➖➖➖➖➖➖➖➖➖
*വിയോഗം*
➖➖➖➖➖➖➖➖➖
തബൂക്ക് യുദ്ധസമയമായി ഹിജ്റ വർഷം ഒമ്പതിനാണിത് കുടുംബ ഭരണം അലി (റ) നെ ഏൽപ്പിച്ചാണ് തിരുനബി (സ) തബൂക്കിലേക്ക് പുറപ്പെട്ടത് തിരുനബിയും അലിയും തമ്മിൽ വൈരാഗ്യത്തിലായതിനാലാണ് അലിയെ പ്രവാചകൻ തബൂക്കിൽ പങ്കെടുപ്പിക്കാതിരുന്നതെന്ന് കപടവിശ്വാസികൾ പ്രചരിപ്പിച്ചു ഇതിനിടയിൽ നബി പുത്രി ഉമ്മുകുൽസൂം (റ) രോഗിണിയായി ഫാത്വിമ ബീവി(റ) രോഗവിവരമറിഞ്ഞു തന്റെ കളികൂട്ടുകാരിയായ സഹോദരിയുടെ രോഗം ഫാത്വിമ (റ) യെ വല്ലാതെ തളർത്തി ഉമ്മുകുൽസൂം (റ) യുടെ പരിചരണം അവർ ഏറ്റെടുത്തു സ്വന്തം വീട്ടിലേക്ക് സഹോദരിയെ കൊണ്ട് വന്നു ശുശ്രൂഷകൾ നടത്തി പരിചരിക്കുകയും ആവശ്യങ്ങൾ നിർവ്വഹിച്ചു കൊടുക്കുകയും ചെയ്തു ശഅ്ബാൻ മാസത്തിലായിരുന്നു ഇത്
കപടവിശ്വാസികളുടെ കുപ്രചരണങ്ങൾ വ്യാപകമായപ്പോൾ അലി (റ) മുസ്ലിം സംഘത്തോടൊപ്പം പുറപ്പെട്ടു മാർഗമധ്യേ തിരുനബി (സ) വിവരമറിഞ്ഞു അലി (റ) നെ അരികിൽ വിളിച്ചു മൂസാ നബി (അ) നെ പ്രതിനിധിയാക്കി നിർത്തിയ സംഭവം സൂചിപ്പിച്ച ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോവാൻ നിർദ്ദേശിച്ചു അലി (റ) മടങ്ങി പോവുകയും ചെയ്തു ഉമ്മുകുൽസൂം (റ) യുടെ രോഗത്തിന് യാതൊരു ശമനവുമില്ല ഫാത്വിമ (റ) സഹോദരിയെ അവരുടെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയി ഉസ്മാൻ (റ) ന്റെ ബന്ധുക്കളും ഉമ്മ അർവ (റ) യും അവിടെ മഹതിയെ പരിചരിക്കാൻ സജീവമായി ഉണ്ടായിരുന്നു
റമളാനിൽ തിരുനബി (സ) യും സ്വഹാബികളും മദീനയിലേക്ക് മടങ്ങിയെത്തി ശേഷം ഉമ്മുകുൽസൂം (റ) മരണത്തിന് കീഴടങ്ങി ഇന്നാലില്ലാഹ്.......
ഉസ്മാൻ (റ) പ്രിയതമയുടെ വിരഹത്തിൽ അതീവ ഖിന്നനായി തളർന്നു പോയി ഫാത്വിമ(റ)യും തിരുനബി (സ) യുമെല്ലാം ദുഃഖം അടക്കിപ്പിടിക്കുകയായിരുന്നു അവരുടെ സ്നേഹകുസുമത്തിന്റെ വേർപാട് അത്രയ്ക്കും വേദനിപ്പിക്കുന്നതായിരുന്നു
സ്വഹാബി വനിതകൾ വീട്ടിൽ തടിച്ചുകൂടി പ്രഗൽഭരായ ഉമ്മു അതിയ്യ ബിൻതുഹാരിസ് (റ), ജഅ്ഫറുബ്നു അബീത്വാലിബ് (റ) ന്റെ പത്നി അസ്മാഅ് ബിൻതു ഉമൈസ (റ) എന്നിവരാണ് ജനാസ കുളിപ്പിക്കാൻ നേതൃത്വം നൽകിയത്
ഉസ്മാൻ (റ) വിന്റെ വസതിയിൽ നിന്നും വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ കൊണ്ട്പോയി തിരു നബി (സ) തങ്ങൾ പ്രിയപ്പെട്ട പുന്നാരമോളുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്കി നിസ്കരിച്ചു മറവ് ചെയ്യാൻ നേതൃത്വം നല്കിയത് പ്രമുഖരായ സ്വഹാബി നേതാക്കൾ തന്നെയായിരുന്നു ജ്യേഷ്ഠസഹോദരിയുടെ ഭർത്താവ് അലിയ്യുബ്നു അബീത്വാലിബ് (റ), നബി തിരുമേനി (സ) യുടെ പ്രിയപ്പെട്ട വളർത്തു പുത്രൻ ഉസാമത്ബ്നു സൈദ് (റ), മൂത്താപ്പയുടെ മകൻ ഫള്ലുബ്നു അബ്ബാസ് (റ) എന്നിവർ ചേർന്ന് പ്രവാചകരുടെ പുന്നാരപുത്രി ഉമ്മുകുൽസൂം (റ) യുടെ ഭൗതികശരീരം ഖബറിലിറക്കി വെച്ച് മറവ് ചെയ്തു
മറമാടൽ ചടങ്ങുകൾ നടക്കുമ്പോൾ സ്നേഹനിധിയായ ഓമനപുത്രിയുടെ ഖബറിടത്തിനു തൊട്ടുചാരെ നിന്ന് നിറനയനങ്ങളോടെ വിതുമ്പുന്നുണ്ടായിരുന്നു വിശ്വപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)
ആറ് വർഷക്കാലം നീണ്ടുനിന്ന ഈ ദാമ്പത്യജീവിതം അസ്തമിക്കുന്നത് ഹിജ്റയുടെ ഒമ്പതാം വർഷമാണ്
നാഥാ...... ഹബീബായ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെയും കുടുംബത്തോടുമൊപ്പം സ്വർഗീയ ജീവിതം നയിക്കാൻ ചരിത്രപ്രേമികളായ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ....
✍🏻അലി അഷ്ക്കർ
(അവസാനിച്ചു)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു..
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങൾക്കും ഒരിടം തരണേ എന്ന് അപേക്ഷിക്കുന്നു....

No comments:
Post a Comment