സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കഅ്ബാലയത്തിന് മുമ്പിൽ മണ്ണെണ്ണ വിളക്കിന്റെ നേർത്ത പ്രകാശം. ഇരുട്ട് പരന്ന മുറ്റത്ത് അന്തിയുറങ്ങുന്ന വിദേശികൾ. യാത്രാക്ഷീണം തീർക്കുന്ന ഒട്ടകങ്ങൾ. എല്ലാം പതിവു കാഴ്ചകൾ. മേഘങ്ങൾക്കിടയിലൂടെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന്റെ മുഖം. അപ്പോൾ വഴിയിൽ നേർത്ത നിലാവ് പരന്നൊഴുകുന്നു. ആ നിലാവെട്ടത്തിൽ ഇരുവരും നടന്നു വീട്ടിലെത്തി. ഖദീജ (റ) ആഹാരം വിളമ്പിക്കൊടുത്തു. ഇരുവരും കൈ കഴുകി ഇരുന്നു. ഹൃദ്യമായ ആഹാരം. ആഹാരം ചവച്ചരച്ചിറക്കുമ്പോഴും കുട്ടിയുടെ മനസ്സിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്ത മാത്രം. പലരും ഇസ്ലാം മതത്തെക്കുറിച്ചു കേട്ടു. ചിലരൊക്കെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പൗരപ്രമുഖൻ, ധനികൻ, മികച്ച വസ്ത്ര വ്യാപാരി, ഉദാരമതി എന്നീ നിലകളിൽ പ്രസിദ്ധനാണ് അബൂബക്കർ. മക്കക്കാർക്കെല്ലാം വളരെ പ്രിയപ്പെട്ട ആളാണ് അൽ അമീന്റെ അടുത്ത സ്നേഹിതനുമാണ്. കൂട്ടുകാർ തമ്മിൽ സംസാരിച്ചു മനസ്സിൽ ഈമാനിന്റെ തിളക്കമുണ്ടായി. പിന്നെയൊട്ടും താമസമുണ്ടായില്ല സത്യസാക്ഷ്യ വചനം ചൊല്ലി മുസ്ലിമായി ...
ഖദീജ (റ), അലി (റ), സൈദ് (റ) എന്നിവരുടെ മനസ്സിൽ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത് ...
അബൂബക്കർ സിദ്ദീഖ് (റ) എന്നാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത് ...
മക്കയിലെ മറ്റൊരു പ്രമുഖനാണ് ഉസ്മാൻ. സുമുഖനായ ചെറുപ്പക്കാരൻ. വ്യാപാരി, ധനികൻ, ഉദാരമതി എന്നൊക്കെ ഉസ്മാനെ വിശേഷിപ്പിക്കാം ...
അബൂബക്കർ സിദ്ദീഖ് (റ) വിന്റെ അടുത്ത കൂട്ടുകാരൻ. കൂട്ടുകാർ തമ്മിൽ സംഭാഷണം നടന്നു. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെകുറിച്ചും സംസാരിച്ചു. മനസ്സ് പ്രകാശിച്ചു. നബി (സ)തങ്ങളുടെ സന്നിധിയിൽ വന്നു. ഇസ്ലാം സ്വീകരിച്ചു ...
ഖദീജ (റ), അലി (റ), സൈദ് (റ) എന്നിവർവീണ്ടും സന്തോശഭരിതരായി അല്ലാഹുവിനെ സ്തുതിച്ചു. ചില ദിവസങ്ങളിൽ ചിലർ വരും. ഇസ്ലാം മതം സ്വീകരിക്കും. പലരും അടിമകളായിരുന്നു. തീരെ സാമ്പത്തിക ശേഷിയില്ലാത്തവർ വന്നു. സത്യം സ്വീകരിച്ചു. ഇങ്ങനെയുള്ള ദുർബലർക്ക് ഖദീജ (റ) പണം നൽകി. ആഹാരം നൽകി. വസ്ത്രം നൽകി. അയൽനാടുകളിൽ നിന്ന് ചിലർ വരും. മക്കയിൽ ചുറ്റിനടക്കും...
നബി (സ) തങ്ങളെക്കുറിച്ചു കേട്ടിട്ട് വന്നതാണ്. കാണാൻ ആഗ്രഹിച്ചു വന്നതാണ്. ആരോടും അന്വേഷിക്കില്ല. മക്കക്കാർ നബി (സ)യുടെ ശത്രുക്കളായിക്കഴിഞ്ഞിട്ടുണ്ട്. അവരോട് നബിയെക്കുറിച്ചു ചോദിച്ചാൽ കുഴപ്പമാവും. ഇത്തരക്കാരെ അലി (റ)നോട്ടമിടും. അവരുടെ ചലനങ്ങൾ ശ്രദ്ധിക്കും. പിന്നെ അടുത്തുകൂടും. പരിചയപ്പെടും. സംസാരിക്കും എന്തിന് വന്നു... എന്ന് അന്വേഷിക്കും അവർ ചില സൂചനകൾ നൽകും ...
നബിയാണെന്ന് പറയുന്ന ഒരാൾ ഇവിടെയുണ്ടോ ...? ഇങ്ങനെ ഒരു ചോദ്യം വന്നുകിട്ടിയാൽ മതി. പിന്നെ കാര്യങ്ങളെല്ലാം അലി എന്ന കുട്ടി വിശദീകരിച്ചുകൊടുക്കും ...
ആഗതന്റെ കാര്യം ഏറ്റെടുക്കും. ആരും കാണാതെ വളരെ രഹസ്യമായി നബി (സ) തങ്ങളുടെ സമീപത്തെത്തും. അദ്ദേഹം സത്യസാക്ഷ്യ വചനം മൊഴിയുന്നത് രോമാഞ്ചത്തോടെ നോക്കിനിൽക്കും. ഇങ്ങനെയുള്ളവരെ ഇടക്കിടെ കണ്ടുമുട്ടും ...
ഒരു ദിവസം ഒരു വിദേശിയെ കണ്ടു. അദ്ദേഹം ആരോടും ഒന്നും സംസാരിക്കുന്നില്ല. അലി (റ) നോട്ടമിട്ടു. രാത്രി ആഹാരം കഴിക്കുന്നതും ഉറങ്ങാൻ കിടക്കുന്നതും കണ്ടു. അന്ന് സംസാരിക്കാൻ പോയില്ല. അടുത്ത ദിവസം സംസാരിച്ചു. പേരും നാടും ചോദിച്ചറിഞ്ഞു. പേര് അബൂദർറ് ഗിഫാർ. ഗോത്രക്കാരനാണ് യസ്രിബിലാണ് ഗിഫാർ ഗോത്രം താമസിക്കുന്നത്. മക്കക്കാരുടെ യാത്രാസംഘങ്ങൾ അതുവഴിയാണ് പോവുന്നത്. അന്ത്യപ്രവാചകൻ ആഗതനായി എന്ന് കേട്ട് വന്നതാണ്. നേരത്തെ തന്റെ സഹോദരനെ മക്കയിലേക്കയച്ചിരുന്നു. അദ്ദേഹം മക്കയിൽ വന്നു നബി (സ)തങ്ങളെ കണ്ടുമുട്ടി. വിശുദ്ധ ഖുർആൻ പാരായണം ശ്രവിച്ചു. യസ്രിബിൽ മടങ്ങിയെത്തി അബൂദർറിനോട് സന്തോഷവാർത്ത അറിയിച്ചു ...
(തുടരും)

 
No comments:
Post a Comment