കേൾവിക്കാരുടെ മുഖത്ത് ആകാംക്ഷയും വേദനയും നിറഞ്ഞു. ഒടുവിൽ കപ്പൽ തകരുന്നത് വരെ പറഞ്ഞ് മുഖൗഖിസ് തുടർന്നു. ഒരു പലകയിൽ പിടുത്തം കിട്ടിയത് ഓർമ്മയുണ്ട്. തളർച്ചയോടെ ചുറ്റും നോക്കുമ്പോൾ കണ്ടത് വെള്ളത്തിൽ പ്രാണ വെപ്രാളത്തോടെ മുങ്ങിത്താഴുന്ന സഹയാത്രികരെയാണ്. എന്റെ മൈമുന .... പൊന്നുമക്കൾ ഫസലും മഹ്മൂദും..... ഇല്ല .. അവരുടെ ശബ്ദം പോലും ഞാൻ കേട്ടില്ല. ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതെ വെള്ളത്തിൽ മുങ്ങിത്താണ് ഒടുവിൽ കടലിൽ അന്ത്യം കുറിക്കാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവരും പെട്ടിട്ടുണ്ടാകുമോ?.... അല്ലാഹുവേ ചിന്തിക്കാൻ കൂടിവയ്യ. ഒടുവിൽ അവർ നഷ്ടമായെന്ന് ഞാൻ ഉറപ്പിച്ചു. ക്ഷീണവും തണുപ്പും മറന്ന് ഞാൻ പലകയിൽ കിടന്ന് പൊട്ടിക്കരഞ്ഞതോർമ്മയുണ്ട്. പിന്നെ സംഭവിച്ചതെന്തൊക്കെയാണെന്നറിയില്ല. ഒടുവിൽ ഞാൻ ഇവിടെ ,ഈ നാട്ടിൽ വന്ന് ചേർന്നിരിക്കുന്നു. അല്ല ജഗന്നിയന്താതാവായ തമ്പുരാൻ അവന്റെ അപാരമായ അനുഗ്രഹത്താൽ എന്നെ ഇവിടെ എത്തിച്ചു എന്ന് പറയുന്നതാവും ശരി. അഖില സ്തുതികളും അവന് തന്നെ. ലക്കൽ ഹംദ് യാ അല്ലാഹ്.... മുഖൗഖിസ് പറഞ്ഞ് നിർത്തി.
ചുറ്റും നിന്നവർ ദീർഘനിശ്വാസം വിട്ടു.ഒരു അപസർപ്പക കഥ കേട്ട പോലെ അൽപ്പനേരം ഒന്നും പറയാനാകാതെ അവർ നിന്നു പോയി. അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവരിൽ ചിലർ മുഖൗഖിസിനെക്കുറിച്ച് മുമ്പേ തന്നെ കേട്ടിട്ടുണ്ടായിരുന്നു. മുഖൗഖിസ് എന്ന പട്ടണത്തിലെ ഔദാര്യവാനായ കോടികളുടെ അധിപനും ജനങ്ങൾക്ക് ആദരണീയനുമായ ആ മുഖൗഖിസ് ആണ് നാഥന്റെ പരീക്ഷണത്തിനൊടുവിൽ തങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. ഇന്നിദ്ധേഹം വെറുമൊരു ഫഖീർ. സ്വന്തമെന്ന്പറയാൻ ഒന്നുമില്ല. ഇപ്പോൾ അണിഞ്ഞിരിക്കുന്ന വസ്ത്രം പേയും ഇദ്ധേഹത്തിന്റെതല്ല. അതിലെല്ലാമുപരി പ്രിയ ഭാര്യയും പൊന്നുമക്കളും നഷ്ടപ്പെട്ട ഹതഭാഗ്യൻ! തന്റെ ഇപ്പോഴത്തെ ഈ ഗതി കണ്ട് സഹതാപമാർന്ന മുഖത്തോടെ നിർന്നിമേഷനായി കണ്ണുകൾ ഈറനണിഞ്ഞ് നിൽക്കുന്ന ആ ചെറുപ്പക്കാരെ നോക്കി മുഖൗഖിസ് മെല്ലെ പറഞ്ഞ് തുടങ്ങി...... എല്ലാം നാഥന്റെ പരീക്ഷണംതന്നെ .ഭൂമിയിൽ വരുമ്പോൾ ആരും ഒന്നും കൊണ്ട് വരുന്നില്ലല്ലോ ..... ശ്വസിക്കാനുള്ള വായു ,കുടിക്കാനുള്ള വെള്ളം, വെളിച്ചം പകരാൻ സൂര്യൻ, കഴിക്കാൻ ഫലവർഗ്ഗങ്ങൾ എല്ലാത്തിലുമുപരി സുഖദു:ഖങ്ങളിൽ പങ്കാളിയാകാൻ ഒരിണ.പൊന്നുമക്കൾ ഒപ്പം അധ്യാനിക്കാൻ പകലുകളും വിശ്രമിക്കാൻ രാവുകളും തന്നു. എല്ലാം അവന്റേത് തന്നെ. സ്വന്തമെന്ന് പറയാൻ ആർക്കും ഒന്നുമില്ലല്ലോ .സ്വന്തം രക്തം വരെ എല്ലാം നാഥനായ റബ്ബിന്റെ കരുണ. വിശാലമായ ഈന്തപ്പറത്തോട്ടങ്ങളും ഒട്ടകക്കൂട്ടങ്ങളും കാഫിലകളും എല്ലാം അവന്റെ ഔദാര്യം, നേടിയതൊന്നും ആരും സ്വയം ഉണ്ടാക്കിയതല്ല ലോകം കാൽചുവട്ടിലൊതുങ്ങി എന്നഭിമാനിക്കുന്നവനും സ്വന്തമായി ഒന്നുമില്ല. സ്വന്തം ശരീരം പോലും സുഷ്ടികളിൽ ചിലരെ അവൻ സമ്പന്നരാക്കി .ചിലരെ ദരിദ്രരും. ചിലരെ ഉന്നതരും. ചിലരെ താണവരും. എല്ലാം പരീക്ഷണങ്ങൾ മാത്രമാണ്. നൽകാൻ കഴിവുള്ളവനും എല്ലാം നൽകുന്നവനും, അവൻ തന്നതൊക്കെ അനുവാദം കൂടാതെ തിരിച്ചെടുക്കാൻ അവകാശവും അവന് തന്നെ ,അവനെത്ര അജയ്യൻ. പിന്നെന്തിന് നാം ദുഖിക്കണം? നാം വെറും അടിമകൾ ,അവൻ യജമാനൻ. അനുസരിക്കലാണ് നമ്മുടെ ധർമ്മം കരുണ ചെയ്യൽ അവന്റേയും . മുഖൗഖിസ് പറഞ്ഞ് നിർത്തി . ആ കൊച്ചു കുടിലിൽ നിശബ്ദത. എല്ലാവരും മൗനികൾ. സർവ്വരുടെയും കണ്ണ് മുഖൗഖിസിൽ. അൽപ്പം കഴിഞ്ഞ് നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് മുഖൗഖിസ് ചോദിച്ചു. :... ഞാനെത്തിപ്പെട്ട ഈ നാടിന്റെ പേരെന്താണ്?..... ബനൂ ഖുറാസ... അവർ പറഞ്ഞു. രാജാവിന്റെ പേര്?..... അബ്ദുൽ അസീസ് ..... ധർമ്മിഷ്ഠനാണ് മഹാമനസ്ക്കനും .വാർദ്ധക്യത്തിലെത്തിയ ഞങ്ങളുടെ രാജാവിന് അനന്തരാവകാശികളായി ആരുമില്ല. അദ്ധേഹം നിങ്ങളെ സഹായിക്കാതിരിക്കില്ല.... രാജാവിനെ മുഖം കാണിക്കാൻ തന്നെ മുഖൗഖിസ് തീരുമാനിച്ചു. മറ്റൊന്നിനുമല്ല ദൈനംദിന ചിലവുകൾക്കൊരു മാർഗ്ഗം കണ്ടെത്താൻ സഹായിക്കാൻ പറയണം
(തുടരും)

No comments:
Post a Comment