാന്തൽ അവിടെ മങ്ങിയ പ്രകാശം പരത്തുന്നുണ്ട് പെട്ടന്നതാ ഓടിച്ചാടിവരുന്നു ഒരു ഭീകരജീവി
കൂർത്തപല്ലുകളും വിടർന്നവായയുമായി ചീറിവരുന്ന സിംഹത്തെ കണ്ടു അവർ പേടിച്ചരണ്ടു എല്ലാവരും വിറങ്ങലിച്ചു നിന്നു പോയി അവർക്കിടയിലൂടെ ഓരോരുത്തരുടെയും മുഖം നോക്കി മുന്നോട്ട് നീങ്ങുകയാണ് സിംഹം ആരെയോ തിരയുന്നത് പോലെ
ഉതൈബയെ മണത്തതും കടിച്ചു കീറിയതും ഒപ്പമായിരുന്നു അബൂലഹബിന്റെ പുത്രന്റെ മുഖം മാന്തിപറിച്ചും ചവിട്ടിവലിച്ചും സിംഹം അരിശം തീർത്തു
അതാ..... നാല് ഭാഗത്തും ഉതൈബയുടെ മാംസാവശിഷ്ടങ്ങൾ ചിതറി ചോര ചിന്തിക്കിടക്കുന്നു അബൂലഹബ് ഭയന്നു പ്രവാചകരുടെ പ്രാർത്ഥന ഫലിച്ചു പ്രവാചകരെ അക്രമിച്ച മരുമകനായിരുന്ന ഉതൈബാ ഇബ്നു അബൂലഹബ് അങ്ങിനെ ചത്തൊടുങ്ങി *(സീറത്തുൽ ഹൽബിയ്യ, സ്വഫഹാതുൻ മുശ്രിക്കത്തുൻ മിൻ ഹയാതിസ്സാബിഖീൻ)*
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment