സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇനി അലി (റ)വിന്റെ ചില വചനങ്ങൾ നോക്കാം. ഒരിക്കലും തിളക്കം കുറയാത്ത മുത്തുമണികൾ ...
1. അല്ലാഹുവിൽ പ്രതീക്ഷ അർപ്പിക്കുക. മറ്റാരിലും പ്രതീക്ഷ വെക്കരുത് ...
2. സ്വന്തം പാപങ്ങളെ ഭയപ്പെടുക. മറ്റൊന്നിനെയും ഭയക്കരുത് ...
3. അറിയാത്ത കാര്യങ്ങൾ പഠിക്കണം അതിൽ ലജ്ജ പാടില്ല. പഠിക്കാതെ പാമരനായി ജീവിക്കരുത് ...
4. നിങ്ങൾക്കറിയാത്ത ഒരു കാര്യം ആരെങ്കിലും ചോദിച്ചാൽ എനിക്കറിയില്ല എന്നുതന്നെ പറയണം ...
5. ക്ഷമ ധീരതയാകുന്നു ...
6. ചിന്ത തെളിഞ്ഞ കണ്ണാടിയാകുന്നു ...
7. നല്ല പെരുമാറ്റമാണ് നല്ല ആഭരണം ...
8. ഒരാൾക്ക് സ്വീകാര്യത ലഭിക്കുന്നത്, മറ്റുള്ളവരുടെ നന്മകൾ കൂടി അയാൾ സ്വീകരിക്കുമ്പോഴാണ് ...
9. അല്ലാഹു നിന്നെ സ്വതന്ത്രനായിട്ടാണ് സൃഷ്ടിച്ചത്. പിന്നെന്തിനാണ് നീ മറ്റൊരാളുടെ അടിമയാകാൻ പോവുന്നത്? (ബുദ്ധി, ചിന്ത, ആദർശം ഇതൊന്നും പണയപ്പെടുത്തരുത് )
10. വ്യാമോഹം വിഡ്ഢികളുടെ മൂലധനമാകുന്നു. വ്യാമോഹത്തിന്റെ പിന്നാലെ ഓടരുത് ...
11. മനുഷ്യൻ തനിക്കറിയാത്തതിന്റെ ശത്രുവാകുന്നു ...
12 . സ്വന്തത്തെ തിരിച്ചറിയണം. എന്നാൽ പിന്നെ ചതിയും അപകടങ്ങളും ഭയപ്പെടാനില്ല
13. വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കുക. സ്ഥാനം തെറ്റിയ വാക്കുകൾ അനുഗ്രഹങ്ങൾ തട്ടിത്തെറിപ്പിച്ചുകളയും ...
14. ആളുകളോട് അവരുടെ ഗ്രഹണശേഷിക്കനുസരിച്ചു മാത്രമേ സംസാരിക്കാവൂ ...
15. മനസ്സ് ക്ഷീണിക്കും വിശ്രമം നൽകണം. കഴമ്പുള്ള ഫലിതങ്ങൾ പറയാം ആസ്വദിക്കാം ക്ഷീണം പോകും ...
ഇങ്ങനെ ഇമാം അലി (റ)അവർകളുടെ നിരവധി വചനങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പ്രസംഗങ്ങളും രേഖയായി വന്നിട്ടുണ്ട്. അവയിലെ പദപ്രയോഗങ്ങളും ഉപമകളും വളരെ ആകർഷകമാണ്. മനുഷ്യരുടെ ബുദ്ധിയും ചിന്തയും തട്ടിയുണർത്തുന്നതുമാണ്...
പ്രതിഭാസമ്പന്നനായ കവിയായിരുന്നു അലി (റ). നിരവധി വരികൾ ഗ്രന്ഥങ്ങളിൽ കാണാം കവിതാസമാഹാരങ്ങൾ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് ...
പൗരുഷത്തിന്റെയും, ധീരതയുടെയും, ഗാംഭീര്യത്തിന്റെയും പ്രതിരൂപമായിരുന്നു അലി (റ). മുൻകോപിയല്ല പരുക്കനുമല്ല നല്ല മയമുള്ള ആളാണ്. വിനയം നിറഞ്ഞ പെരുമാറ്റമാണ്. മുഖത്ത് കോപമോ വെറുപ്പോ പ്രകടമാവാറില്ല. എപ്പോഴും പ്രസന്നമായ മുഖം. സദാ പുഞ്ചിരി തൂകും. ശാന്തമായ കാൽവെപ്പുകളോടെയാണ് നടപ്പ്...
(തുടരും)

 
No comments:
Post a Comment