പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-8


➖➖➖➖➖➖➖➖➖
*റുഖിയ്യക്ക് വീണ്ടും മംഗല്യം*
➖➖➖➖➖➖➖➖➖
ഉമ്മു കുൽസൂമും(റ) റുഖിയ്യയും(റ) സ്വഭവനത്തിൽ കഴിയുന്നകാലം മകൾക്കനുയോജ്യമായ ഒരു വിവാഹം പെട്ടെന്ന് തന്നെ തരപ്പെടുത്താൻ തിരുനബി (സ) ആഗ്രഹിച്ചു

പ്രവാചകർക്കെതിരെ ശത്രുക്കളുടെ ഉപദ്രവങ്ങളും എതിർപ്പുകളും അനുദിനം വർദ്ധിക്കുകയാണ് പ്രതിസന്ധിഘട്ടത്തിലും മകൾ റുഖിയ്യ(റ)യെ സ്വന്തം വീട്ടിൽ നിർത്തുന്നതിനോട് ഖദീജ(റ)യ്ക്കും താത്പര്യമില്ല അനുയോജ്യമായ വിവാഹം വേണമെന്ന് കുടുംബക്കാരും ആഗ്രഹിച്ചു സത്യദീനിന്റെ പ്രബോധനം കാരണം ദാമ്പത്യം നഷ്ടപ്പെട്ടുപോയതിൽ റുഖിയ്യ(റ)ക്ക് ഒട്ടും പരിഭാവമില്ലായിരുന്നു

മുത്ത് നബി (സ) ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് പുരുഷന്മാരിൽ അബൂബക്കർ സിദ്ദീഖ് (റ) എന്ന പ്രമുഖ വ്യാപാരി ആദ്യ വിശ്വാസിയായി ചേർന്നു ഉറ്റ കൂട്ടുകാരനായിരുന്നല്ലോ സിദ്ദീഖ് (റ)

സിദ്ദീഖ് (റ) മുഖേന നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവന്നു എല്ലാപ്രതിബന്ധങ്ങളും ശത്രുതയും എതിർപ്പും അവഗണിച്ച് സത്യദീനിൽ അവർ ഉറച്ച വിശ്വാസം നേടി അവരിൽ പ്രമുഖനാണ് ഉസ്മാനുബ്നു അഫ്ഫാൻ (റ)

ഉസ്മാൻ (റ) വിന് റുഖിയ്യ(റ)യെ വിവാഹം ചെയ്ത് കൊടുക്കാൻ മുത്തുനബിയും ഇഷ്ടപത്നിയും തീരുമാനിച്ചു സൽസ്വഭാവിയും സൗമ്യതയുടെ മൂർത്തീമത്ഭാവവുമായിരുന്നു ഉസ്മാൻ (റ) 

ഉസ്മാൻ (റ) വിന് റുഖിയ്യാബീവി (റ) യെ വിവാഹം ചെയ്ത് കൊടുക്കാൻ ദൈവീക സന്ദേശം പ്രവാചകർക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇമാം സർഖാനി (റ) രേഖപ്പെടുത്തുന്നു (അൽ മവാഹിബ് 3:198) തിരുനബി (സ) യുടെ മുസ്ലിമായ ആദ്യ മരുമകൻ ഉസ്മാൻ (റ) ആകുന്നു സൈനബ ബീവി   (റ) ഭർത്താവ് അബുൽ ആസ് ഹിജ്റ എട്ടിനാണ് ഇസ്ലാം സ്വീകരിക്കുന്നത്

ഉസ്മാൻ (റ), തിരുനബി (സ) യുടെ പിതൃകുടുംബവുമായി ബന്ധമുള്ള വ്യക്തികൂടിയാണ് റസൂലിന്റെ പിതൃസഹോദരി ബൈളാഇന്റെ മകളാണ്  ഉസ്മാൻ (റ) വിന്റെ മാതാവ് അർവാ ബിൻതു കുറൈസ് (റ) അർവാ (റ), റുഖിയ്യ ബീവി(റ)യെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി ചമയിച്ചു അണിയിച്ചൊരുക്കിയ മണവാട്ടിപ്പെണ്ണ് നാണംകുണുങ്ങി പടികടന്നെത്തിയപ്പോൾ ഉസ്മാൻ (റ) വിന്റെ സഹോദരി ആമിന (റ) അവരെ കൈപിടിച്ച് മണിയറയിലേക്ക് ആനയിച്ചു കൊണ്ടുപോയി വളരെ സ്നേഹത്തോടെയും ആനന്ദത്തോടെയുമാണ് ബീവി അവിടെ കഴിഞ്ഞുകൂടിയത്

പ്രഗൽഭനും പ്രശ്സതനും സമ്പന്നനുമായിരുന്നു ഉസ്മാൻ (റ) പ്രവാചകരുടെ മരുമക്കളുടെ കൂട്ടത്തിൽ ഏറ്റവും ധനികൻ ഉസ്മാൻ (റ) വാകുന്നു ദുഷ്ടനായ അബൂലഹബിന്റെ പുത്രൻ ഉത്ബത്തിനെക്കാൾ നല്ല ഭർത്താവിനെ ലഭിച്ചതോടെ റുഖിയ്യ ബീവി (റ) അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ട് ആത്മനിർവൃതിയടഞ്ഞു മാതാവിനും പിതാവിനുമൊപ്പം ഭർതൃസഹോദരിയായ ആമിന മാത്രമേ അവിടെ റുഖിയ്യാ(റ)ക്ക് കൂട്ടിനുണ്ടായിരുന്നുള്ളൂ

പിതാവ് അഫ്ഫാൻ ഇബ്നു അബുൽ ആസ്വ് ഉസ്മാൻ (റ) വിന്റെ നന്നേ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു പിന്നീട് മാതാവ് അർവ (റ) യെ ഉത്ബതുബ്നു അബീ മുഐത് വിവാഹം ചെയ്തു അതിൽ പിറന്ന  സഹോദരന്മാരാണ് വലീദ്, ഉമാറ, ഖാലിദ് എന്നിവർ ഉമ്മുകുൽസൂം, ഉമ്മു ഹക്കിം, ഹിന്ദ് എന്നിവർ സഹോദരിമാരും

ഇത്താത്ത റുഖിയ്യ(റ)യെ ഉസ്മാൻ (റ) വിന്റെ വീട്ടിലാക്കി തിരിച്ചു പോരാൻ ഉമ്മുകുൽസു(റ)വിനും ഫാത്വിമ(റ)ക്കും മനപ്രയാസം നേരിട്ടു സൈനബ(റ) അവരെ കൈപിടിച്ചു തിരികെ നടന്നു അങ്ങനെ നബി ഭവനത്തിൽ നിന്നും ഒരിടവേളക്ക് ശേഷം റുഖിയ്യ(റ)യെ മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടു

ഉമ്മുകുൽസൂ(റ)മിന് ഇത്താത്തയുടെ പുതിയ ജീവിതം സന്തോഷവും സമാധാനവും പകർന്നു അവർ ഇടക്കിടെ റുഖിയ്യ(റ)യെ സന്ദർശിക്കുമായിരുന്നു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment