സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബ്ദുറഹ്മാനുബ്നു മുൽജിം വിഷത്തിൽ ഊട്ടിയ വാളുമായി കൂഫയിലെത്തി. പരിസരമെല്ലാം നിരീക്ഷിച്ചു രാത്രിതന്നെ ഇരുട്ടിൽ ഒളിച്ചിരിക്കാൻ തുടങ്ങി ...
ആളുകൾ പതിനേഴാം നോമ്പിന്റെ അത്താഴം കഴിച്ചു. പലരും മസ്ജിദിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അലി (റ) വീട്ടിൽ നിന്നിറങ്ങി മസ്ജിദിലേക്കു വന്നു. ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി.
ഇത് ജുമുഅ ദിവസമാണ്
സ്വുബ്ഹിയുടെ സമയമായി. ഘാതകൻ കുറെ നേരമായി ഊരിപ്പിടിച്ച വാളുമായി കാത്തിരിക്കുകയാണ് ...
അലി (റ) അതാ നടന്നുവരുന്നു. കാത്തിരുന്ന നിമിഷമെത്തി. ഘാതകൻ ഇരുട്ടിൽ നിന്ന് ഒറ്റച്ചാട്ടം. ഒറ്റ വെട്ട്. തലയിൽ തന്നെയാണ് വാൾ പതിച്ചത്. വാൾ താഴ്ന്നിറങ്ങി രക്തം ചീറ്റി. മുടി ചുവപ്പ് വർണമായി...
അവനെപ്പിടിക്കൂ രക്ഷപ്പെടാൻ അനുവദിക്കരുത്.
അലി (റ)വിന്റെ ശബ്ദം ആളുകൾ കേട്ടു അവർ മുമ്പോട്ട് കുതിച്ചു. ഘാതകനെ പിടികൂടി ...
അലി (റ) രക്തത്തിൽ കുളിച്ച് വീണുകിടക്കുകയാണ്. നിസ്കാരം നിർവഹിക്കുക ...
ജഅദ്ബ്നു ഉബൈറുബ്നു അബീവഹബ് നിസ്കാരത്തിന് ഇമാമത്ത് നിന്നു ...
നിസ്കാരത്തിനുശേഷം അലി (റ)വിനെ വീട്ടിലേക്ക് മാറ്റി. തന്റെ ഘാതകന്റെ കാര്യത്തിൽ ഖലീഫ തീരുമാനം പറഞ്ഞു ...
ഞാൻ മരിക്കുകയാണെങ്കിൽ എന്നെ വധിച്ചതുപോലെ അവനെയും വധിക്കുക. ഞാൻ ജീവിക്കുകയാണെങ്കിൽ അവനെ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കാം ...
അവനോട് നല്ല രീതിയിൽ പെരുമാറണം. വധിക്കുകയാണെങ്കിൽ ശരീരം അലങ്കോലപ്പെടുത്തരുത്. കടിക്കുന്ന നായയുടെ ശരീരംപോലും അലങ്കോലമാക്കരുതെന്ന് നബി (സ) തങ്ങൾ അരുൾ ചെയ്തിട്ടുണ്ട് ...
ചുറ്റും കൂടിയവർ ഇങ്ങനെ ചോദിച്ചു:
അങ്ങ് വഫാത്താവുകയാണെങ്കിൽ ഞങ്ങൾ ഹസനെ ഖലീഫയായി സ്വീകരിക്കട്ടെയോ ?ഞങ്ങൾ ഹസന് ബൈഅത്ത് ചെയ്യട്ടയോ ?
ഞാനങ്ങനെ കൽപിക്കുന്നില്ല. വിരോധിക്കുന്നുമില്ല ...
ഇബ്നു മുൽജിം കാര്യങ്ങൾ വ്യക്തമാക്കി.
ആയിരം ദിർഹം കൊടുത്താണ് മേത്തരം വാൾ വാങ്ങിയത്. ഒരു മാസക്കാലം വാൾ വിഷത്തിലൂട്ടി. അതിനും ചെലവായി ആയിരം ദിർഹം ...
സംഭവബഹുലമായ നാല് വർഷവും ഒമ്പത് മാസവുമായിരുന്നു അലി (റ)വിന്റെ ഭരണകാലം. പ്രശ്നസങ്കീർണമായ കാലത്താണ് ഭരണം ഏറ്റെടുത്തത്. പിന്നീട് പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമായിത്തീർന്നു. വിശ്രമം, ശാന്തി, സമാധാനം ഇവയൊന്നും പിന്നീടുണ്ടായിട്ടില്ല ...
(തുടരും)

 
No comments:
Post a Comment