ഭാഗം: 1
സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജനനം
സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...☝
ഹൈദർ...
സിംഹം എന്നാണ് ആ വാക്കിന്റെ അർത്ഥം.
അസദ്...
ആ വാക്കിന്റെ അർത്ഥവും സിംഹം തന്നെ.
ഹൈദർ എന്ന് കുഞ്ഞിന് പേർ വെക്കപ്പെട്ടു. പറഞ്ഞാൽ തീരാത്ത സവിശേഷതകളുള്ള കുഞ്ഞ്...
ഗർഭിണിയായ ഉമ്മ പേര് ഫാത്വിമ.
ആരാണ് ഫാത്വിമ ? മക്കയുടെ നായകൻ അബൂത്വാലിബിന്റെ ഭാര്യ. പേരും പെരുമയുമുള്ള കുലീന വനിത. അവർ ഇടക്കിടെ കഅ്ബാലയത്തിൽ പോവും ത്വവാഫ് ചെയ്യും. പൂർണ ഗർഭിണിയായി അപ്പോഴും ത്വവാഫ് ചെയ്യും ...
ഒരിക്കൽ കഅബയുടെ സമീപത്തായിരുന്നപ്പോൾ പ്രസവ വേദന തുടങ്ങി. കഅ്ബാലയത്തിൽ കയറി അവിടെ പ്രസവം നടന്നു. ആ കുഞ്ഞിന് മാതാവ് നൽകിയ പേര് ഹൈദർ ...
ഫാത്വിമയുടെ പിതാവിന്റെ പേര് അസദ് ...
അസദ് എന്നാൽ സിംഹം. സ്വന്തം പിതാവിന്റെ പേരിന്റെ അർത്ഥം കിട്ടുന്ന മറ്റൊരു പേരാണ് ഹൈദർ. അങ്ങനെ ചിന്തിച്ച് ഫാത്വിമ തന്റെ കുഞ്ഞിന് ഹൈദർ എന്ന് പേരിട്ടു ...
പിതാവ് അബൂത്വാലിബ് കുഞ്ഞിന് മറ്റൊരു പേരാണ് നൽകിയത് അലി ...
അലി ഹൈദർ ...
ഇസ്ലാമിക ചരിത്രത്തിലെ നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ് (റ) ...
കർറമല്ലാഹു വജ്ഹഹു
അല്ലാഹു അദ്ദേഹത്തിന്റെ മുഖത്തെ ആദരിക്കട്ടെ ... (ആമീന്‍)
അലിയ്യുബ്നു അബീത്വാലിബ് എന്ന പേര് കേൾക്കുമ്പോൾ കർറമല്ലാഹു വജ്ഹഹു എന്നാണ് പറയുക ...
ഫാത്വിമ ബിൻത് അസദ് പ്രസവിച്ച കുഞ്ഞ് ധീരതയിലും ശക്തിയിലും ഒരു സിംഹം തന്നെയായിരുന്നു. തന്നെ ആക്രമിക്കാൻ വന്ന ഒരാളെയും വെറുതെ വിട്ടില്ല. എത്ര വലിയ മല്ലൻ വന്നാലും മലർത്തയടിക്കും. എത്ര വലിയ യോദ്ധാവായാലും പൊക്കിയെടുത്ത് നിലത്തടിക്കും. പിന്നെ അയാൾ അലിയുടെ നേരെ വരില്ല... പ്രതിയോഗിയെ നിലത്ത് വീഴ്ത്താതെ വിടില്ല. വലിയ പാറക്കല്ലുകൾ അത് പൊക്കണമെങ്കിൽ എത്രയോ ശക്തന്മാർ ഒന്നിച്ചു ശ്രമിക്കണം. എന്നാൽതന്നെ പൊക്കിയെങ്കിലായി അങങനെയുള്ള കല്ല് അലി ഒറ്റക്ക് എടുത്ത് പൊക്കും
നിലത്തെറിയും. കാണികൾ കോരിത്തരിക്കും അതാണ് അലി ഹൈദർ (ക.വ.) മക്കക്കാർക്ക് ആ ചെറുപ്പക്കാരൻ എന്നും ഒരത്ഭുതമായിരുന്നു
ശക്തന്മാരുടെ മുഖത്തും വാക്കിലും കാണാറുള്ളത് ഗർവും ഗമയുമാണ് എന്നാൽ അലി (റ)വിന്റെ മുഖത്തും വാക്കിലും അവ കാണില്ല വിനയവും ലാളിത്യവുമാണ് കാണുക
അറേബ്യയിലെ സമുന്നതമായ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് ...
ഖുറയ്ശി ഗോത്രത്തിൽ ...
ഹാശിം കുടുംബത്തിൽ
ഖുറയ്ശികളുടെ ഗോത്രമഹിമ വളരെ പ്രസിദ്ധമാണ്. നേതൃത്വ ഗുണങ്ങൾ വേണ്ടുവോളമുള്ളവരാണവർ
ശുദ്ധമായ അറബി ഭാഷയാണവർ സംസാരിച്ചിരുന്നത് സാഹിത്യം അവരുടെ ഭ്രമമായിരുന്നു കവിതകൾ ഇഷ്ടപ്പെട്ടു കവികളെ ആദരിച്ചു നിരവധി വാഗ്മികൾ അവർക്കിടയിലുണ്ടായിരുന്നു. ഖുറയ്ശികളുടെ ഭാഷ ശരിയായ ഭാഷ എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു ...
ധീരതയിൽ അവർ മുന്നിട്ടുനിന്നു. യുദ്ധം വെട്ടിജയ്ക്കും തോറ്റോടുകയില്ല ...
മക്കയിലേക്ക് ധാരാളം അതിഥികൾ വരും. കച്ചവടത്തിനും കഹ്ബ സന്ദർശിക്കാനുമാണ്. വരുന്നത് അതിഥികളെ ഖുറൈശികൾ നന്നായി സൽക്കരിക്കും. ഖുറൈശികളുടെ സൽക്കാര പ്രിയം പ്രസിദ്ധമായിത്തീർന്നു. നാട്ടിൽ ചില ഉപമകൾ പ്രചരിച്ചിട്ടുണ്ട്. നന്നായി ദാനം ചെയ്യുന്നവരെപ്പറ്റി ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി:
ഖുറയ്ശികളെപ്പോലെ ഒരു ഉദാരമതി നല്ല വാക് വൈഭവമുള്ള ആളെപ്പറ്റി ആളുകൾ ഇങ്ങനെ പറയും:
ഖുറയ്ശികളെപ്പോലെ വാചാലതയുള്ള ആൾ ധാരാളം കുടുംബങ്ങൾ ചേർന്നതാണ് ഗോത്രം. ഖുറൈശികൾക്കിടയിൽ ധാരാളം കുടുംബങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബനൂഹാശിം
ഖുറയ്ശികളുടെ പൊതുനേതൃത്വം ബനൂഹാശിമിന്റെ കൈവശമായിരുന്നു ...
നബി (സ)തങ്ങളുടെ ഉപ്പൂപ്പമാരിൽ ഒരാളായിരുന്നു ഹാശിം. മക്കയെ സമ്പന്നമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് ഹാശിം ആകുന്നു ...
ഹാശിമിന്റെ മകനായിരുന്നു അബ്ദുൽ മുത്വലിബ്. അബ്ദുൽ മുത്വലിബിന്റെ മകനാണ് അബൂത്വാലിബ് അബൂത്വാലിബിന്റെ മകൻ അലി (റ) ...
അബ്ദുൽ മുത്വലിബിന്റെ മറ്റൊരു മകനാണ് അബ്ദുല്ല. അബ്ദുല്ലായുടെ പുത്രനാണ് മുഹമ്മദ് നബി (സ) തങ്ങൾ. അബൂത്വാലിബും അബ്ദുല്ലയും സഹോദരങ്ങൾ. ഒരേ ഉമ്മയുടെയും ഉപ്പയുടെയും മക്കൾ
ഉമ്മായുടെ പേര് ഫാത്വിമ
അബൂത്വാലിബും അബ്ദുല്ലയും വിവാഹിതരായി
അബൂത്വാലിബ് അസദിന്റെ മകൾ ഫാത്വിമയെ വിവാഹം ചെയ്തു. അബ്ദുല്ല ആമിന ബീവി (റ) യെ വിവാഹം ചെയ്തു.
ഫാത്വിമ ആറ് മക്കളെ പ്രസവിച്ചു
നാല് പുത്രന്മാരും രണ്ട് പുത്രിമാരും അവരുടെ പേരുകൾ പറയാം ...
പുത്രന്മാർ :(1) ത്വാലിബ് (2) ഉഖൈൽ (3)ജഹ്ഫർ (4)അലി
പുത്രിമാർ: (1) ഉമ്മുഹാനി (2)ജുമാന
ആമിനാബീവി (റ) ഒരാൺകുഞ്ഞിനെ മാത്രമേ പ്രസവിച്ചുള്ളൂ... നമ്മുടെ നബി മുഹമ്മദ് മുസ്തഫ (സ)തങ്ങൾ...
പ്രസവം നടക്കുന്നതിന് മുമ്പുതന്നെ അബ്ദുല്ല മരണപ്പെട്ടുപോയിരുന്നു മകന് ആറ് വയസുള്ളപ്പോൾ ഉമ്മ ആമിന ബീവി (റ)യും വഫാത്തായി ഉമ്മ ബാപ്പമാരുടെ വേർപാടിന്റെ ദുഃഖം അനുഭവിച്ചു കൊണ്ടാണ് വളർന്നുവന്നത് ...
നബി (സ)തങ്ങൾക്ക് മുപ്പത് വയസ്സായ കാലത്താണ് അലി (റ) പ്രസവിക്കപ്പെടുന്നത്.
അവർ തമ്മിൽ പ്രായത്തിൽ മുപ്പത് വയസ്സിന്റെ അന്തരം അബൂത്വാലിബിന്റെ യഥാർത്ഥ പേര് അബുദുമനാഫ് എന്നായിരുന്നു ത്വാലിബ് എന്ന പുത്രൻ ജനിച്ചപ്പോൾ അബൂത്വാലിബ് എന്ന വിളിപ്പേര് ഉണ്ടായി അത് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു ...
നബി (സ)തങ്ങൾക്ക് ആറ് വയസ്സുള്ളപ്പോൾ ഒരു യാത്ര പോയിട്ടുണ്ട്. യസ്രിബിലേക്ക്. മദീന പട്ടണത്തിന്റെ അന്നത്തെ പേര് യസ്രിബ് എന്നായിരുന്നു. ആ യാത്രാസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നു.
ആറ് വയസ്സുള്ള പൊന്നോമന മകൻ ,ഉമ്മ ആമിനാ ബീവി (റ) കൂട്ടത്തിൽ ഒരു നീഗ്രോ പെൺകുട്ടി അന്ന് ഏതാണ്ട് പന്ത്രണ്ട് വയസ്സുള്ള ഒരു കറുത്ത കുട്ടി
പേര് ബറക ...
വർഷങ്ങൾക്കു ശേഷം ബറക വിവാഹിതയാവുകയും ഐമൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു അതോടെ അവർക്കൊരു വിളിപ്പേര് കിട്ടി ഉമ്മുഐമൻ...
ഇസ്ലാമിക ചരിത്രത്തിലെ പുണ്യവതിയാണ് ഉമ്മുഐമൻ (റ). മൂന്നുപേരും മദിനയിലെത്തി. ബന്ധുക്കളുടെ വീട്ടിൽ താമസിച്ചു, പിതാവിന്റെ ഖബ്ർ സിയാറത്ത് ചെയ്തു ...
ആ സമയത്ത് ഉമ്മ അതീവ ദുഃഖിതയായിരുന്നു. ഉമ്മയുടെ ദുഃഖം പൊന്നുമോന്റെ ഇളംമനസ്സിനെയും ബാധിച്ചു. നിശ്ചിത ദിവസങ്ങൾ കൊഴിഞ്ഞു തീർന്നു അവർ മടക്കയാത്ര തുടങ്ങി അബവാഹ് എന്ന സ്ഥലത്തെത്തി ആമിനാ ബീവി (റ)ക്ക് രോഗം ബാധിച്ചു. അബവാഇൽ ഇറങ്ങി വിശ്രമിച്ചു ...
പൊന്നുമോനെ ബറകയുടെ കൈകളിൽ ഏൽപിച്ചു ആമിന ബീവി (റ) കണ്ണടച്ചു. അവിടെ ഖബറടക്കപ്പെട്ടു. ഇനിയുള്ള ജീവിത യാത്രയിൽ ഉമ്മയുടെ കൂട്ടില്ല. ഒട്ടകക്കാരൻ രണ്ട് കുട്ടികളെ ഒട്ടകക്കട്ടിലിൽ ഇരുത്തി യാത്ര തുടർന്നു മക്കയിലെത്തി. പിന്നീട് പൊന്നുമോന്റെ സംരക്ഷണം അബ്ദുൽ മുത്വലിബിനായിരുന്നു. ഉപ്പൂപ്പയെ മോൻ അതിയായി സ്നഹിച്ചു എപ്പോഴും അവർ ഒന്നിച്ചായിരുന്നു. ഊണിലും ഉറക്കിലും പിരിയില്ല. രണ്ട് വർഷങ്ങൾ അങ്ങനെ കടന്നുപോയി. മോന് എട്ട് വയസ്സായി കുട്ടിയുടെ കാര്യത്തിലാണ് അബ്ദുൽ മുത്തലിബിന് എപ്പോഴും ഉൽക്കണ്ഠ തന്റെ കാലം കഴിഞ്ഞാൽ ഈ കുട്ടിയെ ആര് സംരക്ഷിക്കും ? ഒരു സംരക്ഷകൻ വേണം
(തുടരും)

 
No comments:
Post a Comment