➖➖➖➖➖➖➖➖➖
*ഇത്താത്തയുടെ വിയോഗം*
➖➖➖➖➖➖➖➖➖
ഹിജ്റ രണ്ട് സ്വഹാബികൾ തിരുനബി (സ) യുടെ നേതൃത്വത്തിൽ പുതിയൊരു ചരിത്രം കുറിക്കാനിറങ്ങുകയായി, പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിൽ
ബീവി റുഖിയ്യ (റ) രോഗിയാണ് കിടപ്പിലായ ബീവിയെ പ്രിയ വല്ലഭൻ ഉസ്മാനുബ്നു അഫ്ഫാൻ (റ) വും ഉമ്മു ഇയാഷുമാണ് ശുശ്രൂഷിക്കുന്നത്
ബദ്റിന്റെ ആരവം മുഴങ്ങി മുന്നൂറ്റി പതിമൂന്നോളം വരുന്ന സ്വഹാബികൾക്കൊപ്പം ബദ്റിലേക്ക് യാത്ര ചെയ്യുകയാണ് തിരുനബി (സ) ഖുറൈശികൾ സർവ്വായുധ സജ്ജരാണ് എണ്ണത്തിലും വണ്ണത്തിലും മുമ്പിലാണ് മുസ്ലിംകൾക്ക് ആയുധങ്ങൾ തീരെ കുറവ് വാളുള്ളവർക്ക് പരിചയമില്ല പരിച വാങ്ങിയവർ വാൾ വാങ്ങിയില്ല അമ്പും വില്ലും ഉള്ളവർ ഏതാനും പേർ മാത്രം വാഹനങ്ങളായി എഴുപത് ഒട്ടകങ്ങളും രണ്ട് കുതിരകളും എൺപത് മുഹാജിറുകളും ഇരുന്നൂറ്റി മുപ്പത്തിമൂന്ന് അൻസാരികളുമടക്കം ആകെ മുന്നൂറ്റി പതിമൂന്നോളം സ്വഹാബികളാണ് പുറപ്പെടുന്നത്
മുഹമ്മദുർറസൂലുല്ലാഹി (സ) സ്വഹാബികളെ സജ്ജരാക്കി നിർത്തി യാത്ര തുടങ്ങുന്നതിനു മുമ്പ് ഓമന പുത്രി റുഖിയ്യബീവി (റ) യെ കാണാൻ വന്നു പൊന്നുപ്പ പുന്നാരമോൾ രോഗിയായി വ്യസനിക്കുന്നത് സ്നേഹവൽസലരായ ഹബീബ് (സ) യ്ക്ക് പ്രയാസമുണ്ടാക്കി മോളെ പരിചരിച്ച് കഴിയാനും സ്നേഹം നല്കാനും താത്പര്യവുമുണ്ട് പക്ഷേ, അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് ബദ്റിലേക്ക് പുറപ്പെടാതെ നിർവ്വാഹമില്ലല്ലോ
മോളോട് സുഖാന്വേഷണങ്ങൾ നടത്തി വ്യസനത്തോടെ പടിയിറങ്ങുകയാണ് തിരുനബി (സ) സ്വഹാബികളിലെ മുൻനിര നായകനും മോളുടെ ഭർത്താവുമായ ഉസ്മാനുബ്നു അഫ്ഫാൻ (റ) അവിടെയതാ ഖിന്നനായി നിൽക്കുന്നു മനസ്സിൽ ബദ്റും ബീവിയും.....
തിരുനബി (സ) ഉസ്മാൻ (റ) വിനെ സ്നേഹപൂർവ്വം അരികിൽ വിളിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ ഈ അവസ്ഥയിൽ ബദ്റിലേക്ക് വരേണ്ടതില്ല റുഖിയ്യ(റ) മോളെ പരിചരിച്ച് ഇവിടെ കഴിഞ്ഞാൽ മതി
യാ റസൂലുല്ലാഹ് ...... എനിക്കുള്ള പ്രതിഫലമോ.... ബദ്രീങ്ങൾ മഹാസൗഭാവാന്മാരും പ്രത്യേക പരിഗണനയും അംഗീകാരവും ലഭിച്ചവരുമാണ് ആദ്യ യുദ്ധത്തിൽ സർവ്വം വെടിഞ്ഞ് പോരാടിയ വീരകേസരികളായ പുണ്യവാൻമാർ അവരിലൊരംഗമാവാൻ മഹാസൗഭാഗ്യം സിദ്ധിക്കാതെ വ്യസനിച്ച ഉസ്മാൻ (റ) വിനെ തിരുനബി (സ) സമാശ്വസിപ്പിച്ചു
നിനക്കും ബദ്രീങ്ങളുടെ പ്രതിഫലമുണ്ടായിരിക്കും
വിശുദ്ധ റമളാൻ പതിനേഴിന് വെള്ളിയാഴ്ച രാവിൽ മുസ്ലിം സൗഘം ബദ്റിലെത്തി മക്കയിൽ വെച്ച് മുസ്ലിംകളെ പൊറുതിമുട്ടിച്ച ഖുറൈശികളെ കണക്കിന് കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് സ്വഹാബികൾ
പർവതങ്ങൾ നിറഞ്ഞ ബദ്റിൽ വെച്ച് ജമാഅത്തായി ഇശാനിസ്കരിച്ചു സ്വഹാബികൾ ശേഷം സ്വഹാബികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് തിരുനബി (സ) നേതൃത്വം നൽകി
ജന്മനാട്ടിൽ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത ശത്രുക്കളോട് പ്രതികാരം ചെയ്യണം അവർ തങ്ങളെ പീഢിപ്പിച്ചതിന് പകരം വീട്ടണം മുസ്ലിംകൾക്ക് ആവേശമായി
മുത്തുറസൂൽ (സ) യുടെ പുന്നാര പുത്രിയുടെ വേദന മൂർച്ഛിക്കുകയാണ് രോഗം വർദ്ധിക്കുകതന്നെ കാഠിന്യം ഒട്ടും കുറയുന്നില്ല പനിക്കുന്നുണ്ട് ശക്തിയായ ഉഷ്ണം കാരണം ബീവി പാടെ തളർന്നിരിക്കുന്നു ലോകാനുഗ്രഹിയുടെ വാത്സല്യനിധി മരണാസന്ന രോഗത്തിൽ വ്യസനിക്കുമ്പോൾ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മുസ്ലിം സേനയ്ക്ക് ശക്തമായ നേതൃത്വം നൽകുകയാണ് ബദ്റിന്റെ മണ്ണിൽ ഹബീബ് (സ)
അല്ലാഹുവിന്റെ വിധിയെ തടഞ്ഞു നിർത്താൻ ആർക്കുമാവില്ലല്ലോ സാധ്യമായ ചികിത്സകളും ശുശ്രൂഷകളും അവർ ചെയ്ത് നോക്കി എല്ലാം നിഷ്ഫലം പതുക്കെയതാ ബീവി കണ്ണടയ്ക്കുന്നു ഇന്നാലില്ലാഹി ഇ ഇന്നാ ഇലൈഹി റാജിഊൻ
വിശ്വപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ ഓമന പുത്രി എന്നെന്നേക്കുമായി വിടറഞ്ഞു വിശുദ്ധാത്മാവ് സ്വർഗീയാരാമത്തിന്റെ ഹൃദയഭാഗത്തേക്ക് പറന്നകന്നു
തൊട്ട് ചാരത്തു നിന്നുകൊണ്ട് സ്നേഹപുഷ്പത്തെ നോക്കി കരയാനല്ലാതെ ഉസ്മാൻ (റ) വിന് മറ്റൊന്നും കഴിയുന്നില്ല തന്നെ വല്ലാതെ സ്നേഹിച്ചു കൊതിതീരാത്ത പ്രിയതമയെ നോക്കി നിറ നയനങ്ങളോടെ വ്യസനം പൂണ്ടു സങ്കടം ഉള്ളിലൊതുക്കി സ്വയം നിയന്ത്രിക്കുകയായിരുന്നു ഇബ്നു അഫ്ഫാൻ ദുന്നൂറൈറി (റ)
സ്വഹാബികളെല്ലാവരും ബദ്റിൽ പോയ സമയമാണിതെന്ന് അദ്ദേഹത്തിന് ഓർമ വന്നു പുരുഷന്മാരും ഇവിടെ സഹായത്തിന് ബാക്കിയില്ല മരണാനന്തര കർമങ്ങൾ ഓരോന്നായി സ്വയം നിർവ്വഹിക്കാൻ തുടങ്ങി
സഹായത്തിന് ഏതാനും കുട്ടികളും സ്വഹാബീ വനിതകളും മാത്രം കുളിപ്പിച്ച ശേഷം ആ പൂമേനിയെ അവർ കഫൻപുടവയെടുത്ത് വസ്ത്രത്തിൽ പൊതിഞ്ഞു ജനതുൽ ബഖീഇലേക്ക് അവർ ആ വിശുദ്ധ മേനിയുമായി പതുക്കെ നടന്നു
റുഖിയ്യബീവി (റ) യുടെ ജനാസ സംസ്കരണത്തിന് ഉസ്മാൻ (റ) വിനെ പ്രധാനമായും സഹായിച്ചത് ഉസാമതുബ്നു സൈദ് (റ) ആയിരുന്നു പ്രവാചകരുടെ വളർത്തു പുത്രൻ സൈദുബ്നു ഹാരിസ (റ) വിന്റെ മകനാണ് ഉസാമ സ്വഹാബികളെല്ലാം ബദ്റിൽ പോയപ്പോൾ ഉസാമയും കൂടെ പുറപ്പെട്ടിരുന്നു വഴിമദ്ധ്യേ ബക്കയിൽവെച്ച് കൊച്ചുകുട്ടികളെ യുദ്ധമുന്നണിയിൽ നിന്നും ഹബീബ് (സ) മദീനയിലേക്ക് തിരിച്ചയച്ചിരുന്നു ചിലരെല്ലാം സൂത്രത്തിൽ യുദ്ധത്തിന് അനുമതി വാങ്ങി രക്ഷപ്പെട്ടെങ്കിലും ഉസാമ എന്ന കറുത്ത മുത്തിനെ മദീനയിലേക്ക് മടക്കി വിടുകയായിരുന്നു റസൂൽ (സ)
ഖബർ കുഴിക്കാനും മറവു ചെയ്യാനുമെല്ലാം ഉസ്മാൻ (റ) വിനെ ഉസാമ (റ) സഹായിച്ചിരുന്നു ഉസ്മാൻ (റ) വും സംഘവും ബീവി റുഖിയ്യാ (റ) യെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്തു കർമ്മങ്ങൾ പൂർത്തിയാക്കി നിറനയനങ്ങളോടെ തിരികെ നടന്നു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

 
No comments:
Post a Comment