ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:8


 കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ പ്രകാശം ചൊരിഞ്ഞു - സൂര്യരശ്മികൾ ആ ശരീരത്തിൽ പതിച്ചു. അപ്പോഴും ആ ശരീരം നിശ്ചലം. മത്സുബന്ധനത്തിനിറങ്ങിയ കുറെ ചെറുപ്പക്കാർ അങ്ങോട്ട് വരികയായിരുന്നു അപ്പോൾ .

അധികം താമസിയാതെ അവർ ആ മരവിപ്പിക്കുന്ന കാഴ്ച കണ്ടു.

 തണുത്തു വിറങ്ങലിച്ച രക്തവർണ്ണമില്ലാത്ത ഒരു ശരീരം. ചെറുപ്പക്കാരിലൊരാൾ ആ ശരീരത്തിനടുത്തെത്തി പരിശോധിച്ചു. അയാൾ വിളിച്ചു പറഞ്ഞു .  ....

ജീവനുണ്ടെന്ന് തോന്നുന്നു. വേഗം വാ.

ഇനി ഇവിടെ കിടന്നാൽ ശരീരത്തിൽ ബാക്കിയുളള   ജിവൻ കൂടി നഷ്ടപ്പെടും. ചെറുപ്പക്കാർ ഓടി വന്ന് ആ മനുഷ്യനെ താങ്ങിയെടുത്തു തൊട്ടടുത്തുള്ള ഒരു കുടിലിലേക്ക് കൊണ്ടുപോയി.


അവർ വിറകുകൾ കൂട്ടിന് തീയിട്ടു. തീയുടെ ചൂടേറ്റിട്ടാവണം അയാൾ പതുക്കെ കണ്ണുകൾ തുറന്നു.പിന്നെ ചുറ്റുമിരുന്നവരിലേക്ക് അത്ഭുതത്തോടെ നോക്കി. ഒന്നും ഓർമ്മ കിട്ടുന്നില്ല.  പരിഭ്രാന്തിയോടെ അയാൾ കണ്ണുകൾ നാലുപാടും പരതി. ചുറ്റും കുറേ അപരിചിതർ .മുന്നിൽ തീ കത്തുന്നുണ്ട് അയാൾ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.കഴിഞ്ഞില്ല. ശരീരം മൊത്തം തളർന്ന് കഴിഞ്ഞിരുന്നു. ആ ചെറുപ്പക്കാർ അയാളെ താങ്ങിയിരുത്തി.അൽപ്പം കഴിഞ്ഞപ്പോൾ അയാർക്ക് ഓർമ്മ തിരിച്ചു കിട്ടിയത് പോലെ. എന്തോ ഓർമ്മിക്കാൻ ശ്രമിക്കും പോലെ.ചെറുപ്പക്കാർ അയാളെത്തന്നെ നോക്കി നിന്നു. പെട്ടെന്ന് ഒരു ഞെട്ടൽ അയാളെ പിടികൂടി. പൊടുന്നനെ ആ കണ്ണുകൾ നിറഞ്ഞെഴുകാൻ തുടങ്ങി. പിന്നീട് അതൊരു പൊട്ടിക്കരച്ചിലിന് വഴിമാറി. ചുറ്റും നിന്നവർ അത്ഭുതം വിട്ട് മാറാതെ അയാളെത്തന്നെ സൂക്ഷിച്ച് നോക്കി.

   എന്റെ നാഥാ.... കരുണാദാതാവേ .... എന്റെ ഭാര്യ, എന്റെ പൊന്നുമക്കൾ അവർ .അവരൊക്കെ..... അയാളുടെ അധരങ്ങൾ വിറച്ചു. കവിളുകൾ കണ്ണുനീർ ചാലുകളായി . 


 സർവ്വലോക രക്ഷകാ ..... എന്നെ മാത്രം നീ രക്ഷിച്ചു. എന്റെ ഭാര്യയെയും മക്കളെയും നീ ..... അയാൾ വീണ്ടും വീണ്ടും കരഞ്ഞു. ചുറ്റും നിന്നവർ കഥയറിയാതെ മിഴിച്ച് നോക്കി .എങ്കിലും അദ്ധേഹത്തിന്റെ വേദന അവരുടെയും കണ്ണുകളെ ഈറനണിയിച്ചു . നീണ്ട മൗനത്തിന് ശേഷം അയാൾ സമാധാനം വീണ്ടെടുക്കാൻ ശ്രമിച്ചു.ചുറ്റും കൂടിയവരെ നോക്കി പുഞ്ചിരിച്ചു. പടച്ചവനേ....നിന്റെ അപാര കരുണ കൊണ്ട് എന്നെയെങ്കിലും നീ ശേഷിപ്പിച്ചല്ലോ. അൽഹംദുലില്ലാഹ് .... അയാൾ സുജൂദിലേക്ക് വീണു. കുറെ കഴിഞ്ഞ് സുജൂദിൽ നിന്നുയർന്നപ്പോൾ  ചുറ്റും കുടി നിന്നവർ ചോദിച്ചു. എന്താ നിങ്ങളുടെ പേര്?രണ്ട് നിമിഷം കഴിഞ്ഞാണ് അയാൾ ഇതിന് മറുപടി പറഞ്ഞത്,.... മുഖൗഖിസ്, മുഖൗഖിസുബ്നു അബ്ദുല്ല ..... അവർ അദ്ധേഹത്തിന് കുടിക്കാൻ ചൂടുള്ള വീഞ്ഞ് നൽകി. വിശപ്പിന്റെ കാഠിന്യം കാരണം മുഖൗഖിസ് ആർത്തിയോടെ ആ വീഞ്ഞ് കുടിച്ച് തീർത്തു. അവർ അദ്ധഹത്തിന് ഭക്ഷണവും ഉടുക്കാൻ വസ്ത്രവും നൽകി.   താങ്കൾ എങ്ങിനെ ഇവിടെയെത്തി ?


 അവരിലൊരാൾ ചോദിച്ചു. കുറേ കഴിഞ്ഞാണ് മുഖൗഖിസ് മറുപടി പറഞ്ഞ് തുടങ്ങിയത്'.....അതൊരു കഥയാണ് സുഹൃത്തുക്കളേ.... വേദനക്കിടയിലും മുഖൗഖിസ് പറഞ്ഞ് തുടങ്ങി. ചുറ്റുമിരുന്നവർ മുഖൗഖിസിലേക്ക് അത്യാകാംക്ഷയോടെ നോക്കി. നിമിഷങ്ങൾ ഓരോന്നായി കൊഴിഞ്ഞ് കൊണ്ടിരുന്നു. ഓരോ ഘട്ടങ്ങളും മുഖൗഖിസ് വ്യക്തമായി പറഞ്ഞ് കൊടുത്തു. അവർണ്ണനീയവും അത്യൽഭുതകരവുമായ രംഗങ്ങൾ..... സംഭവബഹുലമായ നിമിഷങ്ങൾ.....
(തുടരും)

No comments:

Post a Comment