നബിﷺയുടെ വിയോഗം ഭാഗം: 7


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...
എന്താണ് തങ്ങള്‍ കേട്ടത്..??
മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????
തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???
അത് സംഭവിച്ചിട്ടുണ്ടോ..??
അതോ.. വെറും തോന്നലായിരിക്കുമോ..??
ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???
പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.
എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...
ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...
വഴി കാണുന്നില്ല...
വിളക്കണഞ്ഞു പോയിരിക്കുന്നു...
ചിലര്‍ വാവിട്ടു കരയുന്നു.
ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...
ആര് വഴികാണിക്കും...
ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...
മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..
അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)..
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
കട്ടിലില്‍ മുത്ത് നബി ﷺ *തങ്ങളുടെ ജനാസ...!!!!
ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....
സുബ്ഹാനല്ലാഹ്...
പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,
ശാന്തമായ പ്രസന്നവദനം..
പെട്ടന്നതാ..
ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...
"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"
പള്ളിയിലുള്ളവര്‍ ഞെട്ടി..!!!
മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???
ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...
റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.
അവരെ ഞാന്‍ വെറുതെ വിടില്ല....
മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "
ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.
അതുകണ്ട് പലരും ആവേശംകൊണ്ടു..
ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..
ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???
അതോ ഭോതമറ്റ് കിടക്കുകയാണോ...??
ആശങ്കാകുലമായ
ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ)
പള്ളിയിലെ രംഗം കണ്ട് അദ്ധേഹംപകച്ചുനിന്നുപോയി...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.
പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...
ചുണ്ടുകള്‍ വിതുമ്പി...
കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.
" അങ്ങെത്ര പരിശുദ്ധര്‍, ജീവിതത്തിലും മരണത്തിലും.."
മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...
എന്നിട്ട് പറഞ്ഞു:
"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."
ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.
പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
(തുടരും)

No comments:

Post a Comment