ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:7


  കടൽ മധ്യത്തിലൂടെ ആ പായ്ക്കപ്പൽ മുന്നോട്ട് പോയ്ക്കോണ്ടേയ്രുന്നു. ഒരു ദിവസവും കുടി എരിഞ്ഞടങ്ങി. ഇരുട്ട് പരന്നു തുടങ്ങി.   അറ്റമില്ലാത്ത സാഗരത്തിലൂടെ ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് കപ്പൽ മുന്നോട്ട് നീങ്ങുകയാണ്.   പെട്ടെന്നാണത് സംഭവിച്ചത്! ഒരു ഹുങ്കാരശബ്ദം ...... ശക്തമായ കടൽക്കാറ്റ് ആഞ്ഞു വീശി. തിരമാലക്ക് ശക്തിയേറി.. കടൽ ഇളകി മറിഞ്ഞു. കപ്പൽ ആടിയുലഞ്ഞു. അത് ഗതി മാറി നീങ്ങി. കടൽ ക്ഷോഭിച്ചിരിക്കുന്നു .  കപ്പലിലുള്ളവർ ഭയന്ന് വിറച്ചു.

കപ്പൽ തകരുകയാണ്   മുഖൗഖിസും കുടുംബവും പ്രാർത്ഥനയിൽ മുഴുകി.

കാറ്റിന് വീണ്ടും ശക്തിയേറി.

പൊടുന്നനെ ഒരു ശബ്ദത്താടെ കപ്പലിനിടയിൽ നിന്ന് ഒരു പലക ഇളകിത്തെറിച്ചു.

അതു വഴി വെള്ളം കയറിത്തുടങ്ങി.

 കപ്പലിനടി ഭാഗം പൊട്ടിച്ചിതറി.

പതിൻമടങ്ങ് ശക്തിയോടെ വെള്ളം കപ്പലിനുള്ളിലേക്ക് അടിച്ചു കയറി. 


 യാത്രക്കാർ ഭയന്നു വിറച്ചു.

അടിയിലുള്ളവർ പ്രാണരക്ഷാർത്ഥം മുകളിലേക്കോടി. കപ്പലിനടി ഭാഗം പൂർണ്ണമായും വെള്ളം കയറി കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഫസൽ മുഖൗഖിസിനെ സമീപിച്ചു.

മഹ്മൂദും ..... ഉപ്പാ നമ്മുടെ ഉമ്മ കണ്ട സ്വപ്നം യാഥാർത്ഥ്യമാകുകയാണോ? കരച്ചിലിന്റെ വക്കിലെത്തിയിരുന്നു ഫസൽ .

മുഖൗഖിസ് നിറ കണ്ണുകളോടെ മക്കളെ നോക്കി.

കൗമാരം പിന്നിട്ടിട്ടില്ലാത്ത ഫസലിന്റെയും മഹ്മൂദിന്റെയും മുഖം ഭയം കൊണ്ട് വിറച്ചിരുന്നു.


 മൈമൂന തന്റെ മക്കളെ വാരിപ്പുണർന്ന് കൊണ്ട് വിങ്ങിപ്പൊട്ടി. ..... ഞങ്ങളെ വേർപ്പെടുത്തല്ലേ നാഥാ.... ഉള്ളു തകർന്ന് മൈമൂന പ്രാർത്ഥിച്ച് പോയി. ഈ സമയം കപ്പലിനടിഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. വെള്ളം മുകൾനിലയിലേക്കടിച്ചു കയറി.

 മൈമൂന കണ്ണുകൾ ഇറുകെയടച്ചു.

ഫസലും മഹ്മൂദും പരസ്പരം വാരിപ്പുണർന്നു.പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ കപ്പൽ പൊട്ടിച്ചിതറി. യാത്രക്കാരുടെ വേദനിപ്പിക്കുന്ന വിലാപങ്ങൾ. കാറ്റിന്റെ ചൂളം വിളിയിൽ മുങ്ങിപ്പോയ നിലവിളികൾ ......ശക്തമായ ആ പൊട്ടിത്തെറിയിൽ മുഖൗഖിസും കുടുംബവും ചിതറിത്തെറിച്ചിരുന്നു. യാത്രക്കാരുടെ ശരീരങ്ങൾ വെള്ളത്തിനടിയിലേക്ക് താണു കൊണ്ടിരുന്നു. അപ്പോഴേക്കും ആ കപ്പൽ പൂർണ്ണമായും താഴ്‌ന്നിരുന്നു. ആകൊടുങ്കാറ്റിന് ശേഷം കടൽ പതുക്കെ ശാന്തമാകാൻ തുടങ്ങി.

     ആ രാത്രിയും അവസാനിച്ചു.

പ്രഭാതമായി.

കടലിൽ നിന്ന് ഒരു തണുത്ത കാറ്റടിച്ചു.

അത് കരയിലേക്കും വ്യാപിച്ചു.

തിരമാലക്ക് നന്ന ശക്തി കുറഞ്ഞു. 

  ശാന്തമായ ആ തിരമാലകൾക്കൊപ്പം ഒരു പലകകഷ്ണം തത്തിക്കളിച്ചു.

അത് ആടിയുലഞ്ഞു.

ഒപ്പം  കാറ്റിന്റെ ശക്തി ക്കനുസരിച്ച് കരയിലേക്ക് അടുത്തു കൊണ്ടിരുന്നു. ആ പലകക്കഷ്ണത്തിൽ തണുത്തു വിറങ്ങലിച്ച ഒരു ശരീരമുണ്ടായിരുന്നു.

പലക കരയിലിഞ്ഞിട്ടും ആ ശരീരം നിശ്ചലമായിത്തന്നെ കിടന്നു. 
(തുടരും)

No comments:

Post a Comment