പ്രവാച പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-10


➖➖➖➖➖➖➖➖➖
*ആദ്യ നിസ്കാരം*
➖➖➖➖➖➖➖➖➖
പ്രഭാതം പൊട്ടി വിടർന്നു ഉമ്മുകുൽസും (റ) പതിവിലും നേരത്തെ ഉണർന്നു ദാമ്പത്യത്തിന്റെ ആനന്ദനാളുകൾ കടന്നു വരുന്നത് കാത്തിരിക്കുന്നതിനിടയിലാണ് പ്രശ്നങ്ങൾ തലപൊക്കിയത്

വിശുദ്ധ മതത്തിന്റെ പ്രബോധനത്തിന് വേണ്ടി ഉപ്പ ഇറങ്ങിപ്പുറപ്പെട്ടതാണ് എല്ലാത്തിനും അല്ലാഹുവിന്റെ കൽപന നിർവ്വഹിക്കുക മാത്രമല്ലേ ഉപ്പ മുഹമ്മദുറസൂലുല്ലാഹി (സ) ചെയ്തത് അതോർക്കുമ്പോൾ ഉമ്മുകുൽസൂ(റ)വിന് സമാധാനം

അന്നൊരിക്കൽ ജിബ്രീൽ (അ) വന്നു പതിവുപോലെയല്ല ഇത്തവണയെത്തിയത് മനോഹരമായ വേഷത്തിലും രൂപത്തിലും ഭാവത്തിലുമാണ് വന്നണഞ്ഞിരിക്കുന്നത് ഹിറാ പർവ്വതത്തിൽ തിരുനബി (സ) പ്രാർത്ഥനയിൽ കഴിയുമ്പോഴായിരുന്നു വരവ്

ജിബ്രീൽ (അ) പറഞ്ഞു യാ.....മുഹമ്മദ്...... അല്ലാഹു താങ്കൾക്ക് അഭിവാദ്യം പറഞ്ഞിരിക്കുന്നു...... അല്ലാഹു താങ്കളോട് പറയുന്നു താങ്കൾ മനുഷ്യ ഭൂതവർഗത്തിലേക്കുള്ള എന്റെ സത്യദൂതനാകുന്നു അല്ലാഹുവിന്റെ ഏകത്വത്തിലേക്കും താങ്കൾ അല്ലാഹുവിന്റെ സത്യദൂതനാണെന്ന സന്ദേശത്തിലേക്കും അവരെ താങ്കൾ ക്ഷണിക്കുക, പിന്നീട് ജിബ്രീൽ (അ) ഹിറാ ഗുഹയിൽ തന്റെ കാലുകൊണ്ട് നിലത്തൊന്നടിച്ചു ഹിറാ ഗുഹയിൽ നിന്നും ജലം പ്രവഹിക്കാൻ തുടങ്ങി

ജിബ്രീൽ (അ) ആ വെള്ളം ഉപയോഗിച്ച് അംഗശുദ്ധി വരുത്തി തിരുനബി (സ) യെ വുളൂഅ് പഠിപ്പിക്കാൻ വന്നതാണ് ജിബ്രീൽ ഇപ്രകാരം വുളൂഅ് ചെയ്യാൻ ജിബ്രീൽ ആവശ്യപ്പെടുകയും ചെയ്യാം

എല്ലാം നോക്കി നിൽക്കുകയായിരുന്നു തിരുനബി (സ), ജിബ്രീലിന്റെ വുളൂഅ് പോലെ തിരുനബി (സ) യും വുളൂഅ് ചെയ്തു ജിബ്രീൽ (അ) നിസ്കാരത്തിലേക്ക് പ്രവേശിക്കുകയാണ് പിന്നീട് ചെയ്തത് തന്നെ അനുഗമിച്ച് നിസ്കരിക്കാൻ നബിയോടാവശ്യപ്പെട്ടു

വിശുദ്ധ കഅ്ബാലയത്തിലേക്ക് അഭിമുഖമായി നിന്ന് നിസ്കാരമാരംഭിച്ചു ശേഷം വാനലോകത്തേക്ക് ഉയർന്ന് പോയി ജിബ്രീൽ (അ)

ഇതു കഴിഞ്ഞ് ഹിറാ പർവ്വതമിറങ്ങി വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ വഴിയിൽ ഓരോ കല്ലും മരവും സ്നേഹപൂർവ്വം നബി (സ) യെ അഭിസംബോധന ചെയ്യുന്നു, അസ്സലാമു അലൈകും യാറസൂലുല്ലാഹ് വീട്ടിലെത്തി  വിവരങ്ങളെല്ലാം ഖദീജ(റ)യോട് പറഞ്ഞു അൽപ്പസമയം കഴിഞ്ഞു സംസം കിണറിനരികിലേക്ക് ഖദീജ(റ)യെയും കൂട്ടി തിരുനബി (സ) വന്നു പ്രിയതമക്ക് വുളൂഅ് പഠിപ്പിച്ചു കൊടുത്തു ബീവിയും വുളൂഅ് ചെയ്തു പൂർത്തിയാക്കി

ഇരുവരും ചേർന്നു കഅ്ബാലയത്തിന്റെ മുറ്റത്ത് വെച്ച് നിസ്കരിച്ചു ആദ്യം നബി (സ) യെ വിശ്വസിച്ചത് ഖദീജ(റ), സ്ഥൈര്യം പകർന്ന ആദ്യവനിത ആദ്യമായി നബി (സ) ക്കൊപ്പം വുളൂഅ് ചെയ്തു, ആദ്യമായി ഒപ്പം നിസ്കരിച്ചു ബീവിയുടെ വഴിയിൽ പ്രിയപുത്രിമാരും ഇപ്രകാരം വിശുദ്ധ മതത്തിലംഗമായി മതകർമ്മങ്ങൾ തുടങ്ങി

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment