
സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഫാത്വിമ (റ)ഗർഭിണിയായി. അത് എല്ലാവർക്കും സന്തോഷ വാർത്തയായിരുന്നു. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഹസൻ എന്ന് പേരിട്ടു. നബി (സ)തങ്ങളോട് രൂപസാദൃശ്യമുള്ള കുട്ടി ...
പ്രസവിച്ച പത്നിയെ കഴിയാവുന്ന വിധത്തിലൊക്കെ അലി (റ)പരിചരിച്ചു. കടുത്ത ദാരിദ്ര്യം കാര്യമായിട്ടൊന്നും ചെയ്യാൻ അനുവദിച്ചില്ല ...
ഹസൻ എന്ന കുട്ടിക്ക് ഒരു വയസ് പ്രായം ആയപ്പോൾ ഫാത്വിമ (റ)രണ്ടാമത്തെ പുത്രനെ പ്രസവിച്ചു ...
കുഞ്ഞിന് ഹുസൈൻ എന്ന് പേരിട്ടു.
ഹസനും ഹുസൈനും ഈ സമൂഹത്തിന് ലഭിച്ച പ്രകാശ ദീപങ്ങൾ ...
നബി (സ) തങ്ങൾ ആ കുഞ്ഞുങ്ങളെ അഗാധമായി സ്നേഹിച്ചു. അവരുടെ കളിയിലും ചിരിയിലും പങ്കുകൊണ്ടു. അവർ മുട്ടുകാലിൽ ഇഴഞ്ഞു നടക്കുമ്പോൾ നബി (സ) തങ്ങളും അവരോടൊപ്പം മുട്ടുകാലിൽ നടന്നു ... നബി (സ)യുടെ ശിരസ്സ് പിടിച്ച് താഴ്ത്തും. എന്നിട്ട് പിരടിയിൽ കയറിയിരിക്കും. ചിരിച്ചു രസിക്കും. അവരുടെ തമാശകളിൽ ചേരും, ആസ്വദിക്കും ....
നിസ്കാരം നിർവഹിക്കുമ്പോൾ കുട്ടികൾ അടുത്തുവരും. സുജൂദ് ചെയ്യുമ്പോൾ പിരടിയിൽ കയറിയിരിക്കും. അവർ താഴെ ഇറങ്ങുന്നതുവരെ ക്ഷമിക്കും. എന്നിട്ട് തല ഉയർത്തും. കുഞ്ഞുങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നബി (സ)ലോകത്തെ പഠിപ്പിച്ചത് ഈ വിധത്തിലായിരുന്നു. അന്ത്യനാൾ വരെയുള്ള തലമുറകൾ അതറിയുന്ന അതിശയത്തോടെ അതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നു ...
ഹസനും ഹുസൈനും ...
അവരെക്കുറിച്ചു രേഖപ്പെടുത്തട്ടെ, അവരെ വാഴ്ത്തിക്കൊണ്ട് കവിതകളെത്ര ...
അക്കാലത്ത് അറബി ഭാഷയിൽ അവരെ വാഴ്ത്തി. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഭാഷകളായ ഭാഷകളിലെല്ലാം അവർ വാഴ്ത്തപ്പെട്ടു. ഇനിയുമത് തുടരും അന്ത്യനാൾ വരെ. പരലോകത്ത് ചെന്നാലോ... ?
സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും ഹസൻ (റ)വും ഹുസൈൻ (റ) വും.
സ്വർഗത്തിലെ സ്ത്രീകളുടെ നേതാവാണ് ഫാത്വിമ (റ) ...
നബി (സ)തങ്ങൾ അലി (റ)വിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. സയ്യിദുദ്ദുൻയാ വ സയ്യിദുൽ ആഖിറ ...
ദുനിയാവിലെ നേതാവ് പരലോകത്തെയും നേതാവ് ...
നമ്മുടെ ആത്മാവിനോട് ഏറ്റവും അടുത്തു നിൽക്കേണ്ട കുടുംബമാണവർ ...
നബി (സ)തങ്ങൾ, ഫാത്വിമ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരടങ്ങിയ കുടുംബം ...
(തുടരും)
No comments:
Post a Comment