➖➖➖➖➖➖➖➖➖
*ബഹിഷ്ക്കരണം*
➖➖➖➖➖➖➖➖➖
ഇത്താത്ത റുഖിയ്യ(റ)യും ഉസ്മാൻ (റ) വുമായുള്ള വിവാഹം നടന്നു കളികൂട്ടുകാരിയായ റുഖിയ(റ) വീട്ടിൽ നിന്നും പടിയിറങ്ങിയപ്പോൾ വീട് വിജനമായതുപോലെ ഉമ്മുകുൽസൂം(റ)വിന് തോന്നി ഫാത്വിമ(റ)ക്കൊപ്പം കളിക്കാനും ബഹളം കൂടാനും ഇനി റുഖിയ്യ(റ)ഉണ്ടാവാത്തത് ഉമ്മുകുത്സു(റ)മിനെ അസ്വസ്ഥയാക്കി
നാളുകൾ നീങ്ങി റുഖിയ്യ (റ) ഇടയ്ക്കിടെ കാണാൻ വരൽ പതിവായി ഉമ്മക്കും ഉപ്പക്കുമൊപ്പം കഴിയാൻ വേണ്ടി റുഖിയ്യ(റ) വരുന്നതറിഞ്ഞാൽ ഉമ്മുകുത്സു(റ)മിന് അത്യാവേശമാണ്
പ്രവാചകരായ ഉപ്പക്കെതിരെ ഉപദ്രവങ്ങൾ മൂർച്ഛിക്കുകയാണ് എത്യോപ്യയിലേക്ക് മുസ്ലിം സുഹൃത്തുക്കൾ പലായനത്തിനൊരുങ്ങി കൂട്ടത്തിൽ റുഖിയ്യ(റ)താത്ത അളിയനൊപ്പം പോവുന്നതറിഞ്ഞപ്പോൾ ഉമ്മുകുൽസൂം(റ) ആകെ തളർന്നു മറ്റൊരു വീട്ടിലെത്തിയെങ്കിലും ഇടക്കിടെ കാണാനും കളിക്കാനും ബന്ധം പുതുക്കാനുമൊക്കെ ഇതുവരെ കഴിഞ്ഞിരുന്നു
ഇനി എത്യോപ്യയിലേക്ക് കടൽ കടന്ന് കപ്പലിലൂടെ അന്യരാജ്യത്തേക്കാണ് ഇത്താത്തപോകുന്നത് ഓർത്തപ്പോൾ ഉമ്മുകുൽസൂം(റ) പാടെ തളർന്നു വിഷണ്ണയായിത്തീർന്നു തൊട്ടടുത്തകട്ടിലിലേക്ക് അവർ ചാഞ്ഞു കിടക്കുകയായിരുന്നു ഇത്താത്ത യാത്ര പറയാൻ വന്നപ്പോൾ അത്രക്കും സ്നേഹബന്ധമായിരുന്നു ആ മക്കൾക്ക് ഫാത്വിമ(റ)യ്ക്കൊപ്പം കഴിയുന്നതിനിടയിലാണ് ബഹിഷ്ക്കരണാഹ്വാനവുമായി കഅ്ബയിൽ ശത്രുക്കൾ തമ്പടിച്ചത് നബി കുടുംബത്തെയും മുസ്ലിമീങ്ങളെയും അബൂത്വാലിബ് താഴ് വരയിൽ ഭക്ഷണവും വസ്ത്രവുമൊന്നുംതന്നെ നൽകാതെ ബഹിഷ്ക്കരിക്കുകയാണവർ മുസ്ലിംമീങ്ങളുമായി എല്ലാവിധ വ്യാപാരബന്ധവും ഉപേക്ഷിക്കാനവർ തീരുമാനിച്ചു
ഖദീജബീവി(റ)യും മക്കളായ ഫാത്വിമ(റ)യും ഉമ്മുകുത്സൂ(റ) പ്രവാചകർക്കൊപ്പം ശിഅ്ബ് അബൂത്വാലിബിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് ഉമ്മ ഖദീജാബീവി(റ)യുടെ തറവാട്ടുകാരായ ബനൂസഅദ് കുടുംബങ്ങൾ വല്ലപ്പോഴും ഒട്ടകപ്പുറത്ത് ഭക്ഷണസാധനങ്ങൾ കെട്ടിവെച്ച് മലഞ്ചെരുവിന്റെ താഴ് വരയിലൂടെ ശിഅ്ബിലേക്ക് തെളിച്ച് വിടും അങ്ങിനെ രഹസ്യമായി ലഭിക്കുന്ന ഭക്ഷണ സാധനങ്ങളാണ് അവർക്കാശ്വാസം നൽകിയിരുന്നത് മിക്കപ്പോഴും പട്ടിണിതന്നെ പച്ചിലകൾ ഭക്ഷിച്ച് ആടുകളുടെ വിസർജ്യം പോലെയാണ് പലപ്പോഴും അവർ വിസർജിച്ചിരുന്നത്
നിസ്സഹായരായി കഴിയുന്ന ഉമ്മയുടെയും ഉപ്പയുടെയും മുഖത്തേക്ക് നോക്കി പലപ്പോഴും ഉമ്മുകുത്സൂമി(റ)ന് കരയേണ്ടി വന്നിട്ടുണ്ട് അന്നൊരിക്കൽ ഫാത്വിമ(റ)ക്കും ഉമ്മുകുത്സൂ(റ)മിനുമൊപ്പം മലഞ്ചെരുവിൽ കഴിയുന്നതിനിടയിൽ വർത്തമാനങ്ങളോരോന്നും മക്കളോട് പറയുകയാണ് ഉമ്മ ഖദീജാബീവി (റ) ക്ക് മാത്രം നൽകിയ നിരവധിമഹത്വങ്ങളും ശ്രേഷ്ഠതകളുമുണ്ട് അവ ഓരോന്നായി ഓർത്തോർത്ത് പറയുന്നതിനിടയിൽ ഖദീജാബീവി (റ) യുടെ വാക്കുകൾ വിക്കി വിക്കി വരാൻ തുടങ്ങി ഇടറിയ ശബ്ദം......... വിറക്കുന്ന അധരങ്ങൾ......നിറഞ്ഞു തുളുമ്പിയ കണ്ണുകൾ......
ഉമ്മയുടെ ശബ്ദവ്യതിയാനം ചാരത്തിരുന്ന് കഥ കേൾക്കുന്ന ഉമ്മുകുത്സൂ(റ)മിനെയും ഫാത്വിമ(റ)യെയും സങ്കടത്തിലാക്കി ഉമ്മുകുത്സൂ(റ)മിന്റെയും നയനങ്ങൾ സജലങ്ങളായി രണ്ടിറ്റ് നീർതുള്ളികൾ പുറകണ്ടം ചാടാൻ വെമ്പൽ കൊള്ളത്തതിനിടയിൽ ഉമ്മയുടെ ഭാവമാറ്റങ്ങൾ ഉമ്മുകുത്സൂ(റ)മിനെ അഗാധഖിന്നയാക്കി വിറക്കുന്ന അധരങ്ങൾ അടക്കിപിടിച്ചുകൊണ്ട് കൈകൾ ഇറുക്കിപിടിച്ചു ഉമ്മുകുൽസൂം(റ) ചോദിച്ചു:
എന്റുമ്മാ...... എന്തിനാണുമ്മ കരയുന്നത്....? ഉമ്മക്ക് ഉമ്മുകൂത്സൂമി(റ)ന്റെ സങ്കടം സഹിച്ചില്ല മറുപടി പറഞ്ഞാശ്വസിപ്പിക്കണമെന്നുണ്ട് അല്ലെങ്കിലും ഇളം മനസാണവൾക്ക് സങ്കടം വന്നാൽ കരയും പറയാൻ പ്രയാസമുണ്ടെങ്കിലും ഒരുവിധം മകളെ സമാശ്വസിപ്പിച്ച് പറഞ്ഞു: മോളെ..... വർഷങ്ങൾ ഏറെ കഴിഞ്ഞു തീർന്നില്ലേ.....?
എന്റെ ജീവിതം അസ്തമിക്കാറായിരിക്കുന്നു...........
ഫാത്വിമ(റ) ഇത് കണ്ട് അടങ്ങിയില്ല അവർ അന്വേഷിച്ചു:
ഉമ്മാക്ക് വല്ല ദുഃഖവും ഉണ്ടോ...? ഖദീജാ (റ) പറഞ്ഞു: ഇല്ല മോളേ...., അല്ലാഹുവാണേ, എനിക്കൊരു ദുഃഖവുമില്ല, എനിക്കിവിടെ ഖുറൈശികൾക്കിടയിൽ വെച്ച് ലഭിച്ച മഹത്വം മറ്റൊരു പെണ്ണിനും അവകാശപ്പെടാനില്ല മാത്രമല്ല, ലോകത്തൊരു പെണ്ണിനും കിട്ടാത്തത്ര വലിയ സ്ഥാനമാനങ്ങളും സൗഭാഗ്യങ്ങളും ലഭിച്ചവളാണ് ഞാൻ ഇനി ഭൗതികലോകത്ത് ഞാൻ തിരുനബി (സ) യുടെ ഇഷ്ടപത്നിയാണ് പാരത്രിക ലോകത്തോ, പ്രഥമ മുസ്ലിം സ്ത്രീരത്നവുമാണ്
ഖദീജഃ (റ) യുടെ മുഖകമലങ്ങളിലൂടെ കണ്ണീർചാലുകൾ പ്രവഹിക്കുന്നത് കണ്ട് ഉമ്മുകുത്സൂമി(റ)ന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു നാഥാ..... നിന്റെ സന്നിധാനത്തിലെത്തുന്നത് എനിക്ക് വെറുപ്പുള്ള വിഷയമേയല്ല, എന്നാലും നീ തന്ന അനുഗ്രഹത്തിന് നന്ദി പറയാൻ അവസരം ഇനിയും ലഭിക്കാനാണെന്റെ ആശ കണ്ണിർ തുടച്ചുകൊണ്ട് മകളെ സാക്ഷിനിർത്തി ലോകത്തിന് മാതൃകയായ മാതാവ് പറഞ്ഞു
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment