പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-12


➖➖➖➖➖➖➖➖➖
*മലഞ്ചെരുവിൽ*
➖➖➖➖➖➖➖➖➖
മുഹാജിറുകൾ ഖുറൈശികളുടെ കണ്ണുവെട്ടിച്ച് മക്കയിൽനിന്നും യാത്രയായി നഗരിയുടെ ഓരങ്ങളിലൂടെ ഈന്തപ്പന തോട്ടങ്ങളുടെ മറവിലൂടെ അവർ കടപ്പുറത്തെത്തി

തിരമാല അതിശക്തമായി ആഞ്ഞടിക്കുന്നു ഒപ്പം ഹൃദയഹാരിയായ കടൽക്കാറ്റും 

ഒരു വലിയ കപ്പൽ ദിശതെറ്റി വരികയാണെന്ന് തോന്നുന്നു സ്വഹാബിമാർ മാടിവിളിച്ചു കരക്കണഞ്ഞപ്പോൾ എല്ലാവരും കയറി

കപ്പിത്താൻ കപ്പൽ മുന്നോട്ട് ചലിപ്പിച്ചു ഉസ്മാൻ(റ)ന്റെ ശരീരത്തോടൊട്ടിയാണ് റുഖിയ്യാബീവി(റ) ഇരിക്കുന്നത് ഗർഭിണിയാണ് റുഖിയ്യ(റ) കനത്തകാറ്റിൽ പായക്കപ്പൽ ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങി ആദ്യമായാണ് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നത്

നിലാവിന്റെ വെളിച്ചത്തിൽ റുഖിയ്യ(റ) പ്രിയതമന്റെ കൈ ഇറുക്കിപ്പിടിച്ചു ഒത്തിരിനേരം അവർ സംസാരിച്ചു ഏറെ യാത്രക്ക് ശേഷം അവർ എത്യോപ്യയിലെത്തി റുഖിയ്യ(റ)യുടെ ഗർഭം അപ്പോഴേക്കും അലസിപ്പോയിരുന്നു യാത്ര ക്ലേശകരമായതുകാരണം നല്ല ഇളക്കം സംഭവിച്ചിരുന്നു

ഖുറൈശികൾ മുസ്ലിംകളെയും തേടി കടപ്പുറത്തെത്തി പക്ഷെ, സ്വഹാബികളെ അവർക്ക് കണ്ടെത്താനായില്ല ഖുറൈശികൾ തിരികെ മക്കയിൽ വന്നു ഇനിയെന്തു ചെയ്യണമെന്ന ചിന്തയിലവരുടെ ചിത്തം പുകഞ്ഞു

എല്ലാവരും ഒത്തുചേർന്നപ്പോൾ ചിലർ പറഞ്ഞു നമുക്ക് മുഹമ്മദിനെ കൊല്ലണം വേറെ ചിലർ പറഞ്ഞതിങ്ങനെ: 

നമുക്ക് ഖദീജയെയും അബൂത്വാലിബിനെയും ആദ്യം കൊല്ലണം 

മറ്റൊരു യുവാക്കളെഴുന്നേറ്റു ചോദിച്ചു

ഇവരെ നമുക്ക് കൊല്ലണം ഒപ്പം ഹാശിമിന്റെയും മുത്വലിബിന്റെയും കുടുംബത്തെയഖിലം വധിച്ചു കളഞ്ഞാലെന്താ?

അവസാനം ബഹിഷ്കരിക്കാനാണ് ഖുറൈശി കാരണവർ അഭിപ്രായപ്പെട്ടത് സാമൂഹ്യമായും സാമ്പത്തികമായും മുസ്ലിംകളെ ഒറ്റപ്പെടുത്തണം അവരുമായുളള എല്ലാ ഇടപാടുകളും നിർത്തലാക്കണം

അതുകൊണ്ടെന്ത് പ്രയോജനം?

യുവാക്കളുടെ സംശയം അബൂജഹൽ നിവാരണം നടത്തി വിശന്ന് വലഞ്ഞ് ഒന്നുകിൽ അവർ ചത്തൊടുങ്ങും അല്ലെങ്കിൽ മുഹമ്മദിനെയും വിട്ട് മലഞ്ചെരുവിൽ നിന്നവർ സഹായമഭ്യർത്ഥിച്ചുവരും

എല്ലാവരും കാരണവന്മാരുടെ അഭിപ്രായം പിന്താങ്ങി ഉടനെ ബഹിഷ്കരണ പത്രിക എഴുതിതയ്യാറാക്കി മുസ്ലിംകളുമായി എല്ലാ ബന്ധവും ഇടപെടലുകളും നിർത്തിവെക്കാനുള്ള പത്രിക കഅ്ബയുടെ ചുമരിൽ തൂക്കിയിട്ടു

ഹാശിം മുത്വലിബ് കുടുംബത്തെ ബഹിഷ്കരിക്കുന്ന പ്രഖ്യാപനം നിലവിൽ വരും മുന്നേ ഖുറൈശികൾ അബൂത്വാലിബിനെയും മറ്റും വിളിച്ച് ചർച്ച നടത്തി

പക്ഷേ, വിശന്നു വലഞ്ഞു മരിക്കേണ്ടി വന്നാലും മുഹമ്മദിനെ കയ്യൊഴിയാൻ തയ്യാറല്ലെന്നവർ പ്രഖ്യാപിച്ചു

നബികുടുംബം ശിഅ്ബി (മലഞ്ചെരുവ്) ലേക്ക് നീങ്ങി താമസിക്കാൻ വേണ്ട ഭക്ഷണവും വസ്ത്രവുമെല്ലാം എടുത്തു കൊണ്ടു വന്നു എല്ലാവരും  ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു ഖുറൈശികളിൽ നിന്നൽപ്പം അകലെ മാറിയാണ് മലഞ്ചെരുവ് സ്ഥിതി ചെയ്യുന്നത്

ഖദീജാബീവി(റ)യും കുടുംബവും ഭക്ഷണവസ്തുക്കളെടുത്ത് ശിഅ്ബിലേക്ക് നീങ്ങി ഈത്തപ്പഴങ്ങൾ കെട്ടിവെച്ച് ഉമ്മുകുൽസൂം(റ) തൂക്കിപ്പിടിച്ചു ഫാത്വിമ(റ) മുന്തിരിക്കൊട്ടയെടുത്തു അവർ ശിഅ്ബിൽ തമ്പടിച്ചു എല്ലാവരും ഒത്തുകൂടി

ഖുറൈശികൾ മർക്കറ്റിൽ ഇറങ്ങി നടന്നു മുഹമ്മദിനും അനുയായികൾക്കും ഒന്നും നൽകുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്നവർ ഭീഷണിപ്പെടുത്തി

ഖാഫിലകൾ കച്ചവടച്ചരക്കുമായി വരുന്നത് വിദൂരതയിൽ നിന്നു കാണുമ്പോൾ തന്നെ യുവാക്കളെ മാടിവിളിക്കും മലഞ്ചെരുവിന്റെ ഭാഗം വിട്ട് മറ്റു വഴികളിലേക്കവരെ തെളിച്ചുവിടും

ബനൂഹാശിം ബനൂമുത്വലിബ് കുടുംബം തമ്പടിച്ച ശിഅ്ബിലേക്ക് അവരുടെ കുടുംബാംഗങ്ങളായ അബൂലഹബിന്റെ കുടുംബം പോകാൻ നിന്നില്ല അവർ കുടുംബമായി എല്ലാ ബന്ധവും വിച്ഛേദിക്കുകയായിരുന്നു ഉക്കാളയിലും ദിൽമജാസിലുമെല്ലാം  അബൂലഹബ് വന്നുറക്കെ പറയും: വ്യാപാരികളേ, മുഹമ്മദിന്റെ അനുയായികൾക്കൊന്നും നിങ്ങൾ വിൽക്കരുതേ വിറ്റാൽ ഭീമമായ നഷ്ടം സഹിക്കേണ്ടി വരും തീർച്ച ദിവസങ്ങൾ ധൃതിയിൽ മുന്നോട്ടു നീങ്ങി കയ്യിലുള്ള  വിഭവങ്ങളെല്ലാം ഭക്ഷിച്ചു കഴിഞ്ഞു കൊണ്ടുവന്ന ഭക്ഷണങ്ങളെല്ലാം തീർന്നു സ്ത്രീകളും പുരുഷന്മാരും പട്ടിണിയിലായി കുട്ടികൾ വിശപ്പ് സഹിക്കാനാവാതെ വാവിട്ടു കരയാൻ തുടങ്ങി മലഞ്ചെരുവിന്റെ പിന്നാമ്പുറങ്ങളിലെ വീടുകളിൽ കരച്ചിലിന്റെ സ്വരമെത്തി

പക്ഷെ ആ വീട്ടുകാരുടെയൊന്നും മനസ്സലിഞ്ഞില്ല നബി കുടുംബം പട്ടിണികിടന്ന് എരിപൊരി കൊള്ളുന്നത് അവർ ആകാംക്ഷയോടെ നോക്കിനിന്നു വിശന്നു വലഞ്ഞ് മരണം വരിക്കുന്നതും കാത്തവർ നാളുകൾ എണ്ണി

മലഞ്ചെരുവിന്റെ മധ്യഭാഗത്തായിരുന്നു ഖദീജാബീവി (റ) യുടെ താമസം അവർ അവശേഷിച്ച ഭക്ഷ്യവസ്തുക്കളെല്ലാമെടുത്ത് കുട്ടികൾക്കു നൽകി അവരുടെ കരച്ചിലടക്കി അതുകൊണ്ട് നബിയും ഖദീജ(റ)യും ആത്മസംതൃപ്തി പൂണ്ടു

നാളേക്ക് ഒന്നും ബാക്കിയില്ലെങ്കിലും വിശന്ന് വലയുന്നവരെ ഭക്ഷിപ്പിക്കുന്നതിൽ അവർ ആത്മസായൂജ്യരായി രഹസ്യമായി ഭക്ഷണസാധനങ്ങൾ മലഞ്ചെരുവിലെത്തിക്കാൻ പലരെയും ഖദീജാബീവി (റ) ഏർപ്പാടു ചെയ്തു അവർ സാധനങ്ങൾ വാങ്ങി ഖദീജ(റ)യെ ഏൽപ്പിക്കും ആരും കാണാതെ രഹസ്യമായാണവർ കൊണ്ടുവരിക അല്ലെങ്കിൽ രാത്രി സമയം എല്ലാവരും സുഖനിദ്രയിൽ മുഴുകുമ്പോഴാണവരുടെ വരവ്

ചില ഖുറൈശികൾ ഖദീജ(റ)യുടെ ദൂതന്മാർ പോയി വരുന്നത് കണ്ടെങ്കിലും അവർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു പലർക്കും ഖദീജാ(റ)ബീവിയെ പേടിയായിരുന്നു ഉന്നത കുലജാതയും ധനാഢ്യയുമായ അവരുടെ വ്യാപാരത്തിലും മറ്റും സഹകരിച്ച് സമ്പാദിച്ചവരാണ് പല ഖുറൈശികളും ധാരാളം സഹായം സ്വീകരിച്ചവർ വേറെയുമുണ്ട്

ഖദീജാ(റ)ബീവിയോട് ബാധ്യതകളുള്ള പലരും ഭക്ഷണവുമായി വരുന്നവരെ തടയാതെ കണ്ടില്ലെന്ന ഭാവത്തിൽ മാറിനിന്നു

സമയം രാത്രിയായി ഏറെ കൂരിരുട്ടുള്ള രാത്രി പാതിര ഒരു വേലക്കാരൻ ഒരു മുന്തിരിക്കൊട്ടയും ചുമന്ന് വരുന്നു ഖദീജ(റ)യുടെ അടിമയായിരുന്നു അത് തൊട്ടുപിന്നിൽ ഒരു അമുസ്ലിം സുഹൃത്തും നടന്നുവന്നു

വീദൂരതയിൽ നിന്ന് ആളനക്കം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ അബൂജഹൽ അടിമയെ കണ്ടു ഉടനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു ക്രുദ്ധനായി അവൻ പറഞ്ഞു:

നീയെന്താണീ കാണിക്കുന്നത്? ഒന്നുകിൽ തിരിച്ചു വരിക, അല്ലെങ്കിൽ വിശന്നുമരിക്കുക അതുവരെ ഇവരുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിനക്കറിയില്ലെടാ

തന്ത്രശാലിയായ അടിമ സൂത്രമൊപ്പിച്ചു ഇത് ഞാൻ മുമ്പ് ഖദീജ(റ)യോട് കടം വാങ്ങിയതായിരുന്നു തിരിച്ചേൽപ്പിക്കാൻ പോവുകയാണ്

അവർക്കുള്ള കടം ഇനിയും കൊടുത്തു വീട്ടാനാണോ നിന്റെഭാവം?

കോപാകുലനായ അബൂജഹൽ ഇതും ചോദിച്ച് സ്ഥലം വിട്ടു

നേരെ ഖുറൈശി കാരണവരുടെ വീട്ടിൽ ചെന്ന് വിളിച്ചുണർത്തി വിവരങ്ങളെല്ലാം പറഞ്ഞശേഷം അബൂജഹ്ൽ പറഞ്ഞു എല്ലാ കുതന്ത്രത്തിന്റെയും പിന്നിൽ ഖദീജ(റ)യാണ് നമുക്കിനി ഖദീജ(റ)യെ കൊന്നേ പറ്റു അവളുടെ കുടുംബത്തെയും കൊല്ലണം നിങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം നമുക്ക് വേണ്ടതു ചെയ്യാമെന്നും പറഞ്ഞ് അബൂജഹ്ൽ വീട്ടിലേക്ക് തിരിച്ചു മൂന്നു വർഷക്കാലം ഉപരോധം നീണ്ടുനിന്നു മുഴുപ്പട്ടിണിയിൽ ഖദീജാ(റ)ബീവിയാണ് അവർക്കെല്ലാം സഹായമായത് ആ കരങ്ങളിൽ നിന്നു മാത്രമാണവസാനം വിശപ്പകറ്റാനവർക്ക് വല്ലതും ലഭിച്ചത് മലഞ്ചെരുവിലെ കുട്ടികൾക്ക് ഗോതമ്പും ഈത്തപ്പഴവും കൊടുക്കുമ്പോൾ അവരുടെ വയറ് പലപ്പോഴും ശൂന്യമായി ഒട്ടിക്കിടക്കുകയായിരുന്നു പച്ചിലകളാണ് ആ വയറ്റിൽ ആശ്വാസം പകർന്നത് ക്ഷമയുടെ നെല്ലിപ്പടി കണ്ട ഖദീജാബീവി (റ) ഈമാൻകൊണ്ട് എല്ലാം സഹിച്ചു

അല്ലാഹു അവന്റെ പരീക്ഷണത്തിന് വിരാമമിട്ടു ഉപരോധം പിൻവലിക്കുകയല്ലാതെ ഖുറൈശികൾക്ക് മാർഗമില്ലാതായി മുസ്ലിംകളെല്ലാം മലഞ്ചെരുവിൽനിന്ന് വീട്ടിലേക്ക് തിരിക്കാനൊരുങ്ങി എല്ലാവരും ഖദീജ(റ)യെ വളഞ്ഞു വിശപ്പിന്റെ വേളയിൽ ഒത്തിരി സഹായിച്ച ഖദീജാ(റ)ബീവിയോട് നന്ദിവാക്ക് പറയാൻ വന്നതായിരുന്നു അവർ അവരെ സാക്ഷിനിർത്തി ഖദീജാബീവി(റ) ഉറക്കെ പ്രഖ്യാപിച്ചു

ആരും മുഹമ്മദിനെ കൊല്ലുകയില്ല; അത് അസാധ്യം തന്നെയാണ് 

മൂന്നു വർഷക്കാലത്തെ ദുരിതമേറിയ ജീവിതത്തിന് വിരാമമായി ഒടുവിൽ കരാർ പൊളിഞ്ഞു തിരുനബി (സ) അനുയായികളും ആഹ്ലാദിച്ചു പട്ടിണിയിൽ തളർന്ന ഉമ്മ പാടേ രോഗബാധിതയായിട്ടുണ്ട് ഉമ്മുകുൽസുമും(റ) ഫാത്വിമ(റ)യും മെലിഞ്ഞൊട്ടിയിട്ടുണ്ട് ഉമ്മായുടെ കയ്യും പിടിച്ച് ഫാത്വിമ(റ)യും ഉമ്മുകുൽസൂമും(റ) ശഅ്ബിൽ നിന്നും മുസ്ലിംകൾക്കൊപ്പം പുറത്തിറങ്ങി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടവർ വിശുദ്ധ കഅ്ബാലയ മുറ്റത്തേക്ക് ചെന്നു ത്വവാഫ് ചെയ്തു കഴിഞ്ഞപ്പോൾ നേരെ ഉമ്മയോടൊപ്പം ഉമ്മുകുൽസൂം(റ) വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ വീട്ടിലേക്ക് മാറിത്താമസിച്ചു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment