നബിﷺയുടെ വിയോഗം ഭാഗം: 6


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  ആയിശ മിസ്‌വാക്ക്‌ വാങ്ങി പതം വരുത്തി.റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.
വേദന കൂടിവരുകയാണ്.*
"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."
ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.
ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,
"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...
അല്ലാഹുവേ... പൊറുത്തു തരണമേ...
കരുണകാണിക്കേണമേ..."
കണ്ണുകള്‍ മേല്‍പോട്ട്...
ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..
ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.*

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..
വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
"*അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."
നിമിഷങ്ങള്‍ കടന്നുപോയി.
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.
പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.
ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.
അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....
ഇനിയൊരു പ്രവാചകനില്ല...
ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...
ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.*
إنا لله وإنا إليه راجعون
ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.
മുറിയില്‍ ആളുകള്‍ നിറഞ്ഞു...
ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.
ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,
പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.
സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.
എല്ലാം അസ്തമിച്ചു.......!!!!!!!!!!!!
ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.
എല്ലാം ഓര്‍മയായി...
അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..
രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...
മദീനാ പട്ടണം ഒന്നാകെ ഇളകിവരും...
അറേബ്യ ഒന്നാകെ ഉണരും...
ഇവിടെ ജനസമുദ്രമായി മാറും...
ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..
ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച
കാലം മറക്കാത്ത മുഹൂര്‍ത്തം....
(തുടരും)

No comments:

Post a Comment