💖💖💖💖💖💖💖💖💖💖💖
തന്റെ പ്രവര്ത്തിയിൽ ദുഃഖം തോന്നിയ രാജാവ് മകനെ കണ്ട്പിടിച്ച് കൂട്ടിക്കൊണ്ട്വരാൻ ദൗത്യസംഘങ്ങളെ പലഭാകതെക്കായി അയച്ചു. മകനെ കണ്ടുപിടിച്ച് കൊണ്ട്വരുന്നവർക്ക് പല സമ്മാനങ്ങൾ രാജാവ് വാഗ്ദാനം ചെയ്തു.
അന്വേഷകർ പല ഭാകത്തേക്കും നീങ്ങി കാടും മേടും അവർ അരിച്ചുപെറുക്കി, യാതൊരു ഭലവും ഉണ്ടായില്ല.
നീണ്ട തിരച്ചിലിനൊടുവിൽ
ഒരു സംഘം വിജനമായൊരു ഗുഹയിൽ ആരാധനാനിമഗ്നനായി ഇരിക്കുന്ന രാജകുമാരനെ കണ്ടെത്തി.
അവരുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ആദരപൂർവ്വം അവർ കുമാരനെ സമീപിച്ച് കൊട്ടാരവിശേഷങ്ങൾ കൈമാറി. ഞങ്ങളോടൊപ്പം കൊട്ടാരത്തിലേക്ക് വരണമെന്നഭ്യർതിച്ചു.
അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ് “പ്രിയരേ… ഞാനിനി കൊട്ടാരത്തിലേക്ക് വരുന്നില്ല. ഭൗതിക സുഖങ്ങളിൽ എനിക്കൊട്ടും താല്പര്യവുമില്ല. അനശ്വരസുഖ തിനായി അല്ലാഹുവിൽ ലയിച്ചുചേര്ന്നിരിക്കുന്നു ഞാൻ, അത് കൊണ്ട് ഞാൻ ഇവിടെത്തന്നെ കഴിഞ്ഞു കൊള്ളാം !!. അതിനെന്നെ അനുവദിക്കണം, എന്നെ കണ്ടെത്തിയ കാര്യം നിങ്ങളാരെയും അറിയിക്കരുത്, അക്കാര്യം രഹസ്യമായി സൂക്ഷിച്ചാൽ നിങ്ങളുടെ ഇഹലോകവും പരലോകവും രക്ഷപ്പെടും. പരസ്യപ്പെടുതിയാലോ ഇരുലോകത്തും നാശമായിരിക്കും ഭലം!!!. “
ഇല്ല ഒരിക്കലും ഈ രഹസ്യം ഞങ്ങൾ പുറത്തു പറയില്ല എന്നവർ സത്യം ചെയ്തു പറഞ്ഞു. സംഘത്തെ സന്തോഷപൂർവ്വം യാത്രയാക്കി അദ്ദേഹവും അവിടെ നിന്നും യാത്ര തിരിച്ചു
എങ്ങോട്ടെന്നില്ലാതെ !!!.
രാജാവിന്റെ സമ്മാനങ്ങളെ കുറിചോർത്തപ്പോൾ അന്വേഷകര്ക്ക് രഹസ്യം മറച്ചു വക്കനായില്ല.
അവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ചേർന്ന് വാക്ക് ലഘിച്ചു.
അവർ കൊട്ടാരത്തിലെത്തി രാജാവിനെ വിവരം ധരിപ്പിച്ചു. ധനമോഹം അതിനവരെ പ്രേരിപ്പിക്കുകയായിരുന്നു. പണത്തിനു വേണ്ടി മനുഷ്യർ ചിലപ്പോൾ എന്തും ചെയ്യുമല്ലോ.
രാജാവ് കൂടുതൽ പേരെ അവരോടൊപ്പം പറഞ്ഞയച്ചു. മകന്റെ തിരുച്ചു വരവിനായി രാജാവ് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു.
അന്വേഷകരെത്തിയപ്പോഴേക്കും രാജകുമാരാൻ അവിടം വിട്ട് ഏറെ ദൂരം സഞ്ചരിച്ചിരുന്നു.
അവർ നിരാശരായി മടങ്ങി. മകനെ കാത്തിരുന്ന രാജാവിന് സങ്കടം അടക്കാനായില്ല. അവനെ കണ്ടുവെന്നും സംസാരിച്ചുവെന്നും പറഞ്ഞവർ തന്നോട് കളവു പറഞ്ഞ് തന്നെ വഞ്ചിച്ചതായിരിക്കുമോ???.
രാജാവ് ഞായമായും സംശയിച്ചു.
(തുടരും)

 
No comments:
Post a Comment