പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-15


➖➖➖➖➖➖➖➖➖
*രണ്ടാം വിവാഹം*
➖➖➖➖➖➖➖➖➖
ഹിജ്റയുടെ രണ്ടാം  വർഷമാണല്ലോ ബദ്ർയു യുദ്ധം നടന്നത് അതേ വർഷം തന്നെ സഹോദരി ഫാത്വിമ(റ)ക്ക് വിവാഹമുണ്ടാക്കാൻ നബി (സ) തീരുമാനിച്ചു അലി (റ) വിനെയാണ് ഭർത്താവായി തിരഞ്ഞെടുത്തത്

ഫാത്വിമ(റ)യുടെ വിവാഹം മംഗളമായി നടന്നു ഇസ്ലാമിന്റെ സുവർണ്ണകാലത്തായിരുന്നു വിവാഹം മുസ്ലിംകൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുത്തത്

ഉമ്മുകുൽസൂം (റ) പിന്നീട് ഒറ്റപ്പെടുകയായിരുന്നു നബി പുത്രിമാരിൽ ഇനി ഭർത്താവില്ലാതെ കഴിയുന്ന ഏക സ്ത്രീ ഉമ്മുകുൽസൂം (റ) മാത്രമാണ് നബിപത്നിമാർക്കൊപ്പം പ്രവാചക ഭവനത്തിലവർ കഴിയുകയാണ് വിവാഹശേഷവും ഇടക്കിടെ ഫാത്വിമ(റ) ഉമ്മുകുൽസൂമി(റ)നെ കാണാൻ വരും കുറെ സമയം സംസാരിച്ചിരിക്കും ഒത്തിരികാര്യങ്ങളും തമാശകളും അവർ പങ്കുവെക്കും

ഹിജ്റ വർഷം വീണ്ടും ഒന്ന് കൊഴിഞ്ഞു വീണു ഉഹ്ദ് യുദ്ധം വന്നു യുദ്ധത്തിൽ ഉമർ (റ) വിന്റെ പുത്രി ഹഫ്സ (റ) യുടെ ഭർത്താവ് ഖുനൈസുബ്നു ഹുദാഫ കൂടി ശഹീദായി ഇതോടെ മകൾക്കൊരു വിവാഹം ശരിയാക്കാനുദ്ദേശിച്ചിറങ്ങിയ ഉമർ (റ) സിദ്ദീഖ് (റ) വിനെ സമീപിച്ചു സിദ്ദീഖ് (റ)  വിവാഹത്തിന് വിസമ്മതം പറഞ്ഞപ്പോൾ ഉസ്മാൻ (റ) വിന്റെ സന്നിധിയിലെത്തി  ഉമർ (റ) റുഖിയ്യ (റ) ബദ്ർ യുദ്ധവേളയിൽ മരണപ്പെട്ട വ്യസനത്തിൽ ഒരു വർഷമായി കഴിയുകയാണ് ഉസ്മാൻ (റ) നിങ്ങൾക്ക് താത്പര്യമാണെങ്കിൽ ഹഫ്സയെ കല്യാണം കഴിക്കാം എന്ന് ഉമർ (റ) പറഞ്ഞപ്പോൾ ഇപ്പോളൊരു വിവാഹത്തിന് ഞാനുദ്ദേശിക്കുന്നില്ലെന്നായി ഉസ്മാൻ (റ)

സമീപിച്ച രണ്ടുപേരും അഭ്യർത്ഥന നിരാകരിച്ച വ്യസനത്തോടെ തിരുനബി (സ) യെ സമീപിച്ച ഉമർ (റ) കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു ഉസ്മാനും(റ) വിവാഹത്തിന് തയ്യാറാവാത്തതിലുള്ള തന്റെ വ്യാകുലത പ്രത്യേകം എടുത്തു പറഞ്ഞ ഉമറി(റ)നെ സമാശ്വസിപ്പിച്ചു കൊണ്ട് തിരുനബി (സ) പറഞ്ഞു: ഹഫ്സ(റ)യെ ഉസ്മാൻ(റ)നെക്കാൾ നല്ലൊരു വ്യക്തി വിവാഹം നടത്തും ഇനി ഉസ്മാൻ(റ) ഹഫ്സ(റ)യെക്കാൾ നല്ല ഒരു പെണ്ണിനെയും വിവാഹം  കഴിക്കും ഇതോടെ ഉമർ(റ)ന് സമാധാനമായി ആശയും പ്രതീക്ഷയുമായി നടന്നു നീങ്ങി

പിന്നീടൊരിക്കൽ സിദ്ദീഖ് (റ) കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: ഉമറേ(റ)....., ഹഫ്സ(റ)യുടെ വിവാഹകാര്യവുമായി വന്നപ്പോൾ ഞാൻ താങ്കളോടൊന്നും പ്രതികരിച്ചില്ല അല്ലേ? 

അതെ, ഉമർ(റ) പറഞ്ഞു

തിരുനബി (സ) അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വിവരം ഞാനറിഞ്ഞിരുന്നു റസൂൽ (സ) യുടെ രഹസ്യം പുറത്ത് വിടരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു ഇനി റസൂൽ തിരുമേനി (സ) നിരസിച്ചാൽ ഞാനവളെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു

അങ്ങനെ തിരുമേനി (സ) യും  ഹഫ്സ (റ) യും തമ്മിലുള്ള വിവാഹം നടന്നു ഉസ്മാൻ (റ) വിന് ഹഫ്സ(റ)യെക്കാൾ നല്ല ഒരാളെ റസൂൽ (സ) മനസ്സിൽ കണ്ടു വച്ചത് മറ്റാരുമായിരുന്നില്ല നബി പുത്രി ഉമ്മുകുൽസൂം (റ) ആയിരുന്നു അത്

ഹിജ്റ മൂന്നിന് റബീഉൽ അവ്വൽമാസമാണ് വിവാഹം മധു വിധു ആഘോഷിക്കുന്നത് ഇതേ വർഷം ജമാദുൽ ആഖിർ മാസത്തിലാണ് ഫാത്വിമ (റ) യുടെ വിവാഹത്തിനുശേഷം ഉമ്മുകുൽസൂമും(റ) സുമംഗലിയായി

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment