➖➖➖➖➖➖➖➖➖➖
നബി(സ) യുടെ വിയോഗം
➖➖➖➖➖➖➖➖➖➖
സത്യവും അസത്യവും വേർതിരിച്ച മഹാൻ അൽഫാറൂഖ്
ഉമർ (റ)വിന് ലഭിച്ച പ്രശസ്തമായ വിശേഷണം
'അൽഫാറൂഖ് 'ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന പദമാണ്
ഇസ്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടു ഉടനെ ഇസ്ലാം സ്വീകരിച്ചു ഖുറൈശികളുടെ ദീൻ മിഥ്യയാണെന്ന് ബോധ്യപ്പെട്ടു
ഇക്കാര്യം കഅ്ബ ശരീഫിന്റെ സമീപത്തുവെച്ച് പരസ്യമായി പ്രഖ്യാപിച്ചു ഖുറൈശി പ്രമുഖരുടെ മുമ്പിൽ വെച്ചായിരുന്നു പ്രഖ്യാപനം ആർക്കു വേണ്ടിയും സത്യം മൂടിവെച്ചില്ല സത്യം തുറന്നു പറയും അവസാനം വരെയും ഈ സ്വഭാവം നിലനിർത്തി അൽഫാറൂഖ് എന്ന വിശേഷണം അന്വർത്ഥമാക്കി
ഒരിക്കൽ നബി (സ) തങ്ങൾ പ്രസ്താവിച്ചു
'സത്യം അല്ലാഹു ഉമറിന്റെ നാവിൻമേൽ ഇട്ടുകൊടുക്കുന്നു ആ നാവ് സത്യം വെളിവാക്കുകയും ചെയ്യുന്നു '
ഒന്നോർത്തുനോക്കൂ.... ഉമർ (റ)വിന്റെ നാവിന്ന് കിട്ടിയ പ്രശംസ നബി(സ)തങ്ങളാണ് പ്രശംസിച്ചത് നബി(സ) തങ്ങൾ പ്രശംസിച്ചാൽ അല്ലാഹുവും പ്രശംസിച്ചു എത്ര അനുഗ്രഹീതമായ നാവ് സത്യത്തിനുവേണ്ടിയുള്ള നാവ്
മറ്റൊരു പ്രശംസാവചനം കൂടി കാണുക
'അല്ലാഹു ഉമറിന്റെ മനസ്സിലൂടെയും നാവിലൂടെയും സത്യം പുറത്ത് കൊണ്ടുവരുന്നു അദ്ദേഹം സത്യവും അസത്യവും വിവേചിക്കുന്ന അൽ-ഫാറൂഖാണ് അല്ലാഹു അദ്ദേഹത്തിലൂടെ സത്യം പ്രകാശിപ്പിക്കുന്നു
പല സുപ്രധാനകാര്യങ്ങളും തീരുമാനിക്കുമ്പോൾ നബി(സ) ഉമർ (റ)വുമായി കൂടിയാലോചന നടത്തുമായിരുന്നു സത്യത്തോട് ചേർന്നു നിൽക്കുന്ന വാക്കുകളാണ് അദ്ദേഹം പറയുക ഇസ്ലാമിന്റെ വളർച്ചയിൽ ഇത് വളരെ ഫലം ചെയ്തിട്ടുണ്ട്
മഖാമുഇബ്റാഹിം
ഇബ്റാഹിം (അ) കഅബാലയത്തിന്റെ ചുമർ കെട്ടുമ്പോൾ കയറിനിന്ന കല്ല് കുട്ടിക്കാലം മുതൽ അത് കാണുന്നുണ്ട് ക്രൈസ്തവ യഹൂദ പുരോഹിതന്മാർ ഇബ്റാഹിം (അ)യെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് അല്ലാഹുവിന്റെ മഹാനായ പ്രവാചകൻ എന്ന് മനസ്സിലാക്കി വെച്ചു
നബി(സ) തങ്ങളിൽ നിന്നാണ് വിശദമായ ചരിത്രം അറിഞ്ഞത് നമ്മുടെ മില്ലത്തിന്റെ നേതാവാണ് ഇബ്റാഹിം (അ) ന്റെ ചരിത്രം എത്ര കേട്ടാലും മതിവരില്ല മഖാമുഇബ്റാഹീമിലെ നിസ്കാരം പുണ്യമേറിയതായി അല്ലാഹുവിൽ നിന്ന് അറിയിപ്പുണ്ടാവണമെന്ന് ഉമർ (റ) ആഗ്രഹിച്ചു ആഗ്രഹം നബി (സ) തങ്ങളോട് പറയുകയും ചെയ്തു ഏറെക്കഴിഞ്ഞില്ല ആഗ്രഹം നിറവേറി വിശുദ്ധ വചനമിറങ്ങി
വഖത്തഖിദു മിൻ മഖാമി ഇബ്റാഹീം മുസ്വല്ല, മഖാമുഇബ്റാഹീമിൽ നിന്നും ഒരു നിസ്കാരസ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക
ത്വവാഫ് പൂർത്തിയാക്കിയ ശേഷം നബി (സ) തങ്ങൾ മഖാമുഇബ്റാഹീമിന്റെ പിന്നിൽ വന്നു നിന്ന് നിസ്കരിച്ചു അതുപോലെ ഇന്നും ആ നിസ്കാരം നടന്നുവരുന്നു
ഉമർ (റ) ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു
ഞാനാഗ്രഹിച്ച മൂന്നു കാര്യങ്ങൾ അല്ലാഹു അനുവദിച്ചുതന്നിട്ടുണ്ട്
ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.... മഖാമു ഇബ്റാഹീമിൽ നിന്ന് ഒരു നിസ്കാരസ്ഥാനം സ്വീകരിച്ചെങ്കിൽ കൊള്ളാമായിരുന്നു
അതനുവദിച്ചുകൊണ്ട് വിശുദ്ധവചനമിറങ്ങി
മറ്റൊരിക്കൽ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ.... അങ്ങയുടെ വീട്ടിൽ നല്ല മനുഷ്യരും ദുഷിച്ച ആളുകളും വരും അങ്ങയുടെ ഭാര്യമാരെ കാണാൻ ഇടവന്നേക്കും അതുകൊണ്ട് അങ്ങയുടെ ഭാര്യമാർ പർദ്ദ ആചരിച്ചാൽ കൊള്ളാമായിരുന്നു
ഉമർ (റ) ആഗ്രഹിച്ചത് തന്നെ നടന്നു പർദ്ദ ആചരിക്കാൻ ആയത്തിറങ്ങി
ഒരിക്കൽ പ്രവാചകപത്നിമാർ ചിലവിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടു നബി(സ) ക്ക് ബുദ്ധിമുട്ടായി ഒരു പിണക്കത്തിന്റെ അവസ്ഥ വന്നു
ഉമർ (റ) പ്രവാചകപത്നിമാരോട് ഇങ്ങനെ പറഞ്ഞു: നബി(സ) തങ്ങൾ നിങ്ങളെ വിവാഹമോചനം നടത്തിയാൽ നിങ്ങളെക്കാൾ മെച്ചമായത് അല്ലാഹു നൽകും
ഈ ആശയത്തിൽ ദിവ്യവചനമിറങ്ങി പത്നിമാരെല്ലാം ഖേദിച്ചു മടങ്ങി ഉന്നതപദവിയിൽ തന്നെ കഴിഞ്ഞു കൂടി
ഉമറുൽഫാറൂഖ്(റ) വിന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള അനേകം സംഭവങ്ങൾ കാണാൻ കഴിയും
ധീരനായ ഉമർ (റ) വിനെ പിടിച്ചുലച്ച സംഭവമായിരുന്നു നബി (സ) തങ്ങളുടെ വഫാത്ത് നബി (സ)തങ്ങൾ വഫാത്തായി എന്നു പറയുന്നവന്റെ കൈകാലുകൾ വെട്ടും എന്നു വിളിച്ചു പറഞ്ഞു
ഉമർ (റ) വിനെ സമാശ്വസിപ്പിക്കാൻ അബൂബക്കർ (റ)വിന് മാത്രമേ കഴിഞ്ഞുള്ളൂ വിശുദ്ധ ഖുർആനിലെ ഒരു വചനം ഓതിക്കേൾപ്പിച്ചു ആ വചനം മനസ്സിലേക്കിറങ്ങിച്ചെന്നു അപ്പോൾ നേർത്ത ആശ്വാസം ലഭിച്ചു പ്രവാചകൻ വഫാത്തായിരിക്കുന്നു എന്ന വസ്തുത ഉമർ (റ)വിന്റെ മനസ്സ് അംഗീകരിച്ചു
നബി(സ) വഫാത്താകുമ്പോൾ അബൂബക്കർ (റ) സമീപത്തുണ്ടായിരുന്നില്ല അദ്ദേഹം ഉടനെ വന്നു ചേർന്നു
ഉമർ (റ) തുടങ്ങി പല സ്വഹാബിമാരും പരിസരം മറന്നു സംസാരിക്കുന്നു അപ്പോൾ അബൂബക്കർ (റ) വിളിച്ചു പറഞ്ഞു
'മുഹമ്മദ് നബി(സ)യെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ മുഹമ്മദ് നബി(സ) മരണപ്പെട്ടിരിക്കുന്നു അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ അവൻ ശേഷിച്ചിരിക്കുന്നു '
ഇത്രയും പറഞ്ഞശേഷം സൂറത് ആലുഇംറാനിലെ 144മത്തെ വചനം ഉദ്ധരിച്ചു അതിന്റെ ആശയം ഇങ്ങനെ:
മുഹമ്മദ് ഒരു റസൂൽ അല്ലാതെ മറ്റൊന്നുമല്ല അദ്ദേഹത്തിന്ന് മുമ്പ് പല പ്രവാചകന്മാരും കടന്നുപോയിട്ടുണ്ട് എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കിൽ നിങ്ങൾ നിങ്ങളുടെ മടമ്പുകാലുകളിൽ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും തന്റെ മടമ്പുകാലുകളിൽ പിന്തിരിഞ്ഞുപോയാൽ അവൻ അല്ലാഹുവിന് യാതൊരു ദ്രോഹവും വരുത്തുകയില്ല നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുകതന്നെ ചെയ്യും (3:144)
വലിയ മനഃപ്രയാസവും ക്ഷോഭവും അടങ്ങിയപ്പോൾ ഉമർ (റ) തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചോർത്തു നബി (സ) തങ്ങൾ മുസ്ലിംകളുടെ അഭയ കേന്ദ്രമായിരുന്നു ആ അഭയകേന്ദ്രം കൺമുമ്പിൽ നിന്ന് നീങ്ങിപ്പോയിരിക്കുന്നു
മുസ്ലിംകൾ അഭായമില്ലാത്തവരായിപ്പോവരുത് അവർക്കൊരു നേതാവ് വേണം അതാണാദ്യം വേണ്ടത് നേതാവിനെക്കുറിച്ചായി ചിന്ത പലരുമായും ചർച്ച ചെയ്തു
അൻസാറുകൾ വിചാരിച്ചു ഖലീഫ തങ്ങളിൽ നിന്നാവണമെന്ന് അവർ ബനീസാഇദ എന്ന കെട്ടിടത്തിൽ ഒത്തുകൂടി
വിവരമറിഞ്ഞ് അബൂബക്കർ (റ), ഉമർ (റ), അബൂഉബൈദ(റ) എന്നിവർ അവിടെയെത്തി
തങ്ങളുടെ വാദങ്ങൾ ദുർബ്ബലമാണെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു അതോടെ അവർ പിന്തിരിഞ്ഞു
വലിയ ജനക്കൂട്ടത്തിന്റെ സാനിധ്യത്തിൽ ഉമർ (റ) ഉച്ചത്തിൽ ആവശ്യപ്പെട്ടു
അബൂബക്കർ കൈനീട്ടു
അബൂബക്കർ (റ) കൈനീട്ടി ആ കൈ പിടിച്ചു ഉമർ (റ) ബൈഅത്ത് ചെയ്തു എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു
അബൂബക്കർ നിസ്കാരത്തിന് നേതൃത്വം നൽകാൻ നബി(സ) താങ്കളോട് കല്പിച്ചിരുന്നില്ലേ? അതിനാൽ താങ്കളാണ് ദൈവദൂതന്റെ ഖലീഫ
കേട്ടവർക്കെല്ലാം ആശ്വാസമായി
എല്ലാ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അടർന്നുപോയി ജനങ്ങൾക്കാശ്വാസമായി അബൂ ഉബൈദ(റ) ബൈഅത്ത് ചെയ്തു ആളുകൾ തള്ളിത്തള്ളി മുമ്പോട്ടു വന്നു ബൈഅത്ത് ചെയ്യാൻ മുമ്പോട്ട് വന്നു അവിടെ കൂടിയവരെല്ലാം ബൈഅത്ത് ചെയ്തു കഴിഞ്ഞു അപ്പോഴാണ് സുബ്ഹി ബാങ്കിന്റെ സമയമായി എല്ലാവരും പള്ളിയിലേക്ക് നീങ്ങി
മിമ്പറിന്ന് സമീപം വെച്ച് ഉമർ (റ) സംസാരിച്ചു
നബി(സ) തങ്ങൾ വഫാത്തായി എന്നു കേട്ടപ്പോൾ എന്നിക്കെന്നെ നിയന്ത്രിക്കാനായില്ല ചില വാക്കുകൾ ഞാൻ പറഞ്ഞു പോയി ഞാൻ ഖേദം പ്രകടിപ്പിക്കുന്നു ഏറ്റവും ഉത്തമനായ വ്യക്തിയെയാണ് നാം ഖലീഫയായി തിരഞ്ഞെടുത്തിരിക്കുന്നത് നമ്മെ നല്ല നിലയിൽ നയിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെ അബൂബക്കർ നബി (സ) യുടെ കൂട്ടുകാരനാണ് ഹിജ്റയിൽ സഹയാത്രികനുമാണ് ഏറ്റവും നല്ല നേതാവിനെയാണ് അല്ലാഹു നമുക്ക് നൽകിയിരിക്കുന്നത് നിങ്ങൾ അദ്ദേഹവുമായി ബൈഅത്ത് ചെയ്യുക
ജനങ്ങൾ കൂട്ടം കൂട്ടമായി വന്നു ബൈഅത്ത് ചെയ്തു
നബി(സ) തങ്ങൾ ഒരു സൈന്യത്തെ സജ്ജമാക്കിയിരുന്നു സിറിയയിൽ പോയി റോമക്കാരുമായി യുദ്ധം ചെയ്യാനുള്ള സൈന്യം സൈന്യാധിപനായി നിയോഗിക്കപ്പെട്ടത് ഉസാമത്തുബ്നു സൈദ്(റ) എന്ന ചെറുപ്പക്കാരനെയായിരുന്നു ഉമർ (റ)വിനെപ്പോലുള്ള പല പ്രമുഖരും സൈന്യത്തിലുണ്ട്
സൈന്യം പുറപ്പെടുമ്പോൾ ഖലീഫ അബൂബക്കർ സിദ്ദിഖ് (റ) സൈന്യാധിപനോടിങ്ങനെ ആവശ്യപ്പെട്ടു
ഉമറിനെ എനിക്കു വിട്ടുതരുമോ?
സൈന്യാധിപൻ അനുവാദം നൽകി ഉമർ (റ)മദീനയിൽ ഖലീഫയെ സഹായിക്കാൻ നിന്നു
നിരവധി പ്രശ്നങ്ങൾ പൊങ്ങിവരുന്നുണ്ട് വ്യാജ പ്രവാചകന്മാർ ശക്തി പ്രാപിച്ചുവരുന്നു ഇനി സകാത്ത് കൊടുക്കുകയില്ലെന്ന് ചിലർ വാശിപിടിക്കുന്നു മതം ഉപേക്ഷിക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നു ഇസ്ലാമിന്റെ ശത്രുക്കൾ ഒളിഞ്ഞു തെളിഞ്ഞും രംഗത്ത് വരുന്നു ഈ പ്രശ്നങ്ങളെല്ലാം ശക്തമായി നേരിടാൻ ഉമർ (റ) ഖലീഫയെ സഹായിച്ചു ഉമർ (റ) വിന്റെ അഭിപ്രായ പ്രകാരം വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെടുകയും ചെയ്തു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment