💖💖💖💖💖💖💖💖💖💖💖
ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സ് കിട്ടിയകാരണത്തെക്കുറിച്ച് പണ്ഡിതൻമർക്കിടയിൽ വിവിധ അഭിപ്രായങ്ങൾ നിലനില്ക്കുന്നു.
ജീവജലതടാകം തേടി.
————————————————
ഐനുൽ ഹയാത് എന്നൊരു തടാകം ഉണ്ടത്രേ ഭൂമിയിൽ. അതിലെ വെള്ളം ആരെങ്കിലും കുടിച്ചാൽ അവന്ന് ഖിയമത് നാൾവരെ ആയുസ്സുണ്ടാകും എന്നാണ് വിശ്വാസം.
രാജകൊട്ടാരത്തിൽ നിന്നും ഒളിച്ചോടിയ ശേഷം ഈ തടാകത്തിൽ നിന്നും വെള്ളം കുടിച്ചതിനാലാണ്
ഖിള്ർ നബി (അ)ന് അന്ത്യനാൾ വരെ ആയുസ്സുണ്ടായത് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
മറ്റൊരഭിപ്രായം ഇങ്ങനെയാ
ണ് . ആഗോള ചക്രവർത്തിയാ
യ ദുൽകർനൈനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. മനുഷ്യനായിരുന്നില്ല അതു സനാഖിൽ എന്നു പേരായ ഒരു മലക്ക്.
ഒരിക്കൽ ചക്രവര്ത്തി സനാഖിലിനോട് ചോദിച്ചു “ഭൂമിയിൽ ഐനുൽഹയാത് എന്നൊരു തടാകം ഉള്ളത് എവിടെയാണ്, അറിയുമോ ?”.
മലക്ക് സ്ഥലം ദുൽകർ നൈനിക്ക് പറഞ്ഞു കൊടുത്തു. ഖിള്ർ നബി (അ)
നെ മുന്നണിപ്പോരളികളിൽ ഒരാളായി നിയമിച്ച് പ്രസ്തുത സ്ഥലത്തേക്ക് യാത്രതിരിച്ചു.
ഒരു നീണ്ട യാത്രക്കൊടു
വിൽ ഇരുണ്ട ഭൂമിയിൽ കൂരാ- ക്കൂരിരുട്ടായിരുന്ന ഒരുമലഞ്ചെരിവിൽ ഖിള്ർ നബി (അ) തടാകം കണ്ടെത്തി. ഖിള്ർ നബി (അ) അതിൽ നിന്നും ആവോളം കുടിക്കുകയും കുളിക്കുകയും ചെയ്തു.
ഖിള്ർ നബി (അ)ന്റെ പിന്നാലെ വന്നവർക്കോ ദുൽകർനൈനിക്കോ ആ തടാകം കണ്ടെത്താൻ ആയതുമില്ല. അങ്ങനെ അസാകിർ (റ) അഭിപ്രായപ്പെടുന്നു.
(തുടരും)

 
No comments:
Post a Comment