ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:13


   കൊട്ടാരത്തിൽനിന്ന് ഭടന്മാരുടെ വരവാണ് പടയാളികൾ ഒന്നും ചോദിക്കാതെ നേരെ കുതിരപ്പുറത്തുനിന്നിറങ്ങി. മുഖൗഖിസിനെ ബന്ദിയാക്കിയ നിലയിൽ തന്നെ കുതിരപ്പുറത്തേക്ക് വലിച്ചിട്ടു .അതിവേഗം കുതിരകളെയും പായിച്ച് അവർ കൊട്ടാരത്തിലേക്ക് കുതിച്ചു .ഈ സമയം കൊട്ടാരത്തിലിരുന്ന് മന്ത്രി ഇബ്നു നുസൈർ ഊറി ച്ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം സേനാനായകൻ ഇബ്നു ഫുതൂഹും. നുസൈർ രാജസന്നിധിയിലെത്തി . രാജൻ അങ്ങയുടെ മേൽ നാഥന്റെ രക്ഷയുണ്ടാവട്ടെ..... എന്താണ് മന്ത്രി വിശേഷം?  ഇന്ന് കാര്യമായ ഒരു വിശേഷമുണ്ട് രാജൻ..... എന്താണെന്ന് പറയു മന്ത്രി,,,, നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ പീഡനം നടന്നിരിക്കുന്നു ..... എന്ത്? അതെ രാജൻ സത്യമാണ് ഞാൻ പറഞ്ഞത് . വിവരമറിഞ്ഞ് നമ്മുടെ ഭടന്മാർ അങ്ങോട്ട് കുതിച്ചിട്ടുണ്ട് ..... എവിടെയാണ് സംഭവം നടന്നത് ?'....ഉദ്യേഗം വിട്ടുമാറാതെ രാജാവ് ചോദിച്ചു. വനാതിർത്തിയിലാണ്  രാജൻ ....ആരാണെന്ന് തിരിച്ചറിഞ്ഞുവോ? ഇല്ല രാജൻ ആരായാലും അവനു മാപ്പ് കൊടുക്കരുത് പ്രഭോ . അത്തരം ഒരു കുറ്റവാളിക്ക് കഴുമരം തന്നെ നൽകണം . തീർച്ചയായും ....രാജാവ് ഇതു പറഞ്ഞപ്പോൾ ഇബ്നു നുസൈർ ഊറിച്ച്രിരിച്ചു . താൻ ആശിച്ച രീതിയിൽ തന്നെ കാര്യങ്ങൾ നടന്നിരിക്കുന്നു. അപ്പോഴാണ് കൊട്ടാരമുറ്റത്ത് കുതിരക്കുളമ്പടി കേട്ടത് .ദേ .... ഭടന്മാർ വന്നു പ്രഭോ .... കാലങ്ങൾക്കു ശേഷം നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള ആദ്യത്തെ അക്രമസംഭവം ആണല്ലോ ഇത് അല്ലേ മന്ത്രി ?... അതെ രാജൻ ഏതായാലും നമുക്ക് പ്രതിയെ ഒന്നു കാണാം.... ശരി  എങ്കിൽ വരൂ മന്ത്രി ..... മന്ത്രിക്കൊപ്പം രാജാവും പുറത്തേക്കു ചെന്നു . പുറത്ത് ഭടന്മാരുടെ കുതിരകൾ നിരന്നു നിൽക്കുന്നു. അവയിൽ ഒന്നിന്റെ പുറത്ത്  കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ ഒരു മനുഷ്യൻ കമിഴ്ന്നു കിടക്കുന്നത് കാരണം രാജാവിന് അയാളുടെ മുഖം വ്യക്തമായില്ല . ഹും! ആ ധിക്കാരിയെ പിടിച്ച് താഴെയിടൂ നാം കാണട്ടെ ആ മുഖം .... കോപത്താൽ രാജാവ് അലറി .ഒരു ഭടൻ മുഖൗഖി സിനെ വലിച്ചു താഴെയിട്ടു. കൊട്ടാരമുറ്റത്തെ പരന്ന തറയിൽ അയാൾ തല തല്ലി വീണു. രാജാവ് ആ വ്യക്തിയെ സൂക്ഷിച്ചുനോക്കി .ആ മുഖം കണ്ട രാജാവ് ഞെട്ടിവിറച്ചുപോയി .മന്ത്രീ ....ഗദ്ഗദമടക്കാനാവാതെ രാജാവ് വിളിച്ചുപോയി.  അടിയൻ ...ഞെട്ടിയ മുഖഭാവത്തോടെ മന്ത്രി രാജാവിന്റെ മുന്നിലേക്ക് നീങ്ങി നിന്നു .മന്ത്രീ.. നമുക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല .നമ്മുടെ ഉറ്റമിത്രമായ മുഖൗഖിസ് ഇത് ചെയ്യില്ല മന്ത്രി.... അദ്ദേഹത്തെ എനിക്ക് നന്നായറിയാം . വീണ്ടുമൊരിക്കൽ കൂടി മുഖൗഖിസിലേക്ക് നോക്കാൻ അസീസ് രാജന് കഴിഞ്ഞില്ല .അദ്ദേഹം വല്ലാതെ വിയർത്തു പോയി .മനോവേദന അടക്കാനാവാതെ അദ്ദേഹം മുഖം തിരിച്ചു. മുഖൗഖിസ് തറയിൽ കി്ടന്ന് ഞരങ്ങി . ആ കെടുകളഴിച്ച്അയാളെ ജയിലിലടയ്ക്കൂ.... മന്ത്രിയോട്  രാജാവ് കൽപ്പിച്ചു .സ്ത്രീയെയും  സാക്ഷികളെയും ചെറിയ നിലയിൽ ചോദ്യംചെയ്ത് വിട്ടയക്കൂ ..പിന്നെ മൂന്നു ദിവസം കഴിഞ്ഞു വരാൻ പറയൂ ... അതും പറഞ്ഞ് രാജാവ് ധൃതിയിൽ അകത്തേക്ക് നടന്നു. മന്ത്രി സ്ത്രീകളെയും സാക്ഷികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. രാജാവ് സിംഹാസനത്തിൽ ചെന്നിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ വേദനിക്കുകയാ യിരുന്നു . വെൺചാമരത്തിന്റെ തണുത്ത കാറ്റ് അടിച്ചിട്ടും അസീസ് രാജൻ വിയർക്കുന്നുണ്ടായിരുന്നു. നാഥാ..  എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. അദ്ദേഹത്തെ നീ വീണ്ടും പരീക്ഷിക്കുകയാണോ?.. ചിന്തിച്ചിട്ട് രാജാവിന് ഒന്നും മനസ്സിലായില്ല .അല്പം കഴിഞ്ഞപ്പോൾ മന്ത്രി ഇബ്നു നുസൈർ പ്രത്യക്ഷപ്പെട്ടു. എൻതായി മന്ത്രി ?ഉദ്യേഗത്തോടെ രാജാവ് തിരക്കി
(തുടരും)

No comments:

Post a Comment