സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആവേശഭരിതനായ അബൂദർറ് ഉടനെ മക്കയിലേക്ക് പുറപ്പെട്ടതാണ്. ചോദിക്കാൻ പറ്റിയ ആരെയും കാണാതെ വിഷമിക്കുകയായിരുന്നു
അലി (റ). വളരെ രഹസ്യമായി അദ്ദേഹത്തെ നബി (സ)യുടെ സന്നിധിയിൽ എത്തിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. ഇക്കാര്യം വളരെ രഹസ്യമാക്കിവെക്കണമെന്ന് നബി (സ) അദ്ദേഹത്തെ ഉപദേശിച്ചു ...
അദ്ദേഹം കഅ്ബാലയത്തിൽ വന്നു. താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചു. ഖുറയ്ശികൾ മർദ്ദനവും തുടങ്ങി ...
കച്ചവടക്കാരാരോ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. വിളിച്ചു പറഞ്ഞു ഒന്നടങ്ങിക്കിട്ടി ...
അവശനായ അബൂദർറ് നബി സന്നിയിലെത്തി. നബി (സ)അദ്ദേഹത്തെ പറഞ്ഞ് സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. സമാനമായ പല സംഭവങ്ങൾക്കും അലി (റ) സാക്ഷിയായി. ഇസ്ലാം മതം സ്വീകരിച്ച പലരെയും ഖുറൈശികൾ തിരഞ്ഞു പിടിച്ച് മർദ്ദിക്കാൻ തുടങ്ങി. മർദ്ദനങ്ങളുടെ വേദനിപ്പിക്കുന്ന കഥകൾ അലി (റ) കേട്ടുകൊണ്ടിരുന്നു. ഇളം മനസ്സ് പിടഞ്ഞുപോയ ദിവസങ്ങൾ ...
ഒരു ദിവസം നബി (സ)തങ്ങളും അലി (റ)വും വിജനമായ മലഞ്ചരിവിലെത്തി. അവർ നിസ്കാരം തുടങ്ങി. എവിടെയോ പോയ അബൂത്വാലിബ് അതുവഴി നടന്നുവരികയായിരുന്നു. രണ്ടുപേരെയും കണ്ടു. അതിശയത്തോടെ നോക്കി. ഇവരെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ...? നിസ്കാരം കഴിഞ്ഞു. അപ്പോൾ അവർ അബൂത്വാലിബിനെ കണ്ടു. പരസ്പരം നോക്കി. അതിശയവും ആകാംക്ഷയും നിറഞ്ഞ നോട്ടം. നിങ്ങളെന്താണിവിടെ ചെയ്തുകൊണ്ടിരുന്നത് ...?
ഞങ്ങൾ ആരാധനയിലായിരുന്നു ...
ഏത് മതത്തിലെ ആരാധനയാണിത്... ?
അല്ലാഹുവിന്റെമതം. മലക്കുകളുടെയും പ്രവാചകന്മാരുടെയും മതം. നമ്മുടെ പൂർവ പിതാവായ ഖലീലുല്ലാഹി ഇബ്രാഹീം നബിയുടെ മതം. ആ മതത്തിലെ ആരാധന നിസ്കാരം. ഇസ്ലാം മതം ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും അങ്ങ് സാക്ഷ്യം വഹിച്ചാലും നബി (സ) വിനയപൂർവം അപേക്ഷിച്ചു ...
നിന്റെ മതം സ്വീകരിക്കാൻ എനിക്ക് നിർവാഹമില്ല. ഖുറയ്ശികളുടെ നടപടികൾ കൈവെടിയാൻ എന്നെക്കൊണ്ടാവില്ല. നീ നിന്റെ ദൗത്യവുമായി മുമ്പോട്ടു പോവുക. എന്നെക്കൊണ്ടാവുന്ന എല്ലാ സംരക്ഷണവും ഞാൻ നൽകും ...
സഹോദര പുത്രൻ പറയുന്നത് സത്യമാണെന്ന് അബൂത്വാലിബിന് അറിയാം. അതുകൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചത്.
നിലവിലുള്ള നടവഴികൾ കൈയ്യൊഴിയാൻ അദ്ദേഹം തയ്യാറായില്ല ...
അദ്ദേഹം മകന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു: എന്താണ് നിന്റെ നിലപാട്...?
ഉപ്പാ... ഞാൻ സത്യസാക്ഷ്യം വഹിച്ചുകഴിഞ്ഞു. അല്ലാഹുവിലും അവന്റെ ദൂതനിലും ഞാൻ വിശ്വസിച്ചുകഴിഞ്ഞു. ഞാൻ അല്ലാഹുവിനെ ആരാധിക്കുന്നു. അവന്റെ റസൂലിനെ അനുഗമിക്കുന്നു ...
ഉപ്പയുടെ പ്രതികരണം ഇങ്ങനെ ...
അവൻ നല്ല കാര്യത്തിലേക്കാണ് നിന്നെ ക്ഷണിച്ചിരിക്കുന്നത്. നീ അത് സ്വീകരിച്ചത് നന്നായി. അത് മുറികെ പിടിച്ച് മുമ്പോട് പോവുക ...
പുത്രന് പിതാവിന്റെ ആശീർവാദം ...
അവർ സംസാരിച്ചുകൊണ്ട് നടന്നു. കഅ്ബാലയത്തിന്നടുത്തു വെച്ച് അവർ വഴിപിരിഞ്ഞു ...
അലി (റ)വിന്റെ മനസ്സിൽ ഒരു മോഹമുണ്ട് ...
(തുടരും)

No comments:
Post a Comment