ഇരിക്കൂ...... രാജാവിന്റെ കല്പ്പന. അദ്ദേഹം ഇരുന്നു .എന്താ പേര് ?....രാജാവ് ചോദിച്ചു. മുഖൗഖിസ് ബ്നുഅബ്ദുല്ല .,,, മുഖൗഖിസ് നിങ്ങൽ എ വിട്ടുത്തുകാരനാണ് എങ്ങനെ ഇവിടെയെത്തി ? എല്ലാം വിശദമായി പറയൂ...... മുഖൗഖിസ് മുഴുവൻ സംഭവങ്ങളും പറഞ്ഞു കേൾപ്പിച്ചു .രാജാവും കൊട്ടാര സദസ്യരും അത്യധികം അത്ഭുതത്തോടും അമ്പരപ്പോടും കൂടി ആ കഥ മുഴുവൻ കേട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവിന് മുഖൗഖി സിനോട് വല്ലാത്ത അനുകമ്പ തോന്നി . ...താങ്കളുടെ ജീവിതം വല്ലാത്ത ഒരു പരീക്ഷണം ആണല്ലോ മുഖൗഖിസ് .അല്ലാഹു അവന്റെ ഇഷ്ട ദാസന്മാരെ പരീക്ഷിക്കും എന്നാണല്ലോ പ്രവാചകർ പഠിപ്പിച്ചിട്ടുള്ളത്. മൂസ പെട്ടിയിലൂടെ ഒഴുകി ഫറോവയുടെ കരങ്ങളിലെത്തി .താങ്കൾ പലകയിലൂടെ ഒഴുകി എന്റെ കൈകളിലും ..... മൂസയെ വളർത്തിയ ഫറോവക്ക് ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് താങ്കൾക്കറിയില്ലേ.....? മൂസയുടെ കാരണം കൊണ്ട് തന്നെ ഫറോവയുടെ കഥ കഴിഞ്ഞു .അതുപോലെ താങ്കളുടെ കാരണം കൊണ്ട് നമുക്കും അന്ത്യം സംഭവിക്കുമോ ?... തമാശ പറഞ്ഞതുപോലെ രാജാവ് പൊട്ടിച്ചിരിച്ചു . സദസ്സ്യ രോടെപ്പം മുഖൗഖിസും ചിരിയിൽ പങ്കു ചേർന്നു. '.....നാഥൻ കാക്കട്ടെ രാജാവേ .... താങ്കളും ഞാനും സത്യത്തിന്റെ അനുയായികളല്ലേ..... മുഖൗഖിസ്..... രാജാവ് വിളിച്ചു .താങ്കളെ നാം ആദരിക്കുന്നു . ബനൂ ഖുറാസയുടെ അതിഥിയായ് വന്ന താങ്കൾക്ക് എന്തും ആവശ്യപ്പെടാം . എന്റെ കീഴിലുള്ള പട്ടണങ്ങളിൽ ഒന്നിന്റെ ഗവർണർ പദവി സ്വീകരിക്കാം . അല്ലെങ്കിൽ ഈ കൊട്ടാരത്തിൽ നമ്മുടെ മുഖ്യ ഉപദേഷ്ടാവാകാം. അതുമല്ലെങ്കിൽ നമ്മുടെ മന്ത്രി പദം സ്വീകരിക്കാം. താഴ്ന്നപക്ഷം ഒരു ഭടനെങ്കിലും ആകാം .മുഖൗഖിസിനെ പരീക്ഷയ്ക്ക്ലായിരുന്നു രാജാവിന്റെ മുഖ്യ ലക്ഷ്യം. മുഖൗഖിസ് പുഞ്ചിരിച്ചു. നാഥനെ സ്തുതിച്ചു . എന്നിട്ട് പറഞ്ഞു അങ്ങയുടെ മഹാ മനസ്സിനു നന്ദി . അങ്ങയുടെ വാഗ്ദാനങ്ങളത്രയും നന്ദിയോടെ ഞാൻ തിരസ്കരിക്കുന്നു. ആഡംബരത്തെ ഞാൻ ഇഷ്ടപ്പെടുന്നില്ല പ്രഭോ . പിന്നെന്താണ് താങ്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?'...... ഗൗരവത്തിലാണ് ചോദ്യം. ....ഞാൻ അങ്ങിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ചെറിയ ഔദാര്യം . എന്താണത്? ഒരു മഴു. മഴുവോ? .....രാജാവിന് ഉദ്യേഗം . അതെ രാജാവേ ...... കാട്ടിൽപ്പോയി വിറക് വെട്ടി ലളിതമായ ഒരു ജീവിതം നയിക്കാൻ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല .അല്ലാഹു ഔദാര്യവാനല്ലേ.... വലിയ വലിയ പദവികൾ ഏറ്റെടുക്കുമ്പോൾ അതനുസരിച്ച് നാഥന്റെ കോടതിയിൽ കണക്കു പറയാമല്ലോ .....മുഖൗഖി സിന്റെ മറുപടി .ആ മറുപടി രാജാവിനെ നന്നേ ഇഷ്ടമായി .മുഖൗഖി സീസിനെയും . മൂന്നുദിവസം നമ്മുടെ ആതിഥേയത്വം സ്വീകരിക്കാൻ വിഷമമുണ്ടോ ? ... ഇല്ല .....എങ്കിൽ താങ്കൾ നമ്മുടെ അതിഥിയാണ് മുഖൗഖിസിന് കൊട്ടാരത്തിൽ താമസസൗകര്യം ചെയ്തുകൊടുത്തു . മൂന്നുദിവസം മുഖൗഖിസ് കൊട്ടാരത്തിൽ താമസിച്ചു .ഇതിനിടയിൽ രാജാവ് പല തവണ മുഖൗഖിസുമായി കൂടിക്കാഴ്ച നടത്തി .മുഖൗഖിസിന്റെ ബുദ്ധിയിലും സ്വഭാവത്തിലും അസീസ് രാജാവ് ആകൃഷ്ടനായി . മൂന്നാം ദിവസം മുഖൗ ഖിസ് രാജാവിന്റെ മുന്നിൽ എത്തി .രാജാവ് പുഞ്ചിരിച്ചു .....എന്തു പറയുന്നു മുഖൗഖിസ് ? മഴു അല്ലാതെ മറ്റൊന്നും താങ്കൾ ആഗ്രഹിക്കുന്നില്ല അല്ലേ ..... ഇല്ല രാജൻ.... ഉടനെ ഒരു മഴു കൊണ്ടുവരാൻ രാജാവ് കല്പിച്ചു രാജാവിന്റെ ആജ്ഞ കേട്ട ഉടനെ ഒരു ഭടൻ പുതിയൊരു മഴു കൊണ്ടുവന്നു രാജാവിന്റെ മുന്നിൽ വച്ചു. രാജാവ് അത് മുഖൗഖിസിന് നേരേ നീട്ടി . മുഖൗഖിസ് അതു വാങ്ങി.
(തുടരും)

No comments:
Post a Comment