സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മോന് എട്ട് വയസ്സായി കുട്ടിയുടെ കാര്യത്തിലാണ് അബ്ദുൽ മുത്തലിബിന് എപ്പോഴും ഉൽക്കണ്ഠ തന്റെ കാലം കഴിഞ്ഞാൽ ഈ കുട്ടിയെ ആര് സംരക്ഷിക്കും ? ഒരു സംരക്ഷകൻ വേണം
തന്റെ മക്കളുടെ കൂട്ടത്തിൽ അതിന് പറ്റിയ ആൾ ആരാണ്...? അബൂത്വാലിബ് പറ്റിയ ആൾ അത് തന്നെ വിളിച്ചു ചോദിച്ചു. അബൂത്വാലിബും പിതാവ് അബ്ദുൽ മുത്വലിബും തമ്മിൽ സംഭാഷണം നടന്നു അബൂത്വാലിബ് സന്തോഷപൂർവം കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു പിതാവിന് സമാധാനമായി ...
എനിക്കിനി സമാധാനത്തോടെ മരിക്കാം അബ്ദുൽ മുത്തലിബ് പറഞ്ഞു.
ഏറെനാൾ കഴിഞ്ഞില്ല അബ്ദുൽ മുത്വലിബ് വഫാത്തായി അതിനുശേഷം മോൻ അബൂത്വാലിബിന്റെ വീട്ടിൽ താമസമായി ...
അബൂത്വാലിബും ഭാര്യ ഫാത്വിമയും അവരാണിപ്പോൾ തന്റെ മാതാപിതാക്കൾ മാതാപിതാക്കൾ സ്വന്തം മക്കളെ ഇത്രത്തോളം സ്നേഹിക്കുമോ? സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും രണ്ട് സാഗരങ്ങൾ ഫാത്വിമയെക്കുറിച്ച് നബി (സ)പലപ്പോഴും പറയുന്നതിങ്ങനെ : ഇവർ എന്റെ ഉമ്മയാണ് എന്റെ ഉമ്മായുടെ വഫാത്തിനുശേഷം എനിക്കു ലഭിച്ച ഉമ്മ...
അബൂത്വാലിബ് പണക്കാരനായിരുന്നില്ല. ജീവിതത്തിന്റെ കടുപ്പം അനുഭവിച്ചിട്ടുണ്ട്. ഭർത്താവിന്റെ സന്തോഷത്തിലും. സങ്കടത്തിലും പങ്കു ചേർന്ന ഭാര്യയായിരുന്നു ഫാത്വിമ ...
വീട്ടിൽ പലരും വരും. ഭക്ഷണത്തിന് വിളമ്പി ഒപ്പിക്കാൻ പ്രയാസമായിവരും ചിലപ്പോൾ.
അവസാനമാകുമ്പോൾ ഫാത്വിമാക്ക് ഒന്നും കാണില്ല. പട്ടിണി പുറത്ത് പറയില്ല. തന്റെ വിശപ്പ് പ്രശ്നമല്ല. മോൻ വിശപ്പനുഭവിക്കരുത് തന്റെ ഭക്ഷണം മോന് നൽകും. വിശപ്പടങ്ങുവോളം കൊടുക്കും. വിശേഷമായി വല്ല ആഹാരവുമുണ്ടാക്കിയാൽ കുറച്ചെടുത്തു കരുതിവെക്കും മോന് പിന്നീടൊരിക്കൽകൂടി കൊടുക്കാൻ ...
ഈ ഫാത്വിമയാണ് അലി (റ)വിനെ പ്രസവിച്ചത്. നബി (സ) തങ്ങൾക്ക് ആ കുഞ്ഞിനോട് എന്തുമാത്രം സ്നേഹം കാണും. ഇരുപത്തഞ്ചാം വയസ്സിൽ നബി (സ)തങ്ങൾ വിവാഹിതനായി മക്കയിലെ ധനികയായ ഖദീജയാണ് വധു ...
വിവാഹ കർമങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചത് അബൂത്വാലിബായിരുന്നു. പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ടുതന്നെ എല്ലാം നടത്തി ...
ഫാത്വിമാക്കും കുടുംബാംഗങ്ങൾക്കുമെല്ലാം അന്നെന്തൊരു സന്തോഷമായിരുന്നു. ആ വീട്ടിൽ നിന്നാണല്ലോ പുതിയാപ്പിള ഇറങ്ങിപ്പോയത് അണിഞ്ഞൊരുങ്ങി. എന്തൊരു മൊഞ്ചിലാണ് ഇറങ്ങിപ്പോയത്. പൊരുത്തം ചോദിക്കാനുള്ളത് ഫാത്വിമയോട് തന്നെ. ഫാത്വിമയുടെ മനസ്സ് നിറഞ്ഞുപോയി. തൊഴിലെടുക്കാൻ മാത്രം വളർന്നപ്പോൾ പല ജോലികൾക്കും പോയി കൂലി കിട്ടിയാൽ അബൂത്വാലിബിനെ ഏൽപിക്കും. കുടുംബഭാരം ലഘൂകരിക്കാൻ ഒരു സഹായം മക്കക്കാർ മോനെ അൽ അമീൻ എന്നു വിളിച്ചു. സത്യസന്ധൻ. സത്യമല്ലാതെ പറയില്ല. അൽ അമീൻ എന്ന വിളി കേൾക്കുമ്പോൾ ഫാത്വിമയുടെ ഖൽബ് കോരിത്തരിക്കും. അൽ അമീൻ വിവാഹിതനാവുന്നു. എല്ലാവരും പുറപ്പെട്ടു. വധു ഗൃഹത്തിലെത്തി വിധിപ്രകാരം വിവാഹം നടന്നു. അതൊരു വഴിത്തിരിവായിരുന്നു...
അൽ അമീൻ താമസം മാറുകയാണ്. ഖദീജ (റ)യുടെ വലിയ വീട്ടിലേക്ക്. അബൂത്വാലിബിന്റെ വീട്ടിൽ ഒരംഗംപോലെത്തന്നെയാണ്. പിന്നെയും അൽ അമീൻ ഇടക്കിടെ വരും. ആഹാരം കഴിക്കും. വിശേഷങ്ങൾ പറയും. അൽഅമീന് കച്ചവടത്തിന്റെ തിരക്ക് കൂടി. വിവാഹത്തിന്റെ അഞ്ചാം വാർഷികം. ആ വർഷത്തിലാണ് ഖദീജ ആ സന്തോഷവാർത്ത കേട്ടത്, ഫാത്വിമ പ്രസവിച്ചു ആൺകുഞ്ഞ്...
ആ കുഞ്ഞാണ് അലി ഹൈദർ ...
ഖദീജ (റ)യുടെ ഖൽബ് നിറയെ സന്തോഷം. ഭർത്താവിന്റെ ബന്ധുക്കളോടെല്ലാം അവർക്ക് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. വിശേഷ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നൽകും. ബുദ്ധിമുട്ടുകൾ വരുമ്പോൾ നന്നായി സഹായിക്കും. ഖദീജ (റ)യുടെ പ്രസവങ്ങൾ നടന്നപ്പോഴെല്ലാം ബന്ധുക്കൾ വന്നുചേർന്നു പ്രചരണങ്ങളിൽ മുഴുകി. അലി ഹൈദർ കണ്ണു തുറന്നപ്പോൾ കണ്ടത് ഈ സ്നേഹപ്പെരുമഴയായിരുന്നു
ദിവ്യസന്ദേശം വന്ന രാവ്
അബ്ദുൽ മുത്തലിബിന്റെ പുത്രനാണ് അബ്ബാസ് (റ)...
അബൂത്വാലിബിന്റെയും അബ്ദുല്ല എന്നിവരുടെയും സഹോദരൻ. ഉന്നത തറവാട്ടിൽ നിന്നാണ് അബ്ബാസ് (റ) വിവാഹം ചെയ്തത്. അവർക്കൊരു പുത്രൻ ജനിച്ചു കുഞ്ഞിന് ഫള്ൽ എന്ന് പേരിട്ടു. ഫള്ൽ ജനിച്ചതോടെ ഉമ്മാക്ക് വിളിപ്പേര് കിട്ടി
ഉമ്മുൽ ഫള്ൽ ...
ഉമ്മുൽ ഫള്ൽ (റ) ആദ്യകാല മുസ്ലിംകളിൽ പെടുന്നു. അവർ ഇസ്ലാംമതത്തെക്കുറിച്ച് കേട്ടറിഞ്ഞത് ഖദീജ (റ) യിൽ നിന്നുതന്നെയാണ്.
അറിഞ്ഞു തുടങ്ങിയപ്പോൾ ആകാംഷ വർധിച്ചു. കൂടുതൽ അറിയാനുള്ള ജിജ്ഞാസ. അറിഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ ഈമാൻ പ്രകാശിച്ചു. അബ്ബാസും ഉമ്മുൽ ഫള്ലും സ്നേഹസമ്പന്നരായ ദമ്പതിമാർ. നുബുവ്വത്ത് ലഭിക്കുന്നതിന്റെ രണ്ട് വർഷം മുമ്പ് തന്നെ സംഭവം പറയാം ...
(തുടരും)

No comments:
Post a Comment