➖➖➖➖➖➖➖➖➖
*ഇസ്ലാമിലേക്ക്*
➖➖➖➖➖➖➖➖➖
മക്കയിലെ പർവ്വതക്കുന്നിനു മുകളിൽ ഹിറാ ഗുഹയിൽ തിരുനബി (സ) പ്രാർത്ഥനയിൽ കഴിയുന്ന കാലം ഏകാന്തവാസത്തിനും, സ്വസ്ഥമായ ആരാധനാ സൗകര്യത്തിനും ഏറ്റവും യോജിച്ച സ്ഥലമാണ് ഹിറാ ഗുഹയെ തിരുനബി (സ) തിരഞ്ഞെടുത്തത് മാത്രമല്ല കഅ്ബാശരീഫിലേക്കുള്ള ദർശനത്തിനും ഇവിടെ സൗകര്യമുണ്ടായിരുന്നു
ജിബ്രീൽ (അ) വന്ന് വായിക്കുക, എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിന്റെ ആദ്യവചനങ്ങൾ ഓതികേൾപ്പിച്ചപ്പോൾ ഹബീബ് (സ) വിറച്ചു അവസാനം ജിബ്രീൽ തന്നെ സൂറത്തുൽ അലഖിന്റെ ആദ്യഭാഗങ്ങൾ ഓതികേൾപ്പിച്ച് കൊടുത്തു പനിച്ചു വിറച്ച് വീട്ടിലെത്തിയപ്പോൾ ബീവി ഖദീജ (റ) യോട് പറഞ്ഞു എന്നെ പുതപ്പിക്കൂ..... എന്നെ പുതപ്പിക്കൂ ഖദീജാ.......
മാതൃകാപരമായ പരിചരണവും സാന്ത്വനസ്പർശവും ആശ്വാസവചനങ്ങളുമാണ് ഈ അവസരത്തിൽ ബീവി ഖദീജ (റ) നിർവഹിച്ചത് ഉമ്മുകുൽസു(റ)വിന്റെ മാതാവ് ഖദീജ (റ) ദാമ്പത്യത്തിന്റെ മഹനീയ മാതൃകകൾ പകർന്ന വനിതയാണ് തന്റെ വീട്ടിൽ നിന്നും നാലു മൈൽ നടന്ന് നീങ്ങിയ ശേഷം ബീവി ഖദീജ (റ) ചെങ്കുത്തായ, പടവുകളില്ലാത്ത ഹിറാമല കയറുന്നത് എത്ര സാഹസപ്പെട്ടായിരുന്നു..... നിരപ്പിൽ നിന്ന് എണ്ണൂറ്റിഅറുപത്തി ആറ് മീറ്റർ മുകളിലുള്ള ഭീതിദമായ ഗുഹയിൽ ഒറ്റക്ക് പലവട്ടം ഭക്ഷണ സാധനങ്ങളുമായി കയറിയിറങ്ങിയിട്ടുണ്ട് അമ്പത്തിയഞ്ചുകാരിയായ ഖദീജ (റ)
ഹിറാ ഗുഹയിൽ ആരാധന കഴിഞ്ഞു മടങ്ങിവരാറുള്ള പ്രിയതമനെ നിശ്ചിത സമയം ഖദീജ (റ) കാത്തിരിക്കും നേരം വൈകുമ്പോൾ വഴിയിലേക്ക് നോട്ടമിട്ട് കാത്തിരിക്കും പ്രതീക്ഷിച്ച സമയവും കഴിഞ്ഞാൽ ഇറങ്ങി പുറപ്പെടും ഹിറാ പർവ്വതത്തിന്റെ താഴ് വരയിൽ മേലോട്ട് നോക്കി കുറേസമയം കാക്കും മലകയറാൻ തുടങ്ങുമ്പോഴേക്കും മിക്കവാറും ദിവസങ്ങളിൽ റസൂൽ (സ) താഴോട്ടിറങ്ങി വരുന്നത് കാണും
ശാന്തമായ താഴ് വരയിൽ ചിലപ്പോൾ ഇരുവരും രാപ്പാർക്കും പ്രഭാതമായാൽ ബീവി കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളുമായി പ്രവാചകൻ (സ) മലകയറും ഇത്തരം രാത്രികളിൽ നബി (സ) യും ഖദീജ (റ) യും താമസിച്ച പുണ്യ സ്ഥാനത്താണ് ഇന്ന് മസ്ജിദുൽ ഇജാബ എന്ന പള്ളി സ്ഥിതി ചെയ്യുന്നത്
ഹിറാ ഗുഹയിലെ വിശേഷങ്ങളെല്ലാം ബീവി ഖദീജ (റ) യോട് പ്രിയതമൻ വന്ന് പറയുമായിരുന്നു ഒരു ദിവസം വന്നപ്പോൾ പറഞ്ഞു ഖദീജ..... ഞാൻ തനിച്ചാകുമ്പോൾ ചില ശബ്ദങ്ങൾ കേൾക്കുന്നു യാ..... മുഹമ്മദ്..... യാ..... മുഹമ്മദ് എന്ന് വിളിക്കുന്നത് കേൾക്കും പരിസരം മുഴുവൻ നോക്കിയാലും ആരേയും കാണില്ല എന്നാൽ മറ്റു ചില അവസരങ്ങളിൽ ഒരു പ്രത്യേക പ്രകാശം കാണും ഇതൊന്നും ഉറക്കത്തിലല്ല..... ഉണർച്ചയിൽ തന്നെ
ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് അറിയുമ്പോൾ പരിഭ്രമചിത്തനായ പ്രിയതമനെ ബീവി ഖദീജ (റ) സമാശ്വസിപ്പിക്കും
'എന്റെ ആത്മാവ് നിയന്ത്രിക്കുന്ന നാഥനാണ് സത്യം പ്രിയേ..... വിഷമകരമായ യാതൊന്നും അങ്ങേയ്ക്ക് സംഭിവിക്കില്ല അല്ലാഹുവാണെ, സത്യം അങ്ങ് വിശ്വസ്തനാണ്, കുടുംബബന്ധങ്ങൾ പുലർത്തുന്നവനാണ്, സത്യം മാത്രം പറയുന്നവനാണ്, നന്മയുടെ വഴികളിൽ സഹായിക്കുന്നവനാണ് ' പ്രിയ സഖിയുടെ വാക്ക് ഹബീബ് (സ) യ്ക്ക് സമാധാനം പകരും
ദിവ്യസന്ദേശങ്ങൾ ലഭിച്ചപ്പോൾ പരിഭ്രമിച്ച റസൂൽ തിരുമേനി (സ) യെ ബീവി ഖദീജ(റ) സമാശ്വസിപ്പിച്ചു വറഖതുബ്നു നൗഫൽ എന്ന വേദ പണ്ഡിതനെ സമീപിച്ചു കാര്യങ്ങൾ വിവരിച്ചു അദ്ദേഹം പ്രവാചകത്വത്തെക്കുറിച്ചും തുടക്കത്തിൽ നേരിടേണ്ട പ്രതിസന്ധികളെക്കുറിച്ചും വരാൻ പോവുന്ന സന്തോഷവാർത്തകളെക്കുറിച്ചും പറഞ്ഞു
പ്രബോധന വേളയിലുണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രവാചകർക്ക് എല്ലാ പിന്തുണയും സഹായവും വറഖത്ബ്നു നൗഫൽ വാഗ്ദാനം ചെയ്തു പക്ഷേ, അപ്പോഴേക്കും വറഖത് (നുബുവ്വത്തിന്റെ നാലാം വർഷം) ദിവംഗതനായി
ഖദീജ ബീവി (റ) ഭർത്താവിന്റെ മതത്തിലേക്ക് ആദ്യമായി കടന്നുവന്നു ഉമ്മയുടെ വഴിയേ ഉമ്മുകുൽസൂം (റ) യും ഇസ്ലാം മതം വിശ്വസിച്ചു സത്യത്തിന്റെയും ധർമ്മത്തിന്റെയും സനാത മൂല്യങ്ങളുടെയും സരണിയിലേക്ക് അവർ എത്തിപ്പെട്ടു നബി പുത്രിമാർ മുഴുവനും ഇസ്ലാമിൽ അംഗങ്ങളായി ചേർന്നു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment