➖➖➖➖➖➖➖➖➖
*ഉസ്മാനുബ്നു അഫ്ഫാൻ (റ)*
➖➖➖➖➖➖➖➖➖
നബി പുത്രിമാരിൽ രണ്ട് പേരെ വിവാഹം കഴിക്കാൻ സൗഭാഗ്യം സിദ്ധിച്ച ഇസ്ലാമിക ചരിത്രത്തിലെ ഏക വ്യക്തിത്വമാണ് സയ്യിദുനാ ഉസ്മാനുബ്നു അഫ്ഫാൻ (റ)
മക്കയിലെ പ്രസിദ്ധനായ അഫ്ഫാനുബ്നു അബുൽ ആസ്വിന്റെ പുത്രൻ സ്വഹാബീ വനിത അർവാ ബിൻതു കുറൈസ് (റ) യാണ് മാതാവ്
ആനക്കലഹ സംഭവത്തിന്റെ ആറാം വർഷം ജനിച്ചു തിങ്ങി നിറഞ്ഞ വലിയ താടിയും തിരുനബിയോട് സാദൃശ്യമുള്ള സുന്ദരമായ മുഖവും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു
ആദ്യകാല വിശ്വാസിയാണ് നാലാമതായി ഇസ്ലാം സ്വീകരിച്ച വ്യക്തി അബൂബക്കർ (റ) , അലി (റ), സൈദുബ്നു ഹാരിസ (റ) എന്നിവരാണ് ഇദ്ദേഹത്തിനു മുന്നേ സ്വഹാബിമാരായി തീർന്നവർ അബൂബക്കർ സിദ്ദീഖ് (റ) മുഖേനയാണ് സത്യമതം സ്വീകരിച്ചത് ഇതറിഞ്ഞ അമ്മാവൻ ഹകം ഇബ്നു അബുൽ ആസ്വ് കയറിൽ കെട്ടിയിട്ടുകൊണ്ട് ചോദിച്ചു നിന്റെ പിതാക്കന്മാരുടെ മതം വിട്ട് പുതിയ മതത്തിലേക്ക് നീയും ചേക്കേറുകയാണോ? അല്ലാഹുവാണേ സത്യം, നീ ഈ പ്രസ്ഥാനം ഉപേക്ഷിക്കാതെ നിന്നെ ഞാൻ കയറൂരിവിടില്ല
ഉസ്മാൻ (റ) ഇതുകേട്ട് പതറിയില്ല ഉറച്ച വിശ്വാസിയാണദ്ദേഹം വിശ്വാസത്തിന്റെ കരുത്തിന് മുമ്പിൽ അവർ പത്തി മടക്കി കെട്ടഴിച്ച് വിടുകയാണവസാനം ചെയ്തത്
ലൂത്വ് നബി (അ) മിന് ശേഷം ആദ്യമായി അല്ലാഹുവിന്റെ മാർഗത്തിൽ പാലായനം ചെയ്ത സൗഭാഗ്യവാനെന്നാണ് എത്യോപ്യയിലേക്കുള്ള ഇദ്ദേഹത്തിന്റെ ഹിജ്റയെക്കുറിച്ച് തിരുനബി (സ) വിശേഷിപ്പിച്ചത് എത്യോപ്യയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയ ശേഷം മദീനയിലേക്ക് ഹിജ്റ ചെയ്തു
ധർമം, ലജ്ജ, ഹജ്ജ്, നിസ്കാരം, തുടങ്ങിയ വിഷയങ്ങളിൽ വളരെ മുന്നിലായിരുന്നു ധാരാളമായി വ്രതമനുഷ്ഠിക്കാറുള്ള ഇദ്ദേഹം എല്ലാവർഷവും ഹജ്ജ് നിർവഹിക്കുമായിരുന്നു സ്വർഗസുവിശേഷം അറിയിക്കപ്പെട്ട പ്രമുഖരിൽ ഒരാളും വിശുദ്ധ ഖുർആൻ ഒരുമിച്ച് കൂട്ടിയ വിശ്വസ്തരായ സ്വഹാബിമാരിൽപ്പെട്ടവരുമാണ്
ഇസ്ലാമിനു മുന്നേ അനാചാരവും അന്ധവിശ്വാസവും വ്യാപകമായിരുന്ന അറേബ്യയിൽ മോഷണം, വ്യഭിചാരം, തുടങ്ങിയ അനാശാസ്യ പ്രവർത്തനങ്ങളിൽ പങ്കുകാരനാവാതെ എല്ലാ അസാന്മാർഗികതകളിൽ നിന്നും വിട്ടുനിന്ന് സംശുദ്ധ ജീവിതം നയിച്ചു തിരുനബി (സ) യുടെ വിശുദ്ധ കരങ്ങൾ തന്റെ വലം കൈപിടിച്ചു ബൈഅത്ത് ചെയ്ത് ഇസ്ലാം പുൽകിയതിന് ശേഷം ആ വലത് കൈ കൊണ്ട് ഗുഹ്യസ്ഥാനം സ്പർശിച്ചിട്ടില്ല ജീവിതത്തിലൊരിക്കലും വളരെ സൗമ്യനും സൽ സ്വഭാവിയും വിനയത്തിന്റെ മകുടോദാഹരണവുമായിരുന്നു
പ്രിയപത്നിയും നബി പുത്രിയുമായ റുഖിയ്യബീവി (റ) യുടെ മരണാസന്ന രോഗവേളയിൽ നടന്ന ബദ്ർയുദ്ധം ഒഴികെയുള്ള എല്ലാ സമരപോരാട്ടങ്ങളിലും തിരുനബി (സ) ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു തിരുനബി (സ) യുടെ പ്രത്യേക നിർദേശം മാനിച്ചാണ് ബദ്റിൽ നിന്ന് മാറി നിന്നത്
ഹിജ്റ ആറിന് നടന്ന പ്രസിദ്ധമായ ഹുദൈബിയാ സന്ധി വേളയിൽ തിരുനബി (സ) യുടെ ഖുറൈശികളിലേക്കുള്ള ദൂതനായി തിരെഞ്ഞെടുക്കപ്പെട്ട തന്ത്രജ്ഞനും നിപുണനുമായിരുന്നു ഉസ്മാൻ (റ) രണ്ട് ഘട്ടങ്ങളിൽ ഇദ്ദേഹത്തെ മദീനയുടെ നിയന്ത്രണമേൽപ്പിച്ച് കൊണ്ടാണ് തിരുനബി (സ) യാത്രപുറപ്പെട്ടത് ഖത്ഫാൻ ദാതുർറിഖാഅ് യുദ്ധ വേളകളിലാണത് തിരുനബി (സ) യുടെയും പിൽകാലത്തെ രണ്ട് ഖലീഫമാരുടെയും വിശ്വസ്ഥനും കൂടിയാലോചനകൾ നടത്തുന്ന പ്രമുഖരിലും മുൻനിരയിലുള്ള നേതാവായിരുന്നു നബി (സ) യുടെ വഹ്‌യ് എഴുത്തുകാരായ അപൂർവ്വം അനുയായികളിലൊരാളുമാണ് ഉസ്മാൻ (റ)
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

 
No comments:
Post a Comment