➖➖➖➖➖➖➖➖➖
*ഉറ്റവരുടെ ശാപവാക്കുകൾ*
➖➖➖➖➖➖➖➖➖
ഉമ്മുകുൽസൂം (റ) യും ഉതൈബയും തമ്മിലുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് നീങ്ങുന്നത് വളരെ ആശയോടെയും പ്രതീക്ഷയോടെയുമായിരുന്നു മാതാപിതാക്കൾ നോക്കി കണ്ടിരുന്നത്
അബൂലഹബിനും ഭാര്യ ഉമ്മു ജമീലയ്ക്കും വളരെ സംതൃപ്തിയുള്ള ദാമ്പത്യമായിരുന്നു മക്കൾ രണ്ട് പേരുടെതും ഉത്ബയും റുഖിയ്യ (റ)യും തമ്മിലുള്ള വിവാഹം പോലെ ഉതൈബയും ഉമ്മുകുൽസൂം (റ) യും തമ്മിലുള്ള വിവാഹവും അവർ മോഹിച്ചിരുന്നതും പ്രതീക്ഷിച്ചിരുന്നതുമായിരുന്നു
എന്നാൽ ഇന്നിതാ അബൂലഹിബിന് കലി കയറിയിരിക്കുന്നു അവന്റെ ക്ഷമ നശിച്ച് പ്രകോപിതനായിരിക്കുകയാണ്
വിശുദ്ധ കഅ്ബാലയം നിറയെ ബിംബങ്ങളെ നിറച്ച് വെച്ചിരുന്നു അന്നത്തെ ജനത കഅ്ബാലയം എക്കാലവും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വിശുദ്ധ ദേവാലയം തന്നെയായിരുന്നു
കഅ്ബാലയത്തിൽ ചെന്ന് ബിംബങ്ങളെ നമിച്ച് പൂജയും വഴിപാടുകളും നടത്തിയാണ് അബൂലഹബിന്റെ ദിനചര്യകൾ ആരംഭിച്ചിരുന്നത് ലാത്ത, ഉസ്സ, മനാത്ത ദൈവങ്ങളായിരുന്നു മക്കയിലെ ഏറ്റവും പ്രസിദ്ധമായ ബിംബങ്ങൾ
പൂർവ്വ പിതാക്കന്മാർ ആരാധിച്ചു പോന്ന പവിത്രമായ ബിംബങ്ങളെ ഇന്നിതാ ഒരു മുഹമ്മദ് കടന്നുവന്ന് വിമർശിക്കുന്നു ഏകനായ അല്ലാഹുവിന്റെ പ്രവാചകനായി മുഹമ്മദിനെ അംഗീകരിക്കുവാനും വിശ്വസിക്കുനുമാണ് സഫാ പർവത ശിഖരത്തിൽ കയറി അവൻ ആഹ്വാനം ചെയ്തിരിക്കുന്നത്
അബൂലഹബിന്റെ മനസ്സിൽ പ്രധിഷേധാഗ്നി ആളിക്കത്തുകയാണ് അവൻ പ്രവാചകനെതിരെ സകല കുതന്ത്രങ്ങളും മെനയാൻ തീരുമാനിച്ചു
ഹബീബ് (സ) യുടെ മൂത്താപ്പ അബൂലഹബിന്റെ ശബ്ദം തിരുമനസ്സിനെ വല്ലാതെ നോവിച്ചു ഉറ്റവരുടെ വാക്കുകൾ ശാപ വാക്കുകളായിത്തീർന്നത് ഒരു ഇടിനാദം പോലെയാണ് ഹബീബ് (സ) ശ്രവിച്ചത്
അബൂലഹബിന്റെ കോപാഗ്നി ദിവസങ്ങൾ കഴിയുന്തോറും വർദ്ധിക്കുകയായിരുന്നു ഉമ്മുജമീലയും അബൂലഹബിന്റെ അതേ പകർപ്പാണ് യഥാർത്ഥത്തിൽ തെമ്മാടിപ്പെണ്ണും ക്രൂരമനസ്സുള്ളവളുമായിരുന്നു ഉമ്മു ജമീൽ അവൾ കൂട്ടുകാരികളോട് ഗർജ്ജിച്ചു മുഹമ്മദിനെയും അവന്റെ പെണ്ണ് ഖദീജയെയും ഒരു പാഠം പഠിപ്പിച്ചേ ഞാനടങ്ങൂ ലാത്തയാണ് സത്യം ഉസ്സയാണ് സത്യം ബിംബങ്ങളെ വിളച്ചവൾ ആണയിട്ടു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment