പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-16


➖➖➖➖➖➖➖➖➖
*വസന്തനാളുകൾ*
➖➖➖➖➖➖➖➖➖
വളരെ സന്തോഷത്തോടെയാണവർ ദാമ്പത്യ ജീവിതം ആരംഭിച്ചത് കന്യകയായിരുന്നു ഉമ്മുകുൽസൂം (റ ) ഒന്നാം വിവാഹത്തിൽ ഉതൈബയുമായി ലൈംഗിക ബന്ധം പുലർത്തുംമുമ്പെ വഴി പിരിഞ്ഞിരുന്നു അവർ

ഇടക്കിടെ ഫാത്വിമ(റ)യെ കാണാൻ വരുമായിരുന്നു ഉമ്മുകുൽസൂം(റ) അതിനിടയിൽ ഇത്താത്തയെയും മദീനയിലെത്തിക്കാൻ തിരുനബി നിർദ്ദേശിച്ചിരുന്നു ഇത്താത്തയും മദീനയിലെത്തി അവരെ കാണാനും കുടുംബ ബന്ധം പുലർത്താനും ഉമ്മുകുൽസൂം (റ) വരാറുണ്ടായിരുന്നു അന്ന് അളിയൻ അബുൽ ആസ്വ്  മുസ്ലിമായിട്ടില്ല അളിയന്റെ ഉമ്മ ഇത്താത്ത സൈനബി(റ)നെ കാണാൻ മദീനയിൽ വന്നതറിഞ്ഞു ഉമ്മുകുൽസൂം(റ) ഹാല എന്ന അവർ ഉമ്മ ഖദീജ (റ) യുടെ സഹോദരിയുമാണ് ഉടനെ ഉമ്മുകുൽസൂം (റ) ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു നമുക്കൊരുമിച്ച് പോവാം ഇത്താത്തയെയും ഹാലാ ഉമ്മയെയും കാണാം

വൈകുന്നേരം അവരെ കാണാനെത്തി ഹസനും(റ) ഹുസൈനും(റ) ഉമ്മയ്ക്കൊപ്പം എത്തിയിരുന്നു അവരെ കളിപ്പിക്കാൻ മക്കളില്ലാത്ത ഉമ്മുകുൽസൂമി(റ)ന് വളരെ താൽപര്യമായിരുന്നു ജിബ്രീൽ (അ) നേരിൽ വന്നു കൊണ്ട് ഉസ്മാൻ (റ) ന്  ഉമ്മുകുൽസൂമി(റ)നെ വിവാഹം നടത്തി കൊടുക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയിരുന്നു അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഈ വിവാഹം ഞാൻ നടത്തിയതെന്ന് സ്വഹാബികളോട് പറഞ്ഞ തിരുമേനി (സ) എനിക്ക് പത്ത് പെൺകുട്ടികളുണ്ടായിരുന്നെങ്കിൽ അവരെ ഉസ്മാന്(റ) വിവാഹം ചെയ്തു കൊടുക്കുമായിരുന്നു വെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് *(ത്വബഖാതുൽ കുബ്റാ)*

തിരുനബി (സ) യുടെ സന്താനങ്ങളെ വിവാഹം കഴിക്കാനുള്ള സൗഭാഗ്യം ലഭിച്ച ഏകവ്യക്തി ഉസ്മാൻ (റ) മാത്രമാണ് സ്വഹാബികളിൽ പലരും കൊതിച്ചിരുന്നെങ്കിലും ശുദ്ധമനസ്സും വിനയവും കുലീനതയുമെല്ലാം ഒന്നിച്ചുചേർന്ന മഹാനായ ഉസ്മാനെ(റ) മാത്രമാണ് തിരുനബി (സ) തിരഞ്ഞെടുത്തത് ദുന്നൂറൈൻ (ഇരു പ്രകാശത്തിന്റെ ഉടമ) എന്നാണ് ഉസ്മാൻ (റ) നെ പ്രവാചകൻ പരിചയപ്പെടുത്തിയത്

ഉസ്മാൻ (റ) വും ഉമ്മുകുൽസൂം (റ) യും തമ്മിൽ നല്ല സ്നേഹബന്ധമായിരുന്നു ആ ദാമ്പത്യജീവിതത്തിനിടയിൽ തിരുനബി (സ) യുടെ മേൽനോട്ടവും വിവരാന്വേഷണങ്ങളും കൂടിയായപ്പോൾ അല്ലലും അലട്ടലും ഇല്ലാതായി സ്നേഹപൂർവ്വം മകളെയും മരുമകനെയും ഗുണദോഷിക്കാൻ തിരുനബി (സ) അവർക്കൊപ്പമുണ്ടായിരുന്നു

ഹുദൈബിയയിലും മക്കം ഫത്ഹിലുമെല്ലാം പങ്കെടുക്കാൻ തിരുനബി (സ) യുടെ നിർദേശം വരുമ്പോൾ സ്നേഹപൂർവ്വം ഭർത്താവ് ഉസ്മാൻ (റ) നെ ഉമ്മുകുൽസൂം (റ) യാത്രയാക്കും ചരിത്രതാളുകളിൽ നിറഞ്ഞു നിൽക്കുന്ന ഉസ്മാൻ (റ) നെ ധീരകൃത്യങ്ങൾക്ക് സജജനാക്കാൻ ആ നല്ല ഭാര്യ സജീവമായിരുന്നു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment