നബിﷺയുടെ വിയോഗം ഭാഗം: 9 (അവസാന ഭാഗം)


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹബീബിന്‍റെ തിരു ﷺ തങ്ങളുടെ ശരീരത്തിലുള്ള വസ്ത്രം കുളിപ്പിക്കുന്നസമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ...???
ഈ സംശയത്തിനു കാരണവുമുണ്ട്........
പിറന്നു വീണ സമയം മുതൽ വഫാത്ത് വരെ ഉമ്മയായ ആമിന ബീവി(റ)യോ കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യമാരോ ഹബീബിന്‍റെ ഔറത്ത് കണ്ടിട്ടില്ല...
മാതാവിനും ഭാര്യമാര്‍ക്കും ഔറത്തു കാണൽ തെറ്റില്ല എന്നിരിക്കെ എങ്ങനെ നമ്മൾ കാണും എന്ന ചിന്ത അവരുടെ മനസ്സില്‍ ഓടി എത്തി,
ഇനി എന്ത് ചെയ്യും ........??
സംശയം ചോതിച്ചു തീര്‍ക്കാനുള്ള ഏക ആശ്രയം ഇതാ നമ്മുടെ മുന്നിൽ ആത്മാവില്ലാത്ത ശരീരം ആയി കിടക്കുന്നു......
ഞങ്ങൾക്ക് ആണെങ്കിൽ ഇതിനു മുൻപ് ഒരു പ്രവാചകന്‍റെ ജനാസ സംസകരിച്ച അറിവും ഇല്ല...
എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും അവരെ ഉറക്കം കീഴ്പ്പെടുതുകയാണ്,
ആ ഉറക്കത്തിൽ അള്ളാഹു അവര്‍ക്ക് സ്വപ്ന രൂപത്തിൽ മുത്ത് നബി ﷺ തങ്ങളുടെ ജനാസ തുണി നീക്കം ചെയ്യാതെ വെള്ളം ഒഴിച്ച് കുളിപ്പിക്കുവാനും, അലി (റ) ഒഴികെ ബാക്കി എല്ലാവരും കണ്ണ് കെട്ടി അതിൽ പങ്കെടുക്കുവാനും നിര്‍ദേശിച്ചു ...........
ഇത് പോലെ തന്നെ ജനാസ നമസ്കാരത്തിലും പ്രത്യേകതകൾ നിറഞ്ഞു നിന്നു...
കൂട്ടം കൂട്ടമായി ആളുകൾ മദീനയിലേക് ഒഴുകി കൊണ്ടിരിക്കുകയാണ്...
അറിഞ്ഞവരിൽ നിന്നും അറിയാത്തവരിലേക് വാർത്ത പരക്കുകയാണ്...
പള്ളിയും പരിസരവും ജനനിബിടമായി ......
ആളുകൾ കൂട്ടം കൂട്ടമായി ജനാസ നമസ്കരിക്കുകയാണ്...
എന്നാൽ അത് ജമാഅത് അല്ലാതെ ഉള്ള നമസ്കാരം ആയിരുന്നു...
ലോക നായകന്‍റെ മുന്നിൽ നിന്നു കൊണ്ട് മറ്റുള്ളവര്‍ക്ക് നേത്രത്വം നല്കാനുള്ള ചങ്കുറപ്പ് ഉള്ളവരയിരുന്നില്ല സ്വഹാബാക്കൾക്ക്..
നമസ്കാരത്തിൽ ദുആ - യുടെ സ്ഥാനത്ത് ഖുർആൻ ആയത്തായ
" ﺍﺇﻥ ﺍﻟﻠﻪ ﻭﻣﻼﺋﻜﺘﻪ ﻳﻮﺻﻠﻮﻥ
എന്ന് തുടങ്ങുന്ന ആയത്ത് പാരായണം ചെയ്യുക്കയാണ് ചെയ്തത്.
അല്ലാതെ നേതാവിന് വേണ്ടി ഉമ്മത് ദുആ ചെയ്യുകയോ....??
അതിനു മാത്രം പരിപൂർണമായവർ അന്നോ അതിനു മുന്പോ.. ശേഷമോ.. ഉണ്ടായിട്ടില്ല...
എന്ന് മാത്രമല്ല ഇനി ഉണ്ടാവാൻ പോകുന്നുമില്ല,
ജനാസ ഖബറിൽ ഇറക്കുമ്പോഴും സ്വപ്ന രൂപേണ ഉള്ള നിര്‍ദേശം വരികയുണ്ടായി........
അഹല് ബൈത്ത് ഒന്ന് തൊട്ടു കൊടുക്കുക മാത്രം ചെയ്താൽ മതി...
ആ പൂമേനി മലാഇകത്ത് ഖബറിലേക് ഇറക്കി വെച്ച് കൊള്ളും എന്ന നിര്‍ദേശം ആണ് ഉണ്ടായിരുന്നത്......
മദീന ഇപ്പോഴും കരയുകയാണ്നബി ﷺ തങ്ങള്‍ ഇല്ലാത്ത മദീന വിട്ടു പലരും പല പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു.
ഇനി ബിലാൽ (റ)ന്‍റെ ബാങ്കൊലി മദീനയിൽ കേൾക്കില്ല.....
ആ ശബ്ദധാരയും ചുമന്ന് ഇളം കാറ്റുകള്‍ക്ക് സഞ്ചരിക്കാനാവില്ല..
മുത്ത് നബി തങ്ങൾ ഈ ലോകത്തോട് വിടപറയുന്ന സമയത്ത് അറേബ്യ മുഴുവനും അവിടുത്തെ കാൽകീഴിലായിരുന്നു ..
ലോകരാജാക്കന്മാർ തിരുദൂതരേ ഭയന്നിരുന്നു.
സമ്പത്ത് മുഴുവനും സമർപ്പിക്കാനുള്ള അനുചരന്മാർ ഉണ്ടായിരുന്നു പക്ഷേ ഒരു ദിനാറോ അടിമയോ റസൂലുല്ലാഹി തങ്ങളുടെ അടുക്കലില്ലായിരുന്നു..
ഒരു വെളുത്ത കോവർകഴുത ചില ആയുദങ്ങൾ അൽപം ഭൂമിയും മാത്രം അതെല്ലാം ദാനം നൽകുകയും ചെയ്തു.
നൂറ്റാണ്ടുകൾക്ക്‌ മുമ്പ് തുടങ്ങിയ റൗളാ ശരീഫിലേക്കുള്ള സന്ദർശനം ഇന്നും തുടരുകയാണ്,
മദീന മുനവ്വറയിലേക്ക്..............
അല്ലാഹുവേ പാപികളായ ഞങ്ങള്‍ക്കും മുത്തായ ഹബീബുല്ലാഹി ﷺ തങ്ങളുടെ ചാരത്ത് എത്താനും,
അവിടത്തോടുള്ള മുഹബ്ബത്ത് കൊണ്ട് രക്ഷപ്പെടാനുമുള്ള തൗഫീഖ്‌ നല്‍കണേ റഹ്മാനേ....
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
(അവസാനിച്ചു)

abdul rahiman

No comments:

Post a Comment