💖💖💖💖💖💖💖💖💖💖💖
രാജാവിന്റെ ഉത്തരവ് പെട്ടെന്നായിരുന്നു.
“ഈ വഞ്ചകന്മാരെ കൊന്നു കളയൂ”.
അവർക്കെന്തെങ്കിലും പറയാൻ അവസരം ലഭിക്കും മുൻപ് തന്നെ രാജാവിന്റെ കല്പന നടപ്പാക്കപ്പെട്ടു. ഒന്പതു പേരുടെയും വധശിക്ഷ നടപ്പിലായി.
രഹസ്യം പരസ്യമാക്കിയവർ ശിക്ഷിക്കപ്പെട്ടു രഹസ്യം രഹസ്യമായി തന്നെ സൂക്ഷിച്ച ഒരാളാവട്ടെ ശിക്ഷയില്നിന്നും രക്ഷപ്പെടുകയും ചെയ്തു.
മനുഷ്യമനസ്സിനു ചാഞ്ചാട്ടം സ്വാഭാവികമാണ്. മരുഭൂമിയിൽ അകപ്പെട്ട പക്ഷിതൂവൽ കാറ്റിൽ സഞ്ചരിക്കും പോലെ അതങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ‘ഖൽബ്’ എന്നാണ് ഹൃദയത്തിനു അറബിയിൽ പറയുക ‘ഖലബ’ എന്ന ക്രിയാധാതുവിൽ നിന്നാണ് ആ പഥം നിഷ്പന്നമായത്. ‘മാറിമറിയുക’ എന്നാണ് അതിനര്ത്ഥം. കൂടുതൽ മാറിമറിയുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് ‘ഖൽബിനു’ ആ പേരു വരാൻ കാരണവും.
താൽക്കാലിക വിദ്വേഷം കൊണ്ട് രാജാവിന് മകനോട് കയർത്ത് സംസാരിക്കേണ്ടതായി വന്നു എങ്കിലും അദ്ധേഹത്തിന്റെ മനസ്സ് വിരഹവേദനയാൽ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു.
തന്റെ ഏക സന്തതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത് ഇനിയെനിക്കാരാണുള്ളത്??. രാജാവ് തൊട്ടതിനും പിടിച്ചതിനുമൊക്കെ പരിച്ചരകരോട് കയർത്തു സംസാരിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഹൃദയവേദന പ്രതിഭലിച്ചു തുടങ്ങി.
മകന്റെ രണ്ടാം ഭാര്യയോടയിരുന്നു രാജാവിനു കൂടുതൽ വിദ്വേഷം. അവൾ കാരണമാണ് രാജാവിന് പുത്രനെ നഷ്ടമായത്. അവൾ രഹസ്യം പുറത്തു പറഞ്ഞതാണ് പ്രശ്നമായത്. രാജകുമരനെ തന്നിൽ നിന്നകറ്റാൻ കാരണക്കാരി ആയവളെ ഇനി വച്ചേക്കരുത്.
“ആരവിടെ.. !!! അവളെ കൊണ്ടുവരൂ ” ഉത്തരവിൽ കൊട്ടാരം വിറച്ചു. പുത്രവിയോഗത്താൽ മനോനില തെറ്റിയ രാജാവ് അടുത്ത ഉത്തരവ് പുറപ്പെടുവിച്ചു. “അവളുടെ തല വെട്ടൂ അവളാണ് രാജകുമാരനെ നമുക്ക് നഷ്ടപ്പെടുത്തിയത് “.
രാജകല്പ്നയല്ലേ അത് നടപ്പിലാക്കാൻ അധികം താമസമുണ്ടായില്ല. രഹസ്യം സൂക്ഷിക്കണമെന്ന് അല്ലാത്തപക്ഷം ദുനിയാവും ആഹിറവും നഷ്ടപ്പെടും എന്ന പ്രഥമരാത്രിയിലെ (മണിയറ) ഭാർതാവിന്റെ വാക്ക് അക്ഷരാർത്ഥത്തിൽ പുലരുകയായിരുന്നു.
കൊട്ടാരത്തിൽ നടന്ന സംഭവങ്ങൾ നാട്ടിൽ പാട്ടവാൻ അധികം സമയം വേണ്ടിവന്നില്ല.മൊഴി ചൊല്ലപ്പെട്ട ആദ്യഭാര്യയും, രഹസ്യം സൂക്ഷിച്ചതിന്റെ പേരിൽ രക്ഷപ്പെട്ടയാളും ഭയത്താൽ കിടുകിടാ വിറക്കാൻ തുടങ്ങി. ഒരു പക്ഷെ വൈകാതെ തങ്ങളും വദിക്കപ്പെടാൻ സദ്യതായുണ്ട്. ആദ്യഭാര്യ ശങ്കിച്ചു “രണ്ടാം ഭാര്യയുടെ ഗതിയാകുമോ തനിക്കും വന്നുചേരുക”. അവർ പരിഭ്രമിച്ചു പക്ഷെ “അവൾ ഭാർതാവിനെ വഞ്ചിച്ചത് കൊണ്ടാണ് കൊല്ലപ്പെട്ടത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ആവും വിധംഅദ്ധേഹത്തെ പരിചരിക്കുകയും ചെയ്തു. എന്നാലും രാജാവിന്റെ ഉത്തരവിന് മുന്നിൽ ശരിയും തെറ്റും പ്രശ്‌നമാവില്ലല്ലൊ. അല്ലാഹുവേ നീകാക്ക് “. അവളുടെ മനോതലം
പ്രാർത്ഥനയിൽ മുങ്ങി.
എന്തായാലും ഇനിയിവിടെ നിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. അവൾ നാട്വിടാൻ തീരുമാനമെടുത്തു. ഇതേസമയം മറ്റൊരാളും ഇതേ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു
(തുടരും)

 
No comments:
Post a Comment