➖➖➖➖➖➖➖➖➖➖
വിടചൊല്ലി
➖➖➖➖➖➖➖➖➖➖
മക്കക്കാർ നോക്കിനിൽക്കുകയാണ് ആകാംക്ഷയോടെ എന്തൊക്കെയാണ് നടക്കാൻ പോവുന്നത് നബി(സ) തങ്ങൾ ബിലാലിനോടൊപ്പം കഅബയിൽ പ്രവേശിച്ചു ആദ്യം കണ്ട ശിലാപ്രതിഷ്ഠയിലേക്ക് സൂക്ഷിച്ചു നോക്കി
ഇബ്റാഹീം നബി (അ) അമ്പുകൊണ്ട് ശകുനം നോക്കുന്നത് ചിത്രീകരിച്ചിരിക്കുകയാണ്
നബി (സ) തങ്ങൾക്ക് കോപം വന്നു ഇപ്രകാരം പറഞ്ഞു: ഇബ്റാഹീം(അ) അമ്പുകൊണ്ട് ശകുനം നോക്കിയിട്ടില്ല ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ അല്ല സത്യ മാർഗ്ഗം സ്വീകരിച്ച മുസ്ലിംമായിരുന്നു അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനുമല്ല
വിഗ്രഹങ്ങളെല്ലാം എടുത്തുമാറ്റി കഅബാലയം ശുദ്ധീകരിച്ചു നിസ്കാരത്തിന് സമയമായി നബി(സ)യുടെ കൽപന പ്രകാരം കഅബയുടെ മുകളിൽ നിന്ന് ബിലാൽ (റ) ബാങ്ക് വിളിച്ചു
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
മക്ക നിശ്ചലമായി ഒരാളും ഒന്നും ഉരിയാടുന്നില്ല മുശ്രിക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നു മുസ്ലിംകൾ വചനങ്ങൾ ഏറ്റ് ചൊല്ലുന്നു മലകളിൽ ബാങ്ക് പ്രതിധ്വനിച്ചു തൗഹീദിന്റെ ശബ്ദം മുഴങ്ങി എല്ലാവരും കേട്ടു ഒതുങ്ങി മറുശബ്ദമില്ല
മക്കക്കാർ ഓർത്തു ബിലാലിന്റെ ബിലാലിന്റെ പദവി ഉമയ്യത്തിന്റെ മർദ്ദനമേറ്റ് കിടന്ന ബിലാൽ ഇന്ന് ആയിരങ്ങൾ ആദരവോടെ ആ ശബ്ദത്തിന് കാതോർക്കുന്നു
നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു മുസ്ലിം സംഘം മടങ്ങുകയാണ് ബിലാൽ (റ) നബി (സ) യുടെ തൊട്ടു പിന്നിലുണ്ട് പ്രിയപ്പെട്ട മക്കാ പട്ടണമേ പോയിവരട്ടെ മക്ക ജയിച്ചടക്കിയിരിക്കുന്നു കഅബാലയം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു ഇനിയിവിടെ നിസ്കാരം നടക്കും എല്ലാ സൽക്കർമ്മങ്ങൾക്കും തുടക്കമായി
ഗോത്രങ്ങൾ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് വരുന്നു വിജയങ്ങളുടെ മുന്നേറ്റം
നബി (സ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ബിലാൽ (റ) പങ്കെടുത്തു എല്ലാ പ്രധാന സംഭവങ്ങളിലും കൂടെ നിന്നു
മനസ്സു നിറയെ നബിയോടുള്ള സ്നേഹം നബിയില്ലാത്ത മദീന അങ്ങനെയൊന്ന് സങ്കൽപിക്കാനേ കഴിഞ്ഞില്ല
നബി(സ) തങ്ങൾക്ക് രോഗം പിടിപെട്ടു പള്ളിയിലേക്ക് വരാൻ പറ്റാതെയായി അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് നേതൃത്വം നൽകി
ബിലാലിന്റെ മനസ്സിടറിപ്പോയി സഹിക്കാനാവാത്ത ദുഃഖം ഇതെന്തുപറ്റിപ്പോയി ഇങ്ങനെ ഒരനുഭവം മുമ്പുണ്ടായിട്ടില്ലല്ലോ
ദുഃഖം നിറഞ്ഞ ദിവസങ്ങൾ കടന്നുപോയി ഇടനെഞ്ച് തകർക്കുന്ന വാർത്ത പുറത്തു വന്നു നബി (സ) തങ്ങൾ വഫാത്തായിരിക്കുന്നു ശക്തനായ ബിലാൽ (റ ) തളർന്നുപോയി
ധീരകേസരികളെല്ലാം തളർന്നു പോയ ദിവസം തന്റെ സ്നേഹിതൻ അബൂബക്കർ (റ) കർമ്മബോധത്തോടെ രംഗത്ത് നിറഞ്ഞു നിന്നു
കരച്ചിൽ നിർത്തുക കണ്ണീരൊപ്പുക ധീരമായി സാഹചര്യങ്ങളെ നേരിടുക
അബൂബക്കർ (റ)വിന്റെ ധീരമായ നേതൃത്വം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി
നബി (സ) തങ്ങൾ കൺമുമ്പിൽ നിന്നു മറഞ്ഞു റൗളാ ശരീഫിലേക്ക് നോക്കാൻ കഴിയുന്നില്ല മനസ്സ് പിടിയിലൊതുങ്ങുന്നില്ല ബിലാൽ (റ) വിന്റെ തളർച്ച തീർന്നില്ല നബി(സ)യെ കാണാതെ ജീവിക്കാൻ വയ്യ
വയ്യ മദീനയിൽ കഴിയാനാവില്ല ഇനി ബാങ്ക് വിളിക്കാൻ വയ്യ നബി(സ) തങ്ങൾക്കുവേണ്ടി ഇത്രനാളും ബാങ്ക് വിളിച്ചു ഇനി മറ്റൊരാൾക്കുവേണ്ടി വിളിക്കാനാവില്ല
മദീന വിടണം ഇനിയിവിടെ നിന്നുകൂടാ എങ്ങോട്ട് പോവും? അതിർത്തി പ്രദേശങ്ങളിൽ യുദ്ധം നടക്കുന്നുണ്ട് അത് വളരെ ദൂരെയാണ് അങ്ങോട്ട് പോവാം സൈന്യത്തോടൊപ്പം ചേരാം ശത്രുക്കളോട് പടപൊരുതാം പൊരുതിപ്പൊരുതി രക്തസാക്ഷിയാവാം അതാണ് നല്ലത് അങ്ങനെ തന്നെ
ഖലീഫയോട് സമ്മതം ചോദിക്കാം ഖലീഫയുടെ സമീപത്തേക്ക് നടന്നു മനസ്സ് നിറയെ പഴയകാല ഓർമ്മകൾ ഒരു ദിവസം പോലും വേർപിരിഞ്ഞിരിക്കാൻ കഴിയാത്ത കൂട്ടുകാരായിരുന്നു ഇനി വേർപിരിയാം കൂട്ടുകാരൻ മദീനയിലിരിക്കട്ടെ തനിക്ക് അകലേക്ക് പോവാം വിദൂര ദിക്കിലേക്ക് ഖലീഫയുടെ മുമ്പിലെത്തി സലാം ചൊല്ലി തന്റെ തീരുമാനം അറിയിച്ചു ഖലീഫയുടെ പ്രതികരണം ഇങ്ങനെ:
'ബിലാൽ താങ്കൾ മദീന വിട്ട് പോവരുത് ഞങ്ങൾക്ക് ബാങ്ക് കൊടുക്കാൻ പിന്നാരാണുള്ളത് '
നബി (സ)ക്ക് ശേഷം ബാങ്ക് വിളിക്കാൻ എന്നെക്കൊണ്ടാവില്ല എന്നെ പോകാൻ അനുവദിക്കുക
'താങ്കളെ പോവാൻ അനുവദിക്കില്ല'
'ഞാനൊരു അടിമയായിരുന്നു താങ്കളാണെന്നെ വിലക്ക് വാങ്ങി സ്വതന്ത്രനാക്കിയത് താങ്കളെന്നെ സ്വതന്ത്രനാക്കിയത് താങ്കളുടെ ആവശ്യത്തിനുവേണ്ടിയാണോ? എങ്കിൽ ഞാനിവിടെ നിൽക്കാം താങ്കളെന്നെ സ്വതന്ത്രനാക്കിയത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാണെങ്കിൽ എന്നെ വിട്ടയക്കുക'
ആ പ്രസ്താവനക്കു മുമ്പിൽ ഖലീഫ ഉത്തരം മുട്ടിപ്പോയി
താങ്കളുടെ ആഗ്രഹം നടക്കട്ടെ ഞാനെതിർക്കുന്നില്ല താങ്കൾക്കു പോകാം
ഖലീഫ പോകാൻ സമ്മതം നൽകി
ബിലാൽ (റ)സലാം ചൊല്ലി
ഖലീഫ സലാം മടക്കി കൈപിടിച്ചു ആലിംഗനം നാല് കണ്ണുകളും നിറഞ്ഞു പോയി നീണ്ട കാലത്തേക്കുള്ള വേർപാട്
റൗളയിലെത്തി മനസ്സ് നിയന്ത്രണത്തിൽ കിട്ടുന്നില്ല ഓർമ്മകൾ പ്രവഹിക്കുകയാണ് ദുആ ഇരന്നു സലാം ചൊല്ലിയപ്പോൾ പൊട്ടിക്കരഞ്ഞുപോയി വഴിയിലേക്കിറങ്ങി ധൃതിയിൽ നടന്നു മരുഭൂമിയിലൂടെ ബിലാൽ (റ)വിനെയും വഹിച്ചുകൊണ്ട് ഒട്ടകം നീങ്ങി നോക്കെത്താ ദൂരത്തേക്ക്
മദീനാ പള്ളിയിൽ നിന്ന് ബാങ്ക് ഉയർന്നു മറ്റൊരു മുഅദ്ദിന്റെ ശബ്ദം കാലം ചെല്ലുംതോറും ശബ്ദം മാറിക്കൊണ്ടിരിക്കും
എന്നാൽ ബിലാൽ (റ) ഓർമ്മകളിൽ ജീവിക്കും ആ ശബ്ദം ആരും മറക്കില്ല ഓരോ ബാങ്കും പ്രഥമ മുഅദ്ദിനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു..

No comments:
Post a Comment