➖➖➖➖➖➖➖➖➖
*മതപ്രബോധനം*
➖➖➖➖➖➖➖➖➖
വിശുദ്ധ ഇസ്ലാമിക പ്രബോധനം നടത്താൻ ആദ്യകാലത്ത് തിരുനബി (സ) പരസ്യമായി ഇറങ്ങിയിരുന്നില്ല പിന്നീട് അല്ലാഹുവിന്റെ പ്രത്യേക നിർദേശം വന്നപ്പോഴാണ് അന്ധകാരത്തിലും അന്ധവിശ്വാസത്തിലും മുഴുകിയ അറേബ്യൻ ജനതയോട് പ്രബോധനം നടത്താനിറങ്ങിയത്
'നബിയേ..... തങ്ങളുടെ ഉറ്റബന്ധുക്കളോട് മുന്നറിയിപ്പ് നൽകുവീൻ'..... അല്ലാഹുവിന്റെ കൽപ്പനയെത്തി പ്രവാചകൻ (സ) കൽപ്പന നിർവഹിക്കാനിറങ്ങി സഫാ മലമുകളിൽ കയറി നിന്നു
ഹസ്റത്ത് ഇബ്റാഹീം നബി (അ) മിന്റെ പ്രിയ പത്നി ഹാജറബീവി (റ) യുടെ പാദസ്പർശമേറ്റ കുന്നാണ് സ്വഫ ചരിത്രമുറങ്ങുന്ന സ്വഫാമർവയുടെ മുകളിൽ ബീവി ഹാജറ (റ) ഓടി നടന്നലഞ്ഞത് ലോകാവസാനം വരെ അനുസ്മരിക്കപ്പെടും
സ്വഫാപർവതത്തിന്റെ സമീപമുള്ള മർവയുടെ അടുത്തുള്ള വീട്ടിലാണ് ഹബീബ് മുഹമ്മദ് (സ) യുടെ താമസസ്ഥലം ഖദീജ (റ) യുടെ സഹോദരപുത്രനായ ഹക്കീമുബ്നു ഹിസാമിന്റെ വീട് വിലകൊടുത്ത് വാങ്ങിയ ഹബീബ് (സ) ക്ക് ഇവിടെ വെച്ചായിരുന്നു സന്താനങ്ങൾ ജനിച്ചതും ആദ്യകാലത്ത് ദിവ്യസന്ദേശങ്ങൾ ലഭിച്ചതും ഖദീജ ബീവി (റ) വിയോഗമടഞ്ഞതും മദീനയിലേക്ക് ഹിജ്റ പുറപ്പെട്ടതുമെല്ലാം
മർവക്കടുത്തുള്ള വീട്ടിൽ നിന്നും അല്ലാഹുവിന്റെ കൽപ്പന പൂർത്തിയാക്കാൻ വേണ്ടി നടന്നു നീങ്ങിയ മുത്തുനബി (സ) സ്വഫാ മലമുകളിൽ കയറി ഉറക്കെ വിളിച്ചു
യാ....... ബനൂഫിഹർ.........
യാ....... ബനൂഅദിയ്യ്.......
എല്ലാവർക്കും കേൾക്കാവുന്ന വിധത്തിലായിരുന്നു വിളിയാളം ശബ്ദം കേട്ടവരെല്ലാം സ്വഫായുടെ ഭാഗത്തേക്ക് ഓടിക്കൂടി നിരവധി കുടുംബങ്ങളടങ്ങിയ ഖുറൈശികൾ എല്ലാവരും സമ്മേളിച്ചപ്പോൾ പ്രവാചക പൂമേനി (സ) പറഞ്ഞു
യാ.... മഅ്ശറ ഖുറൈശ്......
നിങ്ങളെ അക്രമിക്കാനുദ്ദേശിച്ച് ഒരു സംഘം വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ വിശ്വസിക്കുമോ?
സദസ്സിൽ നിന്നും ഒരേ ശബ്ദത്തിൽ പ്രതിവചനം വന്നു
അതെ വിശ്വസിക്കും, തീർച്ച ഇന്നേ വരെ നിന്നിൽ നിന്നും യാതൊരു കളവും ഞങ്ങൾക്കനുഭവപ്പെട്ടിട്ടില്ല അതു തന്നെ നിന്നെ വിശ്വസിക്കാൻ കാരണം
സദസ്സിന്റെ മനസ്സിനെ തനിക്കനുകൂലമാക്കിയെടുത്തശേഷം പ്രവാചക പുംഗവർ (സ) കാര്യമറിയിച്ചു
എന്നാൽ ഞാനിതാ നിങ്ങൾക്ക് ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു..... ഇത് കേട്ട് തീരുംമുന്നേ സദസ്സിലൊരാൾ എടുത്തുചാടി ചോദിച്ചു
തബ്ബൻ ലക യാ മുഹമ്മദ്.....
ഓ മുഹമ്മദ്......
ഇതിനാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു കൂട്ടിയത്
അബൂലഹബിന്റെ ഘോര ശബ്ദമായിരുന്നു അത്
എല്ലാവരും ആ ഭാഗത്തേക്ക് നോക്കി
ആരാണിത്? അബൂലഹബോ.......?
മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ പിതൃസഹോദരൻ, മാത്രമല്ല, ഇദ്ദേഹത്തിന്റെ മക്കൾക്കല്ലേ കഴിഞ്ഞ ദിവസം പ്രവാചകർ (സ) സ്വന്തം പുത്രിമാരായ റുഖിയ്യ (റ)യെയും ഉമ്മുകുൽസൂം (റ)വിനെയും വിവാഹം ചെയ്തു കൊടുത്തത്
ഇനി ഇവിടെ എന്തായിരിക്കും സംഭവിക്കുകയെന്ന് സ്തബ്ധരായി നോക്കി നിൽക്കുകയായിരുന്നു ജനങ്ങൾ
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment