സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആഇശ (റ) യുടെ സഹോദരനായ മുഹമ്മദുബ്നു അബീബകറിന്റെ മയ്യിത്തിനെപ്പോലും അവഹേളിച്ചു. കിരാതമായ തേർവാഴ്ചകൾ നടന്നു. ചത്ത കഴുതയോടൊപ്പം ചുട്ടുകരിച്ചു എന്നുവരെ ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് ...
ഈജിപ്തിന്റെ ഭരണം മുആവിയ ഏറ്റെടുത്തു...
മുആവിയ തന്റെ പ്രതിനിധിയായി യസീദുബ്നു ശജ്റ എന്ന യോദ്ധാവിനെ മക്കയിലേക്കയച്ചു. മക്ക കീഴടക്കി. മക്കക്കാരിൽനിന്ന് ബൈഅത്ത് വാങ്ങി മക്ക മുആവിയയുടെ കീഴിൽ വന്നു ...
യമനിലേക്കും സൈന്യത്തെ അയച്ചു.അലി പക്ഷക്കാരെ വധിച്ചു അധികാരം പിടിച്ചടക്കി.
മുആവിയയുടെ പ്രതിനിധി ബുസർ മദീനയിലെത്തി ഒരു യുദ്ധത്തിന് നിൽക്കാതെ മദീന കീഴടങ്ങി. പിന്നെ മുആവിയയുടെ സൈന്യം ജൈത്രയാത്ര നടത്തുകയായിരുന്നു. മദാഇൻ കീഴടക്കി. അൻബാർ, ദൂമതുൽ ജൻദൽ, അൽജസീറ തുടങ്ങി നിരവധി പ്രദേശങ്ങൾ പിടിച്ചടക്കി ...
അലി (റ)വിന്റെ ഭരണം ഇറാഖിലും ചില ഇറാൻ പ്രദേശങ്ങളിലും ഒതുങ്ങി ...
മുആവിയ നാൾക്കുനാൾ ശക്തനായിത്തീരുന്നു.
അലി (റ)വിന് സ്വന്തം സൈന്യത്തിലുള്ള വിശ്വാസം തകർന്നു. കൽപനകൾ അനുസരിക്കാത്ത വിഭാഗം. മുആവിയയുടെ സൈന്യം ഇടക്കിടെ ഇറാഖിന്റെ ഗ്രാമങ്ങളിൽ മിന്നലാക്രമണം നടത്തിക്കൊണ്ടിരുന്നു. അവരെ തുരത്തിയോടിക്കാൻ അലി (റ) തന്റെ സൈന്യത്തിന് കൽപന കൊടുത്തു.
സൈന്യം ഭീരുക്കളും ഉദാസീനരുമായി കാണപ്പെട്ടു ...
ഈ ഘട്ടത്തിൽ അലി (റ) ചെയ്ത പ്രസംഗം ആരെയും ദുഃഖിതരാക്കും ...
അൻബാർ എന്ന പ്രദേശം മുആവിയ അധീനപ്പെടുത്തിയെന്ന വാർത്ത ഖലീഫയെ ദുഃഖിതനാക്കി. ഞെട്ടിക്കുന്ന വാർത്തയാണ് പിന്നാലെ വന്നത്. തന്റെ ഗവർണറെ വധിക്കുകയും ചെയ്തിരിക്കുന്നു ...
അലി (റ)കോപാകുലനായി വീട്ടിൽ നിന്നിറങ്ങി ഒരു കുന്നിൽ കയറിനിന്നു. താഴെ തന്റെ സൈന്യം തിങ്ങിക്കൂടിനിന്നു. ആ കുന്നിൽനിന്നു കൊണ്ടായിരുന്നു പ്രസംഗം. പ്രസക്ത ഭാഗം ഇങ്ങനെയാകുന്നു :
ജിഹാദ് സ്വർഗത്തിലേക്കുള്ള ഒരു വാതിലാകുന്നു. ആ വാതിലിൽ നിന്ന് മുഖംതിരിക്കരുത്. മുഖം തിരിച്ചാൽ നിന്ദ്യനായി മാറും. അവൻ അപമാനിതനായി ജീവിക്കേണ്ടിവരും ...
ഞാൻ നിങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലും പകലിലും ഞാൻ നിങ്ങളെ വിളിക്കുന്നു. രഹസ്യമായും പരസ്യമായും വിളിക്കുന്നു.
ഇങ്ങോട്ടാക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ടാക്രമിക്കണം. ഞാനെത്ര തവണ നിങ്ങളെ ഓർമപ്പെടുത്തി.
നിങ്ങൾ ഭീരുക്കളായിപ്പോയി. ഒന്നിനും കൊള്ളരുതാത്തവരായി. എന്റെ വാക്കുകൾക്ക് നിങ്ങൾ വില കൽപിച്ചില്ല. ഇപ്പോൾ നിങ്ങൾ അറിഞ്ഞല്ലോ ...
അൻബാർ അക്രമിക്കപ്പെട്ടു. അവിടുത്തെ ഗവർണർ ഹസ്സാനുബ്നു ഹസ്സാനെ കൊലപ്പെടുത്തി ...
സ്ത്രീകളും പുരുഷന്മാരും കൊലചെയ്യപ്പെട്ടു. ദുഷ്ടന്മാർ വീടുകൾ കൊള്ളയടിച്ചു. മുസ്ലിം സ്ത്രീകളുടെ ശരീരത്തിലെ ആഭരണം തട്ടിപ്പറിച്ചു കടന്നുകളഞ്ഞു. സകല സാധനങ്ങളും കൊള്ളയടിച്ചു. നമ്മുടെ ജനങ്ങൾ നിരാലംബരും, നിസ്സഹായരും, നിരായുധരുമായിരുന്നു. അക്രമികൾക്ക് ഒരു പോറൽപോലും ഏറ്റില്ല ...
അക്രമിക്കാൻ വേണ്ടി അവർ സംഘടിച്ചിരിക്കുന്നു. നിങ്ങൾ സത്യപാതയിലായിട്ടുപോലും നിങ്ങൾക്ക് സംഘടിക്കാനാവുന്നില്ല. തണുപ്പുകാലത്ത് നിങ്ങളോട് യുദ്ധത്തെക്കുറിച്ച് പറഞ്ഞാൽ നിങ്ങളുടെ മറുപടി തണുപ്പൊന്നു കഴിയട്ടെ എന്നാവും ...
ഉഷ്ണ കാലത്ത് യുദ്ധത്തെക്കുറിച്ച് പറഞ്ഞാൽ ഉഷ്ണമൊന്നു തീരട്ടെയെന്നാവും. നിങ്ങൾ പറയുക ...
തണുപ്പിൽ നിന്നും ചൂടിൽ നിന്നും ഒളിച്ചോടുന്ന സമൂഹമേ നിങ്ങൾക്കെവിടെയാണ് രക്ഷ...?
നിങ്ങളുടെ ധിക്കാരവും നിഷേധവും എന്റെ എല്ലാ ലക്ഷ്യങ്ങളെയും തകിടം മറിച്ചിരിക്കുന്നു.
എന്റെ അവസ്ഥ എത്രത്തോളമെത്തിയെന്നറിയാമോ? ഖുറൈശികൾ പറയുന്നു:
അബൂത്വാലിബിന്റെ മകൻ ധീരനാണ്. പക്ഷെ യുദ്ധതന്ത്രമറിയില്ല. എന്നെപ്പോലെ യുദ്ധതന്ത്രമറിയുന്നവർ മറ്റാരുണ്ട് ... ?
അല്ലാഹുവാണെ സത്യം ഇരുപത് വയസ്സ് തികയുംമുമ്പെ യുദ്ധക്കളത്തിലിറങ്ങിയവനാണ് ഞാൻ...
ഇപ്പോഴും ഞാൻ യുദ്ധ സജ്ജനാണ്.
എന്തുകാര്യം ...? എന്റെ സൈന്യം ഭീരുക്കളുടെ കൂട്ടായ്മയായിപ്പോയി. എന്റെ യുദ്ധതന്ത്രം കൊണ്ടെന്ത് ഫലം ...?
എന്തൊരു പ്രസംഗം ...
ഒരു ധീര നേതാവ് നേരിടുന്ന പരീക്ഷണം ...
(തുടരും)

 
No comments:
Post a Comment