പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-2


➖➖➖➖➖➖➖➖➖
ദാമ്പത്യം
➖➖➖➖➖➖➖➖➖
ഉമ്മയുടെ സ്നേഹമസൃണമായ പരിചരണം, സൈനബയ്ക്കും റുഖിയ്യയ്ക്കും ഫാത്വിമയ്ക്കുമൊപ്പമുള്ള സഹവാസം കളിചിരികളുമായി ഓടി നടക്കുകയാണ് ഉമ്മുകുൽസൂം

ഉമ്മുകുൽസൂം വളർന്നു ഉദ്ദേശം ആറ് വയസ് പ്രായം തോന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് മാതാപിതാക്കൾ

ഉപ്പ പ്രമുഖ കുടുംബാംഗമാണ് ലോക ജനത എന്നും ബഹുമാനിക്കുന്ന വിശുദ്ധ ഗേഹമാണല്ലോ കഅ്ബാലയം പതിവായി നാനാദിക്കിൽ നിന്നും സന്ദർശകർ പ്രവഹിക്കുകയാണിവിടേക്ക് ഇവിടത്തെ പ്രസിദ്ധനായ പരിപാലകനും താക്കോൽ സൂക്ഷിപ്പുകാരുമാണ് അബ്ദുൽ മുത്വലിബിന്റെ കുടുംബം

ഉമ്മ ഖദീജതുൽ കുബ്റയും ചില്ലറക്കാരിയല്ല പ്രമുഖ വ്യാപാരിയാണ് ഖാഫിലകളെ സിറിയയിലേക്കും ബസ്വറയിലേക്കും വ്യാപാരത്തിനയച്ച് വൻലാഭം കൊയ്യുന്ന സമ്പന്നയും കുലീനയും കച്ചവട രാജ്ഞിയുമാണവർ

കുടുംബത്തിന് അനുയോജ്യമായ ഇണയെ ഉമ്മുകുൽസൂവിന് തിരയുകയാണ് മാതാപിതാക്കൾ നാല് ഭാഗത്ത് നിന്നും അന്വേഷണങ്ങൾ വരുന്നു ഉപ്പയുടെ കുടുംബത്തിൽ നിന്നുള്ള വിവാഹാന്വേഷണത്തെ അവർക്ക് ബോധിച്ചു അബൂലഹബിന്റെ ഉമ്മു ജമീലിന്റെയും മകൻ ഉതൈബയെക്കുറിച്ചുള്ള വിവാഹാലോചന വന്നപ്പോൾ പ്രവാചകർക്ക് താത്പര്യമായി ഖദീജയ്ക്കും സമ്മതം

സഹോദരി റുഖിയ്യയ്ക്കും ഇതേ കുടുംബത്തിൽ നിന്നാണ് വിവാഹമുറപ്പിച്ചത് ഉതൈബയുടെ സഹോദരൻ ഉത്ബയെയാണ് റുഖിയ്യാബീവിയുടെ ഭർത്താവായി കണ്ടുവെച്ചത്

അൽ അമീനിന്റെ പിതൃസഹോദരനാണ് അബൂലഹബ് അബൂലഹബിന്റെ രണ്ട് പുത്രൻമാർക്കും അൽ അമീൻ മുഹമ്മദിന്റെ പുത്രിമാർ രണ്ടുപേരെയും വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനമായി

മക്കയിലെ പ്രമുഖരായ തറവാട്ടുകാർ, കുടുംബനായകർ, ഗോത്രനേതാക്കൾ, ഖുറൈശി കുടുംബത്തിലെ പ്രമുഖർ.... എല്ലാവരും സമ്മേളിച്ചു ഗംഭീരമായിത്തന്നെ വിവാഹം നടന്നു

സഹോദരി സൈനബയെ വിവാഹം ചെയ്ത് കൊടുത്തത് ഉമ്മു ഖദീജയുടെ കുടുംബത്തിലേക്കാണ് ഖദീജയുടെ സഹോദരി ഹാലത് ബിൻതു ഖുവൈലിദിന്റെ പുത്രൻ അബുൽആസ്വ് ഇബ്നുറബീ ആണ് ഇത്താത്തയെ വിവാഹം കഴിച്ചത്

ഇത്താത്ത സൈനബയ്ക്കും അനിയത്തിമാർക്കുമൊപ്പം കളിച്ചും ചിരിച്ചും കഴിയുന്ന കാലം കഴിഞ്ഞു ഇനി ഒട്ടേറെ പ്രതീക്ഷകളുമായി പുതുജീവിതത്തിലേക്ക് പുതിയ കുടുംബം പുതിയ കൂട്ടുകാർ ഭർത്താവുമൊന്നിച്ച് നവജീവിതം പുഷ്കലമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് ഉമ്മുകുൽസൂം

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment