പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-18


➖➖➖➖➖➖➖➖➖
*ധർമ്മിഷ്ഠനായ നേതാവ്*
➖➖➖➖➖➖➖➖➖
നന്മയുടെ വഴിയിൽ സമ്പത്ത് എത്ര ചെലവഴിക്കാനും യാതൊരു മടിയും പ്രകടിപ്പിക്കാത്ത ഉദാരനായിരുന്നു ഉസ്മാൻ (റ) മുസ്ലിംകൾ നിരവധി യുദ്ധവേളകളിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ എത്ര വലിയ ബാധ്യതയും സ്വയം ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ തന്റെ സമ്പാദ്യം മുഴുവൻ സമർപ്പിച്ച അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളാണ് ഉസ്മാൻ (റ)

ഉസ്റ സൈന്യത്തെ ഒരുക്കി തയ്യാറാക്കുന്നത് ആരാണ്? അവർക്ക് സ്വർഗ്ഗമുണ്ട് പ്രതിഫലം എന്ന് തിരുനബി (സ) പ്രഖ്യാപിച്ചപ്പോൾ അറുനൂറ് ഒട്ടകങ്ങളെ സംഭാവന ചെയ്തു മാത്രമല്ല ആയിരം ദീനാർ തിരുനബി (സ) യുടെ മടിയിൽ വെച്ച് കൊടുക്കുകയും ചെയ്തു തിരുനബി (സ) പറഞ്ഞു 'ഈ പ്രവൃത്തിക്ക് ശേഷം ഉസ്മാൻ പ്രയാസപ്പെടില്ല ഈ പ്രവൃത്തിക്ക് ശേഷം ഉസ്മാൻ പ്രയാസപ്പെടില്ല ' രണ്ട് തവണയാണിപ്രകാരം ഹബീബ് (സ) പറഞ്ഞത്

മുസ്ലിംകൾ ഹിജ്റ ചെയ്ത് മദീനയിലെത്തിയ പരിതാപകരമായ ഘട്ടം ജനിച്ച നാട്ടിലെ വീടും പറമ്പും കൃഷിയുമെല്ലാം ഉപേക്ഷിച്ച് ഓടിയവരാണവർ അന്നേരം മദീനയിലെ മുസ്ലിംകൾക്ക് കുടിക്കാൻ വെള്ളമില്ലാതായി മുസ്ലിംകൾക്ക് വെള്ളം വിൽപ്പന നടത്തുകയായിരുന്നു യഹൂദി യഹൂദിയുടെ കിണർ വിലക്കെടുത്ത് വാങ്ങി മുസ്ലിംകൾക്ക് ധർമം ചെയ്യുന്നതിനെക്കുറിച്ച് തിരുനബി (സ) പറഞ്ഞു  മുപ്പത്തിരഞ്ചായിരം ദിർഹം നൽകി ഉസ്മാൻ (റ) കിണർ വാങ്ങി റോമാകിണർ യഹൂദിയിൽ നിന്ന് വാങ്ങുന്നവർക്ക് സ്വർഗ്ഗത്തിൽ ഇതിനേക്കാൾ ഉത്തമമായത് പകരം നൽകാം എന്ന് തിരുനബി (സ) പറഞ്ഞു

മസ്ജിദുന്നബവി വിപുലപ്പെടുത്താൻ പ്രയാസപ്പെട്ടപ്പോൾ  സമീപ സ്ഥലം വാങ്ങി സംഭാവന ചെയ്തതും ഉസ്മാൻ (റ) ആയിരുന്നു ഇരുപതിനായിരം ദിർഹം കൊടുത്ത് ആ സ്ഥലം വാങ്ങിയപ്പോൾ ഇതിനേക്കാൾ നല്ലത് സ്വർഗ്ഗത്തിൽ വെച്ച് നൽകാമെന്ന് നബി (സ) വാഗ്ദത്തം ചെയ്തു

ഇസ്ലാം സ്വീകരിച്ചതുമുതൽ എല്ലാ വെള്ളിയാഴ്ചയും ഓരോഅടിമകളെ വീതം മോചിപ്പിക്കുക ഉസ്മാൻ (റ) വിന്റെ പതിവായിരുന്നു

നബിതിരുമേനി (സ) യുടെ വഫാത്തിന് ശേഷം സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ്(റ), എന്നിവരുടെ ഭരണകാലത്ത്  മുഖ്യ ഉപദേഷ്ടാവായും മാർഗ്ഗദർശിയായും ഉസ്മാൻ (റ) വിനെ ഖലീഫമാർ അംഗീകരിച്ചിരുന്നു തുടർന്നു മൂന്നാം ഖലീഫയായി ഭരണമേറ്റെടുത്തു

നീണ്ട 12 വർഷക്കാലത്തെ നീതി പൂർവ്വകമായ ഭരണം അറേബ്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായിരുന്നു ഒരു പറ്റം കലാപകാരികളാണ് ഹിജ്റ 35 ന് ഉസ്മാൻ (റ) വിനെ വധിച്ചത് അന്ന് 82 വയസ്സുണ്ടായിരുന്നു ശഹീദാവുമെന്ന് പ്രവാചകൻ (സ) ഉസ്മാൻ (റ) വിനെ കുറിച്ച് പ്രവചിച്ചത് പുലരുകയും ചെയ്തു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment