സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."
എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...
" ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..
എങ്കില്‍ അറിയുക...!!!
മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,
അറിയുക..!!!
അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.
" മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???
പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും..
ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..
പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...
കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.
ഉമര്‍ (റ) വിതുമ്പി കരയുന്നു.
പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...
ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു*.
അതോടെ ശക്തി ചോര്‍ന്നുപോയി...
തളര്‍ന്നു പോയി...
മദീനാ പട്ടണം ദുഖസാഗരമായി മാറി..
മുത്ത് നബി മുസ്‌തഫാ ﷺ തങ്ങളുടെ അടുത്ത ബന്ധുക്കൾ ജനാസ കുളിപ്പിച്ചു.
അലിയ്യുബിനു അബീത്വാലിബ് (റ), അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് (റ), അബ്ബാസ് (റ) വിന്‍റെ പുത്രൻ ഫലൽ (റ), മറ്റൊരു പുത്രനായ ഖുസാം (റ), ഉസാമത്ത്ബ്നു സൈദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണ് കുളിപ്പിച്ചത്.
അലി (റ) പുണ്യപൂമേനി കഴുകി,*
മേനിയിൽ നിന്നും സുഗന്ധം പരക്കുന്നു.
അതാസ്വതിച്ചു കൊണ്ട് അലി (റ) പറഞ്ഞു,
" ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങ് സുഗന്ധം പരത്തുന്നു",
കുളിപ്പിച്ച് തീർന്നു,
പുണ്യമേനിയിലേ വെള്ളം തുടച്ചു,
മൂന്ന് തുണികൾ പൊതിഞ്ഞു,
വംബിച്ച ജനവാലി എത്തിയിട്ടുണ്ട്,
അവർക്ക് നിസ്കരിക്കണം,
പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു.
ആളുകൾ മുറിയിലേക്ക് ഒഴുകി,
അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിവരികയാണ്,
കണ്ണീരും തേങ്ങലും നെടുവീർപിടലും........
കാഫിലക്കൂട്ടങ്ങളും കാരക്കാത്തോട്ടങ്ങളും തങ്ങളുടെ രക്ഷകന്‍റെ വേർപാടോര്‍ത്ത് മനംപൊട്ടി വിങ്ങികരഞ്ഞു.
പകലും രാവും കടന്നുപോയി ബുധനാഴ്ച്ച സന്ധ്യയായി,
അവസാന കർമങ്ങൾ ആരംഭിച്ചു,
മുത്ത് നബി തങ്ങൾ അതേ മുറിയിൽതന്നെ ഖബർ തയ്യാറാക്കി.
കുളിപ്പിക്കുന്നതിനു നേതൃത്വം നൽകിയവർതന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു.
പള്ളിയും പരിസരവും ജനനിബിധമാണ്,
അവർ തങ്ങളുടെ നേതാവിന് വേണ്ടി പ്രാർത്തിക്കുന്നു.
ദിക്റുകളും ദുആകളും വിശുദ്ധ ഖുർആൻ പാരായണവും,
ഭക്തിനിർഭരമായ അന്തരീക്ഷം,
നിർത്താതെയുള്ള സ്വലാത്ത് എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം.
ലോകാനുഗ്രഹിയായ മുത്ത് നബി തങ്ങളുടെ ഭൗതിക ശരീരം അപ്രത്യക്ഷമാവാൻ പോകുന്നു.
മരുഭൂമിയിൽ ഇരുട്ടിനു കനം രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല,
നീറി പുകയാത്ത ഖൽബുകളില്ല.
ലോകചരിത്രത്തിൽ ഇത്രയും ദുഖകുളമായ ഒരുദിവസവും ഇല്ല.
ലോകാവസാനം വരേ ഇതുപോലോരുനാൾ വരാനില്ല.
ലോകാനുഗ്രഹി ആണ് അല്ലാഹു വിശേഷിപ്പിച്ച വ്യക്തി,
മനുഷ്യ വർഗത്തിലെ ഏറ്റവും ഉന്നതരായ ആൾ ഇതാ പോവുകയായി ജനലക്ഷങ്ങൾ നിശബ്ദരായി നിൽക്കുകയാണ്.
മിസ്കിന്‍റെ സുഗന്ധമുള്ള മൃദുലമേനി മണ്ണിലേക്ക് ഇറക്കിവെച്ചു.
മണ്ണും വിണ്ണും മലരും മനുഷ്യരും എല്ലാം ഒരുപോലെ കരഞ്ഞുപോയി.
മനസും ശരീരവും അനുവധിക്കാത്ത ഒരിക്കലുമാഗ്രഹിക്കാത്ത ആരംഭപ്പൂവിതൾ മേനിയിലേക്ക് നാഥന്‍റെ നിയമങ്ങൾക്കടിമപ്പെട്ട് കരൾ നീറി നനഞ്ഞ മൂന്നുപിടി മണ്ണ്.
"മിൻഹാ..... താറത്തൻ ഉഹ്‌റാ....."
ഖബർ മണ്ണുകൊണ്ട് മൂടി...*
തിരു നബി ﷺ തങ്ങളുടെ ജനാസ കുളിപ്പിക്കുമ്പോൾ അതിനു നേതൃത്വം കൊടുത്ത അലി (റ) വിനും അബ്ബാസ് (റ) വിനും ഒരു സംശയം ഉടലെടുത്തു.....
(തുടരും)

 
No comments:
Post a Comment