സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ കാലുകൾക്ക് ബലം കൂടി. ഒരിക്കലും തളർന്നില്ല. അത് റബീഉൽ അവ്വൽ മാസമായിരുന്നു. ആ മാസം മധ്യത്തോടെയാണ് അലി (റ) ഖുബായിലെത്തിയത്. അലി (റ) എത്തിയശേഷം എല്ലാവരും കൂടി യസ്രിബിലേക്കു നീങ്ങി. യസ്രിബ് ആഹ്ലാദം കൊള്ളുകയാണ്. ആവേശകരമായ സ്വീകരണം ...
അൻസ്വാറുകൾ മുഹാജിറുകളെ സ്വീകരിച്ചു. സ്വന്തം സഹോദരങ്ങളായിട്ടാണ് സ്വീകരിച്ചത് ...
നബി (സ)അവർക്കിടയിൽ സാഹോദര്യബന്ധം സുദൃഢമാക്കി. ചരിത്രം വിസ്മയിച്ചുപോയ സാഹോദര്യബന്ധം. ഓരോ മുഹാജിറിനെയും ഓരോ അൻസ്വാരിക്ക് ഏൽപിച്ചു കൊടുത്തു. സഹോദരനായി സ്വീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി...
എന്റെ സഹോദരൻ അലിയാകുന്നു.
നബി (സ) പ്രഖ്യാപിച്ചു. സ്വഹാബികൾ സന്തോഷപൂർവം ആ പ്രഖ്യാപനം സ്വാഗതം ചെയ്തു ...
പല ചരിത്രകാരന്മാരും ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില റിപ്പോർട്ടുകളിൽ ഇങ്ങനെ കാണാം:
അലി (റ)വിനെ സഹോദരനായി സ്വീകരിച്ചത് സഹ്ലുബ്നു ഹുദൈഫ (റ) ആയിരുന്നു ...
അലി (റ)എപ്പോഴും നബി (സ)യുടെ നോട്ടത്തിലും പരിഗണനയിലും തന്നെയായിരുന്നു. പല ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാം കൃത്യമായി ചെയ്തു തീർക്കും. സത്യവിശ്വാസികളുടെ ആദരവ് നേടുകയും ചെയ്യും. വിലായത്തിന്റെ ഉന്നത പദവിയാണ് അലി (റ) വഹിച്ചത്...
ദാരിദ്ര്യം ആ മഹാനെ വിട്ടകന്ന് പോയതേയില്ല. പല നാളുകളിലും പട്ടിണിയിലായിരുന്നു. യഥാർത്ഥ മഹാന്മാരുടെ അവസ്ഥയാണത് ...
നബി (സ)തങ്ങളുടെ ഓമന മകൾ ഫാത്വിമ.
ഏറ്റവും ഇളയ മകൾ.
പൊന്നുമോളെ ലാളിച്ചു മതിയായില്ല. അതിനു മുമ്പെ ഉമ്മ ഖദീജ ബീവി (റ) വഫാത്തായി. ഫാത്വിമ കൊച്ചു കുട്ടിയാണ്. ഉമ്മ പോയി ഇത്താത്തമാരാണ് മോളെ നോക്കി വളർത്തിയത്. മൂത്ത ഇത്താത്ത സൈനബ് എന്തൊരു സ്നേഹമാണ് ഇത്താത്താക്ക്. അവരുടെ നേരെ ഇളയതാണ് റുഖിയ്യ ഇത്താത്ത. അവർ ഭർത്താവിനോടൊപ്പം അബ്സീനിയായിലായിരുന്നു. പിന്നെയുള്ളത് ഇളയ ഇത്താത്ത ഉമ്മുകുൽസൂം. സൈനബും ഉമ്മുകുൽസൂമുമാണ് ഓമനയായ ഫാത്വിമയെ ലാളിച്ചു വളർത്തിയത്...
നബി (സ)യുടെ തനിപ്പകർപ്പാണ് ഫാത്വിമ അതേ നടത്തം, ഭാവം .
നബി (സ)തങ്ങൾ ഫാത്വിമയോട് കാണിച്ച സ്നേഹവാത്സല്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഫാത്വിമക്ക് ഇത്താത്തമാരെ വല്ലാത്ത ഇഷ്ടമായിരുന്നു.
പിൽക്കാലത്ത് ഫാത്വിമ (റ) രണ്ട് പെൺകുട്ടികളെ പ്രസവിച്ചു. അവർക്ക് സൈനബ് എന്നും ഉമ്മുകുൽസൂം എന്നും പേരിട്ടു. ഇത്താത്തമാരോടുള്ള സ്നേഹം അങ്ങനെയാണ് പ്രകടിപ്പിച്ചത് ...
കുട്ടിക്കാലത്ത് ഫാത്വിമയോട് കാണിച്ച അതേ സ്നേഹപ്രകടനം മുതിർന്ന ശേഷവും നബി (സ)മകളോട് കാണിച്ചിരുന്നു. ഫാത്വിമ (റ) വരുമ്പോൾ എഴുന്നേറ്റുനിന്ന് സ്വീകരിക്കും, കെട്ടിപ്പിടിക്കും, മുത്തം കൊടുക്കും. തന്റെ ഇരിപ്പിടത്തിൽ തന്നെ ചേർത്തിരുത്തും ...
(തുടരും)

 
No comments:
Post a Comment