സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തന്റെ പ്രിയപ്പെട്ട ഉമ്മ. അവർ ഈ സന്ദേശം സ്വീകരിച്ചെങ്കിൽ എത്ര നന്നായേനെ ...
എപ്പോഴും അതാണ് ചിന്ത. ഉമ്മ മുസ്ലിമാവണം. അൽ അമീനെ അവർ വല്ലാതെ സ്നേഹിക്കുന്നു. ജീവനെക്കാളേറെ... അൽ അമീൻ പറഞ്ഞാൽ അവർ വിശ്വസിക്കും. വല്ലാത്തൊരു പ്രതീക്ഷ. ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. അൽ അമീൻ ക്ഷണിച്ചു. അവർ ക്ഷണം സ്വീകരിച്ചു...
ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും അവർ സാക്ഷ്യപ്പെടുത്തി. കരുത്തുറ്റ ഈമാൻ അവരുടെ മനസ്സിലുറച്ചു... അലി (റ)വിന്റെ മനസ്സിൽ അന്നെന്തൊരു സന്തോഷമായിരുന്നു. തന്റെ ഉമ്മ... മുസ്ലിമായ ഉമ്മ ...
എന്റെ ഉമ്മാക്കു ശേഷം അല്ലാഹു എനിക്കു നൽകിയ ഉമ്മയാണിത്. അൽ അമീൻ അങ്ങനെ പ്രഖ്യാപിച്ചു. അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ അവർ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നു. പേരെടുത്ത തറവാടുകളിലെ കുലീന വനിതകൾ ഞെട്ടിപ്പോയി. വിമർശനങ്ങളും പരിഹാസങ്ങളുമുയർന്നു. പരിഹാസത്തിന്റെ നോട്ടങ്ങളും വാക്കുകളും വരാൻ തുടങ്ങി...
ഏത് പ്രതികൂല സാഹചര്യവും നേരിടാൻ ആദ്യകാല സ്വഹാബിവനിതയായ ഫാത്വിമ (റ) സജ്ജയായിക്കഴിഞ്ഞു .
ഖുറൈശികളുടെ ക്രൂര മർദ്ദനങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ ഒരു പീഡനരീതി സ്വീകരിച്ചിരിക്കുന്നു. ബഹിഷ്കരണം ...
ബനൂഹാശിം കുടുംബത്തെ എല്ലാ രംഗങ്ങളിലും ബഹിഷ്കരിക്കുക. ഒരു സഹകരണവും പാടില്ല. ബഹിഷ്കരണ വ്യവസ്ഥകൾ എഴുതിയുണ്ടാക്കി കഅ്ബാലയത്തിന്റെ ചുമരിൽ ഒട്ടിച്ചുവെച്ചു. ബനൂഹാശിം കുടുംബക്കാരുമായി സംസാരിക്കരുത്. ഒരു വസ്തുവും അവർക്ക് നൽകില്ല. വിൽപന നടത്തില്ല. അവരിൽനിന്ന് ഒരു വസ്തുവും വിലക്കു വാങ്ങില്ല. അല്ലാതെയും വാങ്ങില്ല. വിവാഹബന്ധം പാടില്ല. ഒരു ചടങ്ങിനും ക്ഷണിക്കില്ല. അങ്ങനെ പോവുന്നു വ്യവസ്ഥകൾ ...
മക്കയിലേക്കിറങ്ങാൻ വയ്യ. കണ്ടാൽ എല്ലാവരും മുഖം തിരിച്ചു കളയും. ബനൂഹാശിം ഒറ്റപ്പെട്ടു. അബൂത്വാലിബിന്റെ താഴ് വര എല്ലാവരും അവിടേക്ക് നീങ്ങി. അലി (റ) വേദനയോടെ പിതാവിനെ നോക്കി. വൃദ്ധനായ പിതാവിനെയും ബഹിഷ്കരിച്ചിരിക്കുന്നു. പിതാവ് ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. പക്ഷെ നബി (സ) തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നു. അതാണ് ബഹിഷ്കരണത്തിന്റെ കാരണം ...
ഖദീജ (റ) വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ക്ഷീണമുണ്ട് അവരും ബഹിഷ്കരിക്കപ്പെട്ടു. എല്ലാവരും മലഞ്ചരിവിലാണ്. കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇനിയെന്ത്?
സാധനങ്ങൾ വാങ്ങാൻ കിട്ടില്ല. ആരും ഒന്നും വിൽക്കില്ല. വെറുതെയും തരില്ല. എല്ലാവരും ഖുറയ്ശികളുടെ കൽപന അനുസരിക്കുന്നു. വറുതികളുടെ നാളുകൾ വന്നു. ചെറുപ്പക്കാരനായ അലി (റ) ശരിക്കും പട്ടിണിയുടെ സ്വാദറിഞ്ഞു. ആഹാരം ലഭിക്കാത്ത രാപ്പകലുകൾ. പട്ടിണി കിടക്കുന്ന മാതാപിതാക്കൾ. കണ്ടു സഹിക്കാനാവുന്നില്ല. മരത്തിന്റെ ഇലകൾവരെ ഭക്ഷിച്ചു. മൂന്നു വർഷങ്ങൾ ഇതേ നിലയിൽ തുടർന്നു. ബഹിഷ്കരണത്തിന്റെ വ്യവസ്ഥകളെഴുതിയ കടലാസ് ചിതൽതിന്നുപോയി. ചില നല്ല മനുഷ്യർ ഇടപെട്ടു. ബഹിഷ്കരണം അവസാനിച്ചു. മലഞ്ചരിവിലുള്ളവർ പുറത്ത് വന്നു. എല്ലും തൊലിയുമായി നടന്നു വന്നു. ശരീരം തകർന്നെങ്കിലും മനസ്സ് തളർന്നില്ല. പിതാവിന്റെ അവസ്ഥ ദയനീയമാണ്. ശരീരത്തിന്റെ ശക്തിയെല്ലാം ചോർന്നുപോയിരിക്കുന്നു. ശയ്യാവലംബിയായിപ്പോയി. പരിചരണം കൊണ്ട് കാര്യമുണ്ടായില്ല. മരുന്നുകൾ ഫലം ചെയ്തില്ല. മക്കയുടെ നായകൻ അബൂത്വാലിബ് മരണപ്പെട്ടു...
(തുടരും)

No comments:
Post a Comment